വീടിന് ട്രെൻഡി ഡിസൈൻ നില നിർത്താൻ.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും.

കാലം മാറിയതനുസരിച്ച് വീട് നിർമ്മിക്കുന്നതിന്റെ ഡിസൈൻ, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഇന്റീരിയർ ഡിസൈൻ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

മാറുന്ന കാലത്തിനനുസരിച്ച് വീടിന്റെ ഡിസൈൻ ട്രെൻഡും നില നിർത്താനായി ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിന് ട്രെൻഡി ഡിസൈൻ നില നിർത്താൻ, ചെയ്യേണ്ട കാര്യങ്ങൾ.

വീട് നിർമ്മിക്കുമ്പോൾ തന്നെ എല്ലാ കാലത്തും ട്രെൻഡ് നില നിർത്തുന്ന രീതിയിലുള്ള ഒരു ഡിസൈൻ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

വീടിന് ആവശ്യമുള്ള ഭാഗങ്ങൾ മാത്രം നിർമ്മിച്ച് നൽകാം. ഇങ്ങിനെ ചെയ്യുന്നത് വഴി ആവശ്യമുള്ള സമയത്ത് വീടിനെ മറ്റൊരു രൂപത്തിലേക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാനായി സാധിക്കും.

കൂടുതൽ ആഡംബരങ്ങളും അലങ്കാരങ്ങളും വീടിനകത്ത് നിറയ്ക്കുന്നത് ഒഴിവാക്കാനായി ശ്രമിക്കുക.

വളരെ കുറച്ച് സാധനങ്ങൾ മാത്രം അടുക്കും ചിട്ടയോടും കൂടി അലങ്കരിച്ച് നൽകുകയാണെങ്കിൽ അത് കാഴ്ചയിൽ ഭംഗിയും പിന്നീട് മാറ്റേണ്ടി വരുമ്പോൾ കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും.

വീടിനകം മുഴുവൻ കുത്തിനിറച്ച് അലങ്കാരങ്ങൾ നൽകുന്നത് പലപ്പോഴും കൂടുതൽ പണം നഷ്ടമാകുമെന്ന് മാത്രമല്ല അവവ വൃത്തിയായി സൂക്ഷിക്കുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ആർക്കിടെക്ചറൽ എലമെന്റ്സ് ഉപയോഗപ്പെടുത്തി വീടിന് അലങ്കാരങ്ങൾ നൽകുന്ന രീതിയാണ് എല്ലാ കാലത്തും ട്രെൻഡിങ് ആയി നില നിൽക്കുന്നത്.

അതായത് സാധാരണ ജനാലകൾക്ക് പകരമായി ബേ വിൻഡോ, സ്റ്റെയർ കേസ് നിർമ്മാണത്തിലെ വ്യത്യസ്തത എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. മാക്സിമം ഫാൾസ് സീലിംഗ്, പാനലിങ്‌ വർക്കുകൾ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

കാരണം കാലം മാറുന്നതിനനുസരിച്ച് ഇത്തരം ട്രെന്റുകളിലും വലിയ മാറ്റങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

പ്രകൃതിക്ക് പ്രാധാന്യം നൽകാം.

കണ്ണിൽ പച്ചപ്പ് നിറക്കുന്ന കാഴ്ചകൾ ഒരു കാലത്തും മടുക്കുന്നില്ല. അതുകൊണ്ടു തന്നെ വീട് അലങ്കരിക്കുമ്പോഴും പച്ചപ്പിന് പ്രാധാന്യം നൽകാം.

ഇന്റീരിയറിൽ സെറ്റ് ചെയ്തിട്ടുള്ള കോർട്ടിയാഡിൽ ഇൻഡോർ പ്ലാന്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല ബാൽക്കണി, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്കും ഇൻഡോർ പ്ലാന്റുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ വീടിന്റെ ചില ഭീതികൾ മാത്രം പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യാതെ ടെക്സ്ചർ വർക്ക് ചെയ്തു നൽകാവുന്നതാണ്.

അകത്തേക്ക് കൂടുതൽ വായു സഞ്ചാരവും, വെളിച്ചവും ലഭിക്കുന്നതിനായി ജാളി വർക്കുകൾ ഇന്റീരിയറിൽ ചെയ്യാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥ രീതി അനുസരിച്ച് മഞ്ഞ്, മഴ, വെയിൽ എന്നിവ ആസ്വദിക്കാവുന്ന രീതിയിൽ വീട് നിർമ്മാണം നടത്താവുന്നതാണ്.

കൃത്രിമമായ വെളിച്ചം ഉപയോഗിക്കുന്നതിന് പകരമായി മാക്സിമം സൂര്യപ്രകാശം വീട്ടിനകത്ത് ലഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യാം. വീട്ടിനകത്ത് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി വീട്ടുകാർക്ക് ലഭിക്കും. കോർട്ടിയാടുകൾക്ക് വീടിന് ചെറുപ്പമാക്കാനുള്ള കഴിവ് ഉണ്ട്.

വീടിനകത്ത് മാത്രമല്ല എക്സ്റ്റീരിയർ കോർട്ടിയാഡുകൾ സെറ്റ് ചെയ്യുന്നതും വീടിനകത്തേക്ക് ആവശ്യത്തിന് വായു സഞ്ചാരം കൊണ്ടു വരാനായി സഹായിക്കും.അടുക്കളയോട് ചേർന്നു വരുന്ന ഭാഗങ്ങളിൽ ചെറിയ ഒരു പാഷിയോ സ്പേസ് അറ്റാച്ച് ചെയ്തു നൽകുന്നതും എല്ലാ കാലത്തും ട്രെൻഡ് സൃഷ്ടിക്കുന്ന കാര്യമാണ്.

ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ വളരെയധികം ആഡംബരങ്ങൾ നൽകാതെ മിനിമലിസ്റ്റിക് ആശയത്തിൽ തിരഞ്ഞെടുക്കാം.

ഭിത്തികളിലേക്ക് തിരഞ്ഞെടുക്കുന്ന പെയിന്റുകൾ, കർട്ടനുകൾ ഫ്ളോറിങ് മെറ്റീരിയലുകൾ എന്നിവയിലും ഒരു പുതുമ നിലനിർത്താൻ സാധിക്കുകയാണെങ്കിൽ അവ വീടിന് കൂടുതൽ ഭംഗിയും ട്രെൻഡി ലുക്കും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ മാറുന്ന ട്രെൻഡ് അനുസരിച്ച് വീട്ടിൽ മാറ്റങ്ങൾ കൊണ്ടു വരേണ്ടി വരില്ല.

വീടിന് ട്രെൻഡി ഡിസൈൻ നില നിർത്താൻ, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.