വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.പുതിയതായി ഒരു വീട് പണിയുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് വാഷ് ഏരിയ.

വളരെയധികം വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ വാഷ് ഏരിയ നൽകുകയാണെങ്കിൽ അത് കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.

കൂടുതലായി വെള്ളം തട്ടുന്ന ഇടം ആയതുകൊണ്ടു തന്നെ പ്രത്യേക ശ്രദ്ധ നൽകി വേണം വാഷ് ഏരിയ ഒരുക്കാൻ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയർ തീമിനോട് നീതി പുലർത്തുന്ന രീതിയിലാണ് വാഷ് ഏരിയ സെറ്റ് ചെയ്യാൻ പലരും താൽപര്യപ്പെടുന്നത്.

മാത്രമല്ല ഇതിനായി വ്യത്യസ്ത രീതികളും ഉപയോഗപ്പെടുത്താം.

വാഷ് ഏരിയ സെറ്റ് ചെയ്യാനുള്ള ഒരു ഇടം കണ്ടെത്തുന്നത് മുതൽ, ഉപയോഗിക്കുന്ന മെറ്റീരിയൽ, ഡിസൈൻ തീം എന്നിവ തിരഞ്ഞെടുക്കുന്നതിൽ വരെ നല്ല രീതിയിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

വ്യത്യസ്ത വാഷ് ഏരിയ ഡിസൈനുകളും, അവ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി മനസ്സിലാക്കാം.

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.

നമ്മുടെ നാട്ടിലെ വീടുകളിൽ കൂടുതലായും വാഷ് ഏരിയ നൽകാനുള്ള ഒരു ഇടമായി കണ്ടെത്തുന്നത് സ്റ്റെയർകെയ്സിന് താഴെയായി വരുന്ന ലാൻഡിങ് ഏരിയയാണ്.

അത്യാവശ്യം നല്ല രീതിയിൽ വായുവും, വെളിച്ചവും ലഭിക്കും എന്ന് മാത്രമല്ല മറ്റൊരു രീതിയിലും ഉപയോഗപ്പെടുത്താൻ സാധിക്കാത്ത ലാൻഡിങ് ഏരിയ നല്ല രീതിയിൽ യൂസ് ചെയ്യാനും ഇതു വഴി സാധിക്കും.

അതേസമയം സ്റ്റെയർകേസിൽ നിന്നും ഉള്ള പടികളുടെ അകലം, വലിപ്പം എന്നിവയെ ആശ്രയിച്ചാണ് ലാൻഡിങ് രീതിയിൽ വാഷ് ഏരിയ ഒരുക്കേണ്ടത്.

ഭിത്തി ഭംഗിയാക്കുന്നതിനു വേണ്ടി ചുമരിൽ ക്ലാഡിങ് വർക്കുകൾ, ഗ്രൂവ്സ് എന്നിവ പരീക്ഷിക്കാവുന്നതാണ്. സാധാരണ വാഷ് ബേസിനുകളിൽ നിന്നും വ്യത്യസ്തമായി ബ്ലാക്ക് നിറത്തിലുള്ള വാഷ്ബേസിൻ ഉപയോഗപ്പെടുത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്.

ഇവ തന്നെ മാറ്റ് ഫിനിഷിംഗ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ അനുയോജ്യം.

അലങ്കാരം ആവശ്യമോ ?

ക്ലാഡിങ് വർക്കുകൾ അലങ്കാരത്തിനായി ഉപയോഗപ്പെടുത്താൻ താല്പര്യമില്ലാത്തവർക്ക് കൗണ്ടർ ടോപ്പിൽ വുഡൻ പാനൽ, സ്റ്റീൽ സ്ട്രെച്ചർ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

മാത്രമല്ല ഇന്ന് വിപണിയിൽ വളരെയധികം പോപ്പുലറായി നിൽക്കുന്ന CNC കട്ടിംഗ് വർക്കുകൾ ഉപയോഗപ്പെടുത്തി പാനലുകൾ നിർമ്മിച്ചും വാഷ് ഏരിയക്ക് ഒരു പ്രത്യേക ലുക്ക് നൽകാവുന്നതാണ്.

കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് പാകി അതിനു മുകളിലാണ് വാഷ്ബേസിൻ സെറ്റ് ചെയ്യുന്നത് എങ്കിൽ വൈറ്റ് നിറത്തിലുള്ള വാഷ്ബേസിൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

സ്റ്റോറേജ് ടൈപ്പ് രീതിയിൽ കൗണ്ടർ ബിലോ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്ലൈവുഡ് മെറ്റീരിയലിൽ മൈക്ക ഒട്ടിച്ച് കൂടുതൽ ഭംഗിയാക്കി എടുക്കാം.

എന്നാൽ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ റെസിസ്റ്റന്റ് ആയ മെറ്റീരിയൽ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

CNC കട്ടിങ് വർക്ക് മൾട്ടിവുഡിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ത ഡിസൈനുകൾ നൽകി അവയ്ക്കിടയിൽ ചെറിയ സ്പോട്ട് ലൈറ്റുകൾ കൂടി നൽകി വാഷ് ഏരിയ കൂടുതൽ ശ്രദ്ധ തിരിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാം.

പച്ചപ്പിന് പ്രാധാന്യം നൽകുമ്പോൾ

ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കിയാണ് വാഷ് ഏരിയ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ഗ്രീനറി ഒരു ഓപ്ഷനായി തിരഞ്ഞെടുക്കാം.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ ലഭിക്കുന്നതിനായി നാച്ചുറൽ സ്റ്റോൺ ഉപയോഗപ്പെടുത്തി ക്ലാഡിങ് വർക്കുകൾ പരീക്ഷിക്കാം, കണ്ണാടി ഉപയോഗപ്പെടുത്തുമ്പോൾ ഫ്രെയിം ഇല്ലാത്ത രീതിയിൽ ഉള്ളവ തിരഞ്ഞെടുത്താൽ കൂടുതൽ അട്രാക്ടീവ് ലുക് ലഭിക്കും.

കൗണ്ടറിന് താഴെ സ്റ്റോറേജ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മെറ്റീരിയലുകളിൽ ഒന്ന് മൾട്ടിവുഡ് ആണ്.

കൗണ്ടർ ടോപ്പിൽ ഒന്നോ രണ്ടോ ഇന്റീരിയർ പ്ലാന്റുകൾ നൽകി പച്ചപ്പിനോട്‌ ഇണങ്ങുന്ന ഫീൽ ഉണ്ടാക്കാം.മാത്രമല്ല വാഷ് ഏരിയയോട് ചേർന്ന് ഒരു പാഷിയോ, അല്ലെങ്കിൽ കോർട്ട്‌യാർഡ് നൽകുന്നുണ്ടെങ്കിൽ ആവശ്യത്തിന് വായുസഞ്ചാരം, സൂര്യ പ്രകാശം എന്നിവ വാഷ് ഏരിയയിലേക്ക് ലഭിക്കുകയും ചെയ്യും. മൾട്ടിവുഡ്ന് പകരം നാച്ചുറൽ ഫീലിംഗ് ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന മറ്റു മെറ്റീരിയലുകൾ ആണ് വെനീർ,ലാമിനേറ്റ് എന്നിവയെല്ലാം. കൗണ്ടർടോപ്പ് നൽകുമ്പോൾ ആർട്ടിഫിഷ്യൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി വൈറ്റ് നിറത്തിലുള്ള മാർബിൾ ഉപയോഗിച്ചാൽ ഒരു പ്രത്യേക ലുക്ക് തന്നെ ലഭിക്കും. ഫ്രെയിംലെസ് ബോർഡറുള്ള കണ്ണാടി യോടൊപ്പം എൽഇഡി ലൈറ്റ് സ്ട്രിപ്പ് കൂടി ഉപയോഗപ്പെടുത്തിയാൽ രാത്രി സമയങ്ങളിൽ വാഷ് ഏരിയ്ക്ക് ഒരു പ്രത്യേക ഭംഗി ലഭിക്കുന്നതാണ്.

