ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും.

ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും.വീടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനായി ചുമരുകളിൽ വ്യത്യസ്ത നിറങ്ങളും അലങ്കാരങ്ങളുമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

ലളിതമായ രീതിയിൽ ചുമരുകൾ ഡിസൈൻ ചെയ്യുന്ന രീതിക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം.

ഇന്റീരിയർ ഡിസൈനിന്റെ പ്രാധാന്യം വർധിച്ചതോടെ വീടിന്റെ എല്ലാ ഭാഗങ്ങളിലും ഭിത്തികളും ചുമരുകളുമെല്ലാം അതീവ ശ്രദ്ധയോടെ ഡിസൈൻ ചെയ്യാൻ എല്ലാവരും താല്പര്യപ്പെട്ടു തുടങ്ങി.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ ഭിത്തി അലങ്കരിക്കാൻ നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഭിത്തി അലങ്കാരത്തിനായി ഉപയോഗപ്പെടുത്താവുന്ന ചില രീതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും, ഇവയെല്ലാമാണ്.

വീടിനകത്തേക്ക് വരുന്ന അതിഥികളെ മാത്രമല്ല വീട്ടുകാർക്കും മനസ്സിന് സന്തോഷം നൽകുന്ന കാഴ്ചയായിരിക്കും ചുമരിൽ ചിത്രങ്ങൾ നൽകുന്നതു കൊണ്ട് ഉണ്ടാകുന്നത്.

ഇവ തന്നെ വ്യത്യസ്ത രീതിയിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി ഫോട്ടോ വാൾ തിരഞ്ഞെടുത്ത് ഭിത്തി ഭംഗിയാക്കുന്ന രീതിയാണ്.

ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഫോട്ടോകൾ ഉപയോഗിച്ച് പല വലിപ്പത്തിലുള്ള ഫോട്ടോ ഫ്രെയിമുകൾ ഉപയോഗിച്ച് ഏതെങ്കിലും ഒരു ഭിത്തിയിൽ മാത്രം ഹൈലൈറ്റ് ചെയ്ത് നൽകാം.

പേഴ്സണൽ ഫോട്ടോകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ചുമർ ചിത്രങ്ങൾ, പ്രശസ്തമായ പെയിന്റിംഗ് സ് എന്നിവ ഉപയോഗപ്പെടുത്തിയും ഫോട്ടോകൾ ക്രിയേറ്റ് ചെയ്ത് നൽകാവുന്നതാണ്. ഫോട്ടോ സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന ഭിത്തി ഹൈലൈറ്റ് ചെയ്തു നൽകുന്നതും കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു.

അതേസമയം ഒരുപാട് ഫോട്ടോകൾ കുത്തിനിറച്ച് വയ്ക്കാതെ രണ്ടോ മൂന്നോ ഫോട്ടോകൾ കൃത്യമായ അകലത്തിൽ നോക്കി വേണം ഫോട്ടോകൾ വാൾ സെറ്റ് ചെയ്യാൻ. ചിലവ് കുറച്ച് അതേസമയം കാഴ്ചയിൽ ഭംഗി നൽകാനായി ഫോട്ടോ വാൾ ക്രിയേറ്റ് ചെയ്യുന്നത് വഴി സാധിക്കുന്നു.

മറ്റ് രീതികൾ

വീടിനകത്ത് വിശാലതയും വെളിച്ചവും തോന്നിപ്പിക്കുന്നതിനായി ചുമരുകളിൽ മിററുകൾ തിരഞ്ഞെടുത്ത് ഒട്ടിച്ച് നൽകാവുന്നതാണ്. അലങ്കാര രീതിയിൽ ഉപയോഗപ്പെടുത്താവുന്ന മിററുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പ്രധാനമായും കോർണർ സൈഡുകൾ, ലിവിങ് ഏരിയയുടെ ഭിത്തികൾ എന്നിവിടങ്ങളിൽ എല്ലാം വ്യത്യസ്ത ആകൃതികളിലുള്ള മിററുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പ്രകാശത്തെ പ്രതിഫലിപ്പിച്ചു കാണിക്കാനായി സാധിക്കും.

മറ്റൊരു രീതി കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും നൽകുന്ന രീതിയിൽ ചെടികൾ സെറ്റ് ചെയ്തു നൽകുന്നതാണ്.

വാൾ മൗണ്ട് ടൈപ്പ് ഷെൽഫുകൾ, ഫോട്ടോകൾ എന്നിവയെല്ലാം അതിനായി ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീടിനകത്ത് ശുദ്ധ വായു ലഭ്യത ഉറപ്പു വരുത്താനും പച്ചപ്പ് നിറയ്ക്കാനും തിരഞ്ഞെടുക്കാവുന്ന ഇൻഡോർ പ്ലാന്റുകൾ ഭിത്തികൾക്ക് അലങ്കാരവും നൽകുന്നു. ഭിത്തികളിലേക്ക് തിരഞ്ഞെടുക്കാവുന്ന ലൈറ്റുകളും വളരെ നല്ല രീതിയിൽ അലങ്കാരമായി ഉപയോഗപ്പെടുത്താം.

സ്ഥല കുറവ് ഉള്ള ചുമരുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്തു കാണിക്കാൻ ലൈറ്റുകൾക്കുള്ള കഴിവ് വളരെ വലുതാണ്. ഇന്റീരിയർ തീം, ഉപയോഗിച്ച നിറങ്ങൾ എന്നിവയെല്ലാം നോക്കിയാണ് ലൈറ്റുകൾ ക്രമീകരിച്ച് നൽകേണ്ടത്.

ഇവയിൽ തന്നെ ഭിത്തികളിൽ ഹാങ്ങ് ചെയ്യാവുന്നതും നേരിട്ട് ഫിക്സ് ചെയ്യാവുന്നതുമായ വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള ലൈറ്റുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാനായി സാധിക്കും.

വീടിന്റെ ചുമരിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത അലങ്കാര രീതികൾ ഇവയെല്ലാമാണ്.അലങ്കാരങ്ങള്‍ എപ്പോഴും ചുമരുകള്‍ക്ക് കൂടുതല്‍ ഭംഗി നൽകുന്നു.

ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും ലിവിങ് ഏരിയ പോലുള്ള ഇടങ്ങളിലെ ഭിത്തികളിൽ പരീക്ഷിച്ച് നോക്കാവുന്നതാണ്.