പാലഞ്ചേരി – പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്!!

പഴമയുടെ ഭാരക്കുറവ് ഉണ്ട് ഈ വീടിന്. അതുപോലെ പ്രൗഡിയുടെ ഘനവും. 

ദുബായിൽ ലോജിസ്റ്റിക് ബിസിനസ് ചെയ്യുന്ന വേണു മാധവനും ഭാര്യ സിന്ധുവും, രണ്ടുപേരും അവരുടെ ബാല്യകാല സ്ഥലമായ കടമ്പൂരിനോട് ഏറെ ഗൃഹാതുരത്വം വെച്ചുപുലർത്തുന്നവരാണ്.

അതിനാൽ തന്നെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങൾക്ക് അടുത്തുള്ള സ്ഥലത്ത് തെങ്ങിൻതോപ്പുകൾ പണ്ടുള്ള കുളത്തിന്റെയും ആൽത്തറയുടെയും സാമിപ്യം കാംക്ഷിച്ചുകൊണ്ട് ഈ മാളിക ഉണ്ടാക്കിയെടുത്തു. 

എന്നാൽ വെറും പരമ്പരാഗത ഡിസൈൻ അല്ല ഇവർ അവലംബിച്ചിരിക്കുന്നത്. അത് ഫസാഡ് (facade) കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും. 

ഡബിൾ ഹൈറ്റിൽ തടിയുടെ അഴികൾ കൊടുത്തുള്ള മുൻവശം. മുഴുവനായും ഓട് പാകിയ മേൽക്കൂരകളും ആയി ഒരു ഒരു കൊട്ടാര പ്രതിതി വീടിന് പറയാനാവും.

പുതിയ കാല കൺസെപ്റ്റ് ആയ ഓപ്പൺ സ്പേസ് മാതൃക ഈ വീട്ടിലും അവലംബിച്ചിരിക്കുന്നു. ഡബിൾ ഹൈറ്റിൽ ഉള്ള ഇൻറീരിയർസ്, വിശാലമായ, തടസ്സങ്ങൾ ഇല്ലാത്ത മുറികൾ എന്ന മോഡേൺ ആശയങ്ങൾ തന്നെയാണ് ഈ വീടിൻറെ ഉള്ളിൽ കാണാനാവുക. 

ലിവിങ് റൂമിലും മറ്റും തടിയുടെ ഫ്ലോറിങ് കൊടുത്തപ്പോൾ മറ്റിടങ്ങളിൽ രാജകീയമായ മാർബിൾ ഫ്ലോറിംഗ് നൽകിയിരിക്കുന്നു.

ഗൃഹാതുരത്വമുണർത്തുന്ന വലിയ ജനലുകൾ ആണ് ഈ വീടിനു നൽകിയിരിക്കുന്നത്. ഉള്ളിൽ തടിയുടെ വർക്കുകൾ അധികരിച്ചിരിക്കുന്നു

കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പാടശേഖരങ്ങൾക്ക് അഭിമുഖമായി ഒരു ഒരു പ്രൗഢമായ മാളിക.

കുളിർക്കുന്ന കുളവും ഉയർന്ന്നിൽക്കുന്ന തെങ്ങിൻ തലപ്പുകളും നടുവിൽ തലയെടുപ്പോടെ വിസ്താരമുള്ള ഓട് പാകിയ കൂര. വളപ്പിലേക്ക് കടക്കാൻ പടിപ്പുര ഒരുക്കിയിട്ടുണ്ട്. 

ശിഖരങ്ങൾ  പടർത്തി നിൽക്കുന്ന ആലും, അതിനുചുറ്റും ശുദ്ധമായ വായു ശ്വസിക്കാൻ പാകത്തിന് ഒരു ആൽത്തറയും കെട്ടിയെടുത്തു.

മുന്നിലെ പൂമുഖവും അവിടെ ഇരിക്കാൻ ചാരുപടിയും. തടിയുടെയും കളി മണ്ണിന്റെയും ഗൃഹാതുരത്വമുണർത്തുന്ന വാസന വീടിൻറെ അകത്തളം ആകെ പരന്നു നിൽക്കുന്നു.

സായാഹ്നങ്ങളിൽ നടക്കാൻ നീണ്ട വരാന്തകൾ. പണ്ടത്തെ വീടുകളിൽ  കണ്ടുവന്നിരുന്ന തട്ടിൻ പുറവും  സജ്ജീകരിച്ചിരിക്കുന്നു.

Client: Venu Madhavan

Design: Art on Architecture @art_on_architecture