മോഡേൺ തീമിൽ വാഷ് ഏരിയ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്.

പൂർണ്ണമായും മോഡേൺ രീതി പിന്തുടർന്നു കൊണ്ട് വാഷ് ഏരിയ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് വാഷ്ബേസിനുകൾ നൽകുന്ന കൺസെപ്റ്റ് ഉപയോഗപെടുത്താം. ഇവയിൽ തന്നെ കോൺക്രീറ്റ് പോളിഷ്ഡ് മെറ്റീരിയൽ ഉപയോഗപ്പെടുത്തിയുള്ള വാഷ്ബേസിൻ, നാച്ചുറൽ വുഡ് വാഷ്ബേസിൻ എന്നിവ തിരഞ്ഞെടുക്കാം. കൂടുതൽ അംഗങ്ങളുള്ള വീട്ടിൽ രണ്ട് വാഷ്ബേസിനുകൾ നൽകുന്നത് വാഷ് ഏരിയ ഉപയോഗം കൂടുതൽ എളുപ്പമാക്കും. പുതിയ ട്രെൻഡ് അനുസരിച്ച് ടാപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ കോപ്പർ, ബ്രാസ് ഫിനിഷിംഗ് ഉള്ള മെറ്റീരിയലുകൾ കൂടുതൽ ഭംഗി നൽകും.

മാത്രമല്ല വാഷ് ഏരിയയുടെ വാളിൽ മൊറോക്കൻ ടൈപ്പ് ടൈലുകൾ നൽകുകയാണെങ്കിൽ അത് പുതിയ ഒരു ട്രെൻഡ് സൃഷ്ടിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. കൗണ്ടർടോപ്പ് നൽകുമ്പോൾ നാനോ വൈറ്റ് അല്ലെങ്കിൽ കൊറിയൻ മോഡൽ തിരഞ്ഞെടുക്കാവുന്നതാണ്. മിറർ എൽഇഡി ടൈപ്പ് തിരഞ്ഞെടുത്ത് അതിന് ചുറ്റും വെനീർ പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഒരു പാനൽ നൽകാം. കൗണ്ടർ ടോപ്പിന് താഴെയായി സ്റ്റോറേജ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് മാക് ഫിനിഷിൽ ഉള്ള ഏതെങ്കിലും ഒരു മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. പ്രത്യേക ലൈറ്റുകൾ സജ്ജീകരിച്ച് നൽകാൻ താൽപര്യമുള്ളവർക്ക് മിററിന്റെ ഇരുവശത്തുമായി ബോക്സ് ടൈപ്പ് വുഡൻ പാനൽ ചെയ്ത ശേഷം തുടർന്നുള്ള വർക്ക് ചെയ്യാം.

അറേബ്യന്‍ തീം തിരഞ്ഞെടുത്താല്‍

മോഡേൺ രീതിയിൽ തീം ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു രീതി സ്റ്റാൻഡിൽ എലോൺ ഡിസൈനുകളാണ്. ആർട്ടിഫിഷൽ മാർബിൾ ഉപയോഗപ്പെടുത്തി പൂർണ്ണമായും വൈറ്റ് തീമിനോട് നീതി പുലർത്തിക്കൊണ്ട് സ്റ്റാൻഡ് എലോൺ രീതിയിൽ വാഷ് ഏരിയ സെറ്റ് ചെയ്യാം.

അറേബ്യൻ തീം പിന്തുടർന്നു കൊണ്ട് വാഷ് ഏരിയ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് ഒനിക്സ് മാർബിൾ. ഗോൾഡൻ നിറത്തിലുള്ള ടെക്സ്ചർ വർക്കുകൾ, ടൈലുകൾ എന്നിവകൂടി നൽകുന്നതോടെ അറേബ്യൻ തീം നൽകിക്കൊണ്ട് ഒരു വാഷ് ഏരിയ സെറ്റ് ചെയ്യാം.

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം ഈ കാര്യങ്ങൾ മനസിലാക്കി ലളിതമായി തന്നെ.