വീട് നിർമിക്കുമ്പോൾ കിച്ചൻ, ലിവിങ് റൂം , മറ്റ് പ്രധാന മുറികൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും ബാത് റൂമുകളുടെ പ്രൈവസി യെ പറ്റിയോ സ്ഥലത്തെ പറ്റിയോ പലരും ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാൻ നൽകാതെ ബാത്റൂം പണിയുകയാണെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ബാത്റൂമിനെ പ്രധാനമായും മൂന്നായി തരം തിരിക്കാം. വെറ്റ് ഏരിയ, വാഷ്ഡ് ഏരിയ വാനിറ്റി ഏരിയ. വെറ്റ് ഏരിയ സെറ്റ് ചെയ്യുമ്പോൾ വെള്ളം ഉണ്ടാകും എന്നത് നമുക്ക് അറിയുന്ന കാര്യമാണ് അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് ഉപയോഗിച്ച് അവ സെപ്പറേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.
എന്നാൽ ഗ്ലാസുകൾ ഉപയോഗിച്ച് എക്സ്പെൻസീവ് ആയി ബാത്റൂം പാർട്ടീഷൻ ചെയ്യാൻ ആഗ്രഹിക്കാത്ത വർക്ക് ആ ഭാഗം കുറച്ച് താഴ്ന്ന ലെവലിൽ നൽകാവുന്നതാണ്.
വിപണിയിലെ പ്രമുഖ സാനിറ്ററി വെയർ കമ്പനികളെല്ലാം സ്റ്റാൻഡേർഡ് വലിപ്പത്തിലും കസ്റ്റമൈസ് രീതികളിലും ഗ്ലാസ് പാർട്ടിഷനുകൾ നൽകുന്നുണ്ട്.
ഏകദേശം 20,000 രൂപ മുതൽ 25000 രൂപ വരെയാണ് ഗ്ലാസ് പാർട്ടീഷന് കോസ്റ്റ് വരുന്നത്. പ്രത്യേക ഏരിയ ഗ്ലാസ് പാർട്ടീഷൻ ആയി നൽകുന്നില്ല എങ്കിലും ഷവർ ഏരിയ ഉൾപ്പെടുന്ന ബാത്റൂം 90 സെന്റീമീറ്റർ നീളം 90 മീറ്റർ വീതി എന്ന അളവിൽ നൽകേണ്ടതുണ്ട്.
അടുത്തതായി ക്ലോസറ്റിന്റെ കാര്യമെടുക്കുകയാണെങ്കിൽ ഒരു സ്റ്റാൻഡേർഡ് ക്ലോസെറ്റ് വലിപ്പം എന്നുപറയുന്നത് 35 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ എന്ന അളവിലാണ് കണക്കാക്കുന്നത്.
അതോടൊപ്പം തന്നെ വാഷ് ചെയ്യാനുള്ള സൗകര്യങ്ങൾ കൂടി ചേർത്ത് ഏകദേശം 85 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെ വാട്ടർ ക്ലോസറ്റ് ഏരിയ ആയി കണക്കാക്കണം.
ഇനി ഒരു വാഷ് ഏരിയ കൂടി ഉൾപ്പെടുത്തിയാണ് ബാത്റൂം സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനായി 60 സെന്റീമീറ്റർ സ്ഥലം മാറ്റിവെക്കേണ്ട തായി വരും. എന്നാൽ മാത്രമാണ് ആവശ്യത്തിന് സ്പേസ് ലഭിക്കുകയുള്ളൂ.
എന്നാലും ഓരോരുത്തർക്കും തങ്ങളുടെ ആവശ്യം അനുസരിച്ച് ഇവയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താവുന്നതാണ്.
ക്ലോസറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ.
