എല്ലാവിധ സൗകര്യങ്ങളും നൽകി ഫ്ലാറ്റൊരുക്കാൻ.വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫ്ലാറ്റ് ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതുകൊണ്ടുതന്നെ ഉള്ള സ്ഥലം കൂടുതൽ ഭംഗിയായി എങ്ങിനെ ക്രമീകരിക്കാം എന്നതാണ് ഇവിടെ ചിന്തിക്കേണ്ട കാര്യം. തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ, പെയിന്റ് കർട്ടൻ,അലങ്കാര വസ്തുക്കൾ എന്നിവയിലെല്ലാം അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.
അതുപോലെ വീട്ടിനകത്തേക്ക് നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്നതിനായി ബാൽക്കണി സജ്ജീകരിക്കുമ്പോഴും പ്രത്യേക കരുതൽ നൽകാം.
ഉള്ള സൗകര്യങ്ങളെല്ലാം നല്ല രീതിയിൽ സജ്ജീകരിച്ച് ഫ്ലാറ്റ് ഇന്റീരിയർ ഡിസൈൻ ചെയ്യേണ്ട രീതി എങ്ങിനെയാണെന്ന് അറിഞ്ഞിരിക്കാം.
എല്ലാവിധ സൗകര്യങ്ങളും നൽകി ഫ്ലാറ്റൊരുക്കാൻ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
സാധാരണയായി ലിവിങ് ഏരിയയ്ക്ക് അധിക വലിപ്പം നൽകാനായി ഫ്ലാറ്റുകളിൽ സാധിക്കാറില്ല. അതുകൊണ്ടു തന്നെ ഉള്ള സ്ഥലത്ത് ‘L’ ഷേപ്പ് സോഫ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.
മിക്ക ഫ്ലാറ്റുകളിലും ലിവിങ്ങിൽ നിന്നു തന്നെയായിരിക്കും ബാൽക്കണിയിലേക്കും എൻട്രി നൽകുന്നത്.
ബാൽക്കണിക്ക് സ്ലൈഡിങ് ടൈപ്പ് ഡോറുകൾ ആണ് നൽകിയിട്ടുള്ളത് എങ്കിൽ പകൽ സമയത്ത് ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്നതിനായി അവ ഓപ്പൺ ചെയ്ത് വയ്ക്കാവുന്നതാണ്.
ബാൽക്കണിയിൽ ചെടികൾ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ വീട്ടിനകത്തേക്ക് ശുദ്ധവായു ലഭ്യത ഉറപ്പുവരുത്താനായി സാധിക്കും.
ഇത്തരം ഭാഗങ്ങളിലേക്കും ചെറിയ രീതിയിലുള്ള സീറ്റിംഗ് അറേഞ്ച്മെന്റുകൾ ഉപയോഗപ്പെടുത്താം. സ്ഥലക്കുറവ് പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിലേക്ക് ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ഇൻ ബിൽറ്റ് രീതിയിൽ ഉള്ളവയാണ് കൂടുതൽ അനുയോജ്യം. സാധാരണയായി മാക്സിമം 4 ബെഡ്റൂമുകൾ വരെ നൽകി കൊണ്ടാണ് കൂടുതലായും ഫ്ലാറ്റുകൾ നിർമിച്ച് നൽകുന്നത്.
ഇവയിൽ തന്നെ കൂടുതൽ വിശാലത കൊണ്ടു വരണമെന്ന് നിർബന്ധമുള്ളവർക്ക് അടുത്തടുത്ത രണ്ട് ഫ്ളാറ്റുകൾ വാങ്ങി അവയെ ഒരുമിച്ച് ഉപയോഗപ്പെടുത്തുന്ന രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.
അടുക്കള, ലിവിങ് ഏരിയ, ഡൈനിങ് എന്നിവ തമ്മിൽ വേർതിരിക്കുന്ന രീതി ഒഴിവാക്കി ഓപ്പൺ ലേഔട്ട് പരീക്ഷിക്കുകയാണെങ്കിൽ കൂടുതൽ വിശാലത കൊണ്ടു വരാനായി സാധിക്കും.ഓരോ ബെഡ്റൂമുകളിലേക്കും വ്യത്യസ്ത തീമുകൾ കളറുകൾ എന്നിവയെല്ലാം ഉപയോഗിച്ച് നോക്കാവുന്നതാണ്.
വാർഡ്രോബുകൾ നൽകുമ്പോൾ.
ഉള്ള സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ലിവിങ് ഏരിയ, കിച്ചൻ, ബെഡ്റൂമുകൾ എന്നിവിടങ്ങളിൽ വാർഡ്രോബുകളുടെ എണ്ണം വർദ്ധിപ്പിച്ച് നൽകാനായി ശ്രദ്ധിക്കാം.
സാധനങ്ങൾ അടുക്കും ചിട്ടയോടും കൂടി നല്ല രീതിയിൽ ഓർഗനൈസ് ചെയ്യാൻ ഈയൊരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്.
അതോടൊപ്പം തന്നെ എക്സ്ട്രാ ഓർഗനൈസറുകൾ ആവശ്യമെങ്കിൽ അതും തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഒരുപാട് അലങ്കാരങ്ങൾ നൽകാതെ ചെറിയ ഇൻഡോർ പ്ലാന്റുകൾ, ബുക്ക് ഷെൽഫുകൾ എന്നിവ അറേഞ്ച് ചെയ്ത് നൽകാം.
കുട്ടികളുടെ ടോയ്സ്, പുസ്തകങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കുന്നതിനായി റെഡിമെയ്ഡ് ടൈപ്പ് ഓർഗനൈസറുകളും വാങ്ങാവുന്നതാണ്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റെഡിമെയ്ഡ് അല്ലെങ്കിൽ ഇൻബിൽട്ട് രീതിയിലുള്ള ഷൂ സ്റ്റാൻഡുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
കിച്ചണിലും പാത്രങ്ങൾ, മഗുകൾ എന്നിവയെല്ലാം അറേഞ്ച് ചെയ്ത് നൽകുന്നതിനുള്ള സ്റ്റാൻഡുകൾ ടോൾ യൂണിറ്റ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. പുൾ ഔട്ട് ടൈപ്പ് ട്രേകൾ, കോർണർ സ്റ്റാൻഡുകൾ, ഓയിൽ ബോട്ടിൽ വയ്ക്കുന്നതിന് ആവശ്യമായ സ്റ്റാൻഡുകൾ എന്നിവയെല്ലാം അതിനായി തിരഞ്ഞെടുക്കാം.
അടുക്കളയിലേക്ക് ലൈറ്റ് നിറത്തിലുള്ള പെയിന്റുകൾ, വാൾ ടൈലുകൾ, വാർഡ്രോബ് മെറ്റീരിയിൽ എന്നുവയെല്ലാം ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
മാത്രമല്ല ചുമരുകൾക്ക് കൂടുതൽ ഭംഗി നൽകാനായി ചില വാളുകൾ മാത്രം ഹൈലൈറ്റ് ചെയ്ത് നൽകുകയും ആവാം.
എല്ലാവിധ സൗകര്യങ്ങളും നൽകി ഫ്ലാറ്റൊരുക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.