ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്.
ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത നക്ഷത്ര ഹോട്ടലുകളെയും പിന്നിലാക്കി 2006 ൽ വന്ന അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള ഉള്ള എമിറേറ്റ്സ് പാലസിനെ പറ്റി.
ലോകത്തിലെ മുഴുവൻ വൻ ടൂറിസ്റ്റ് സഞ്ചാരികളും ഒത്തുകൂടുന്ന എമിറേറ്റിലെ സഞ്ചാരികളെ ലക്ഷ്യമാക്കി മാത്രമല്ല, സർക്കാരിൻറെ അതിഥി കൊട്ടാരം കൂടിയായാണ് ഈ 1000 ഹെക്ടറിൽ തീർത്ത മനോഹര സൗധം നിലകൊള്ളുന്നത്.
മൂന്ന് ബില്യൺ US ഡോളർ (11 ബില്യൻ ദിർഹം) മുതൽമുടക്കിൽ നിർമ്മിച്ച എമിറേറ്റ്സ് പാലസ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ ചെലവിൽ പണിത മൂന്നാമത്തെ ആഡംബര ഹോട്ടൽ ആണ്.
സവിശേഷതകളും സൗകര്യങ്ങളും
എമിറേറ്റ് പാലസ് ഹോട്ടൽ 1000 ഹെക്ടറിൽ മനോഹരമായ ചെയ്ത പാർക്കുകൾക്കും ഈന്തപ്പനകളും നടുവിൽ നിലകൊള്ളുന്നു. പുൽത്തകിടിയിൽ 200 ജലധാരകളുടെ സമ്മേളനവും 8000ൽ പരം മരങ്ങളും ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനു പുറമെ 1.3 കിലോമീറ്റർ നീളത്തിലുള്ള മനോഹരമായ വെണ്മനൽ വിരിച്ച ബീച്ചും. ശ്രദ്ധേയമായ 114 താഴികക്കുടങ്ങൾ ആണ് ബാഹ്യ സൗന്ദര്യത്തിലെ മറ്റൊരു കാഴ്ച. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഇവയിൽ 60 മീറ്റർ വരെ ഉയരമുള്ള താഴികക്കുടം വരെയുണ്ട്.
ഹോട്ടലിലെ എല്ലാ നിലകളും ചേർത്താൽ 8,50,000 ചതുരശ്ര മീറ്റർ ഉണ്ട്!!!
സ്വർണ്ണവും മാർബിളും അധികമായി ഉപയോഗിചിരിക്കുന്ന ഹോട്ടൽ മുറികളിൽ കയറുമ്പോൾ തന്നെ കൊട്ടാര തുല്യമായ വിസ്മയം നമ്മെ അമ്പരപ്പിക്കുന്നു.
നാല്പതിലധികം മീറ്റിംഗ് റൂമുകൾ, 2 ഹെലികോപ്റ്റർ ലാൻഡിങ് പാടുകൾ, 2500 പേരെ ഉൾകൊള്ളാൻ ആവുന്ന ബോൾ റൂം, വിവിധ ആഡംബര ഷോപ്പുകൾ, അന്താരാഷ്ട്ര റസ്റ്റോറന്റുകൾ, ബാറുകൾ, ലോഞ്ചുകൾ, കഫേകൾ ഇങ്ങനെ പോകുന്നു സൗകര്യങ്ങൾ.
2500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗ് സൗകര്യം.
ബെൽജിയം കമ്പനി ആയ ബേസിക്സ് 2001 ഡിസംബർ ഒന്നിനാണ് ഈ ഹോട്ടൽ മന്ദിരത്തിലെ നിർമ്മാണം ആരംഭിച്ചത്. അത് 2005 നവംബറിൽ തുറന്നു.
ബ്രിട്ടീഷ് ആർക്കിടെക്റ്റ് ജോൺ എലിയറ്റും എച്ച് ഡി സി ആർക്കിടെക്റ്റ് റെസ റഹ്മാനുമായി സഹകരിച്ചാണ് ഈ ആഡംബര കെട്ടിടം രൂപകൽപ്പന ചെയ്തത്.
ഈ ഏറ്റവും ചെലവേറിയ ആഡംബര ഹോട്ടൽ, അറേബ്യൻ മരുഭൂമിയെ ഓർമപ്പെടുറത്തുന്ന വിവിധതരം മണൽ നിറങ്ങളിൽ നിന്നാണ് പ്രത്യേക നിറം തന്നെ തിരഞ്ഞെടുത്തത്. മരുഭൂമിയിലെ റെസറ്റ്, ഓറഞ്ച്, മഞ്ഞ എന്നിവ പ്രതിഫലിക്കുന്നതാണ് ഈ നിറം.
92 സ്യൂട്ടുകൾ ഉം 22 റെസിഡൻഷ്യൽ റൂമുകളും ഉൾപ്പെടെ 394 വസതികൾ ആണ് പാലസിൽ ഉള്ളത്. അമ്പതോളം രാജ്യങ്ങളിൽനിന്നുള്ള 2500 ജീവനക്കാരുമുണ്ട് ഈ അത്യപൂർവ ഹോട്ടലിൽ.