വീട് നിർമ്മാണത്തിൽ പഴമയെ കൂട്ടുപിടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഓടിട്ട വീടുകൾ പലർക്കും ഒരു നൊസ്റ്റാൾജിയ തന്നെയാണ്. അതുകൊണ്ടുതന്നെ ഇരുനില വീടുകളിൽ മുകളിലത്തെ നില പലരും ഇപ്പോൾ ഓട് പാകാൻ ഇഷ്ടപ്പെടുന്നു. അത്തരം ആളുകൾക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ് നാനോ സെറാമിക് റൂഫ് ടൈലുകൾ.
എന്താണ് നാനോ സെറാമിക് റൂഫ് ടൈലുകൾ?
പൂർണമായും ഒരു ഓടിനോട് സാമ്യം തോന്നുന്ന രീതിയിൽ ആണ് നാനോ റൂഫ് സെറാമിക് ടൈലുകൾ നിർമ്മിച്ചിട്ടുള്ളത്. 400 ഗ്രാം, 600 ഗ്രാം എന്നിങ്ങനെ വളരെ ഭാരം കുറഞ് രണ്ട് രീതിയിലാണ് നാനോ റൂഫ് ടൈലുകൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്.
ഇവയിൽ ഒരെണ്ണം ഫ്ലാറ്റ് ടൈപ്പും മറ്റൊന്ന് ജാപ്പനീസ് രീതിയെ പിന്തുടർന്നുകൊണ്ട് ഡിസൈൻ ചെയ്തതും ആണ്.
റൂഫിന് ഫ്ലാറ്റ് ടൈപ്പ് ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഏകദേശം .71 സ്ക്വയർഫീറ്റിന് അടുത്താണ് വരുന്നത്. അതേസമയം ജാപ്പനീസ് മോഡൽ ടൈൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വിരിച്ചു കഴിഞ്ഞ് ഒരു സ്ക്വയർ ഫീറ്റ് കവറേജ് ആണ് ലഭിക്കുന്നത്.
വലിപ്പത്തിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരേ രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.
റൂഫ് ടൈലുകൾ ചെയ്യുമ്പോൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നം അവയുടെ ട്രസ്സ് വർക്ക് ചെയ്യലാണ്.
എന്നാൽ നാനോ സെറാമിക് ടൈലുകൾ പതിപ്പിക്കുന്നതിന് സാധാരണ ട്രസ്സ് വർക്ക് മാത്രം ചെയ്താൽ മതി. ഇവയിൽ ആവശ്യാനുസരണം ടൈലുകൾ പതിപ്പിച്ചു നൽകാവുന്നതാണ്.
കനം കുറവായതുകൊണ്ട് ഇവ പാറി പോകാനുള്ള സാധ്യതയുണ്ടോ?
വളരെ കനം കുറഞ്ഞ രീതിയിൽ ആണ് നാനോ സെറാമിക് ടൈലുകൾ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവ റൂഫിൽ വിരിച്ചു കഴിഞ്ഞാൽ നല്ല കാറ്റുള്ള സമയത്ത് പാറി പോകാൻ സാധ്യതയുണ്ടോ എന്നത് പലർക്കും തോന്നുന്ന സംശയമാണ്.എന്നാൽ ഇവ പരസ്പരം ലോക്ക് ചെയ്ത രീതിയിലാണ് പാകുന്നത്.
അതുകൊണ്ടുതന്നെ വളരെയധികം ഉറപ്പുള്ള രീതിയിൽ പരസ്പരം ലോക്കായി ടൈലുകൾ സെറ്റ് ആകുന്നതാണ്. എത്ര കാറ്റ് അടിച്ചാലും പറന്നു പോകാത്ത അത്രയും ശക്തമായ ലോക്കിങ് സിസ്റ്റം ഇവിടെ പ്രവർത്തിക്കുന്നു.
നാനോ സെറാമിക് ടൈലുകൾ ഉപയോഗിക്കുന്നതു വഴി ഒരു സാധാരണ ഓടിട്ട വീട് എങ്ങിനെയാണോ ഉണ്ടാവുക അതേ പ്രതീതി തന്നെയാണ് ലഭിക്കുക.
നാനോ സെറാമിക് ടൈലുകളുടെ ഗുണങ്ങൾ.
- വീടിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
- വളരെയധികം കനം കുറവ് ആയതുകൊണ്ടുതന്നെ മെയിൻന്റൈൻ ചെയ്യാൻ എളുപ്പമാണ്.
- പരസ്പരം ലോക്ക് ചെയ്തു കൊണ്ട് വർക്ക് ചെയ്യുന്നു. അതുകൊണ്ട് പാറി പോകുമെന്ന പേടി വേണ്ട.
- കാഴ്ചയിൽ വീടിന് വളരെ ഭംഗി നൽകുന്നതിന് സഹായകരമാണ്.