1)വാൾ ഹാങ്ങ്
പൂർണ്ണമായും ഭിത്തിക്കുള്ളിൽ കൺസീൽഡ് ആയി ഫ്ലഷ് നൽകുന്ന രീതിയിലാണ് വാൾ ഹാങ്ങ് സെറ്റ് ചെയ്യുക. ഇവ തിരഞ്ഞെടുക്കുന്നത് വഴി അടിഭാഗം എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
എന്നു മാത്രമല്ല വളരെ മോഡേണായ രീതിയിൽ ബാത്റൂം സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വോൾ ഹാങ്ങ് ക്ലോസറ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
2) ഫ്ലോർ മൗണ്ട്
ഭിത്തികളിൽ കൺസീൽഡ് ആയി ഫ്ലഷ് വരുന്ന രീതിയിൽ ആയിരിക്കും വർക്ക് ചെയ്യുക എന്നാൽ ഫ്ലോറിലേക്ക് മൗണ്ട് ചെയ്തുകൊണ്ടാണ് ഇവ വർക്ക് ചെയ്യുക.
3)ടൂ പീസ് ക്ലോസ്റ്റുകൾ
ഭിത്തിയുടെ പുറത്തേക്ക് ക്ലോസറ്റ് ഫ്ലഷ് ടാങ്ക് എന്നിവ വരുന്ന രീതിയിലാണ് ടൂ പീസ് ക്ലോസ്റ്റുകൾ വിപണിയിൽ വരുന്നത്.
4) സിംഗിൾ പീസ്
ഫ്ലഷ് ടാങ്ക്,ക്ലോസറ്റ് എന്നിവ ഒരു യൂണിറ്റിൽ വരുന്നതു പോലെയാണ് ഇത്തരം ക്ലോസറ്റുകൾ വർക്ക് ചെയ്യുന്നത്.
ക്ലോസറ്റ് ഏതാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും പ്ലംബിങ് വർക്കുകൾ തുടങ്ങുന്നതിനു മുൻപായി തന്നെ അവ വാങ്ങാനായി ശ്രദ്ധിക്കണം.
വെള്ളം പുറത്തേക്ക് പോകുന്ന രീതിയെ അടിസ്ഥാനമാക്കി രണ്ട് രീതിയിലുള്ള ക്ലോസറ്റുകൾ ആണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.
1) P- ട്രാപ് ക്ലോസറ്റ്
വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ പി ട്രാപ്പ് ക്ലോസറ്റുകൾ ആണ് പ്രധാനമായും എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ആവശ്യമെങ്കിൽ S-ട്രാപും തിരഞ്ഞെടുക്കാം. ക്ലോസെറ്റിൽ നിന്നുമുള്ള വേസ്റ്റ് വാട്ടർ എക്സ്റ്റൻഷൻ പൈപ്പ് വഴി ചുമരുകളി ലേക്ക് പോകുന്ന രീതിയാണ് P-ട്രാപ്പിൽ ഉപയോഗപ്പെടുത്തുന്നത്.
2)S- ട്രാപ് ക്ലോസറ്റ്
ക്ലോസെറ്റിൽ നിന്നും പോകുന്ന വെള്ളം ഔട്ട്ലെറ്റ് പൈപ്പ് വഴി ഫ്ലോറിലേക്ക് കണക്ട് ചെയ്യുന്ന രീതിയിലാണ് ഇവ വർക്ക് ചെയ്യുന്നത്. പ്രധാനമായും ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ടോയ്‌ലറ്റുകളിൽ ഈ രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.
S-ട്രാപ് ടോയ്‌ലെറ്റുകൾ തിരഞ്ഞെടുക്കാനാണ് മിക്ക പ്ലംബർമാരും സജ്ജസ്റ്റ് ചെയ്യുന്നത്. ഇത് ക്ലോസറ്റിൽ നിന്നുമുള്ള ദുർഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. എന്നുമാത്രമല്ല കൂടുതൽ മോഡലുകൾ വരുന്നതും S- ട്രാപ്പ് ക്ലോസ്റ്റുകളിൽ ആണ്.
ബാത്ത്റൂമുകളുടെ ഡോറുകൾക്ക് യുപിവിസി മോഡലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം. ഏകദേശം 7000 രൂപ മുതൽ 10,000 രൂപ നിരക്കിൽ യുപിവിസി ഡോറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ആവശ്യമായ ബാത്റൂം ആക്സസറീസ് കൂടി കണ്ടെത്തി ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ ബാത്റൂമിനെ മോഡേണും ഭംഗിയുള്ളതും ആക്കി മാറ്റാൻ വളരെ എളുപ്പം.