ഫ്ലോറിങ്ങിലെ താരം പ്രിന്റഡ് ടൈലുകൾ.എല്ലാ കാലത്തും ഫ്ളോറിങ്ങിൽ വളരെയധികം ട്രെൻഡ് സൃഷ്ടിക്കുന്നവയാണ് പ്രിന്റഡ് ടൈപ്പ് ടൈലുകൾ.

വീടിന് പഴമയുടെ ലുക്ക് കൊണ്ടു വരാനും അതേസമയം പുതുമ നില നിർത്താനും പ്രിന്റ്ഡ് ടൈലുകൾക്കുള്ള കഴിവ് അത്ര ചെറുതല്ല.

പുതിയ ഇന്റീരിയർ ഡിസൈനിങ് രീതിയിൽ വീടിന്റെ കുറച്ചു ഭാഗങ്ങളിൽ എങ്കിലും മൊറോക്കൻ ടൈലുകൾ ഉപയോഗിക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.

പ്രത്യേകിച്ച് അടുക്കളയുടെ വാൾ ടൈലുകളിൽ ആണ് ഇവ കൂടുതൽ ഉപയോഗപ്പെടുത്തുന്നത്.

വ്യത്യസ്ത നിറത്തിലും പാറ്റേർണിലും ഉള്ള മൊറോക്കൻ ടൈലുകൾ ഉപയോഗിക്കുന്ന രീതി അവയുടെ പ്രത്യേകത എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.

ഫ്ലോറിങ്ങിലെ താരം പ്രിന്റഡ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ.

തമിഴ്നാട്, കർണാടക ഭാഗങ്ങളിൽ നിർമ്മിക്കുന്ന പ്രിന്റഡ് ടൈലുകൾ ആണ് സാധാരണയായി പണ്ടു കാലത്ത് നമ്മുടെ വീടുകളിൽ കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ അവ എത്തിക്കാനുള്ള ബുദ്ധിമുട്ട് ലഭ്യത കുറവ് എന്നിവയെല്ലാം മൊറോക്കൻ ടൈലുകൾക്ക് പ്രാധാന്യം വർദ്ധിക്കുന്നതിന് കാരണമായി.

ഫ്ലോറിങ്ങിലും, ചുമരിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇത്തരം ടൈലുകൾ പ്രധാനമായും ഇറ്റലി, ചൈന,സ്പെയിൻ പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഇവ ഇമ്പോർട്ട് ചെയ്ത് നാട്ടിലെത്തിച്ച് നൽകുന്ന നിരവധി ഏജൻസികളും ആവശ്യങ്ങൾക്ക് അനുസൃതമായി നിർമ്മിച്ച് നൽകുന്ന കമ്പനികളും മുംബൈ പോലുള്ള നഗരങ്ങളിൽ ധാരാളമുണ്ട്.

മൊറോക്കൻ ടൈലുകളോട് കിട പിടിക്കാവുന്നവയാണ് ആത്തൻ ഗുഡി ടൈലുകൾ എങ്കിലും അവ നേരിട്ടു പോയി വാങ്ങിക്കേണ്ടി വരുന്നതാണ് പലരെയും പുറകോട്ട് വലിക്കുന്ന കാര്യമാണ്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആത്തൻ ഗുഡി ടൈലുകൾക്ക് ഇപ്പോഴും ആവശ്യക്കാർ കുറവല്ല.

മൊറോക്കൻ ടൈലുകളുടെ തന്നെ ഒരു വ്യത്യസ്ത രൂപം അതായത് സിമന്റ് ഫിനിഷിംഗ് നൽകുന്ന പ്രിന്റഡ് ടൈപ്പ് കോൺക്രീറ്റ് ടൈലുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്.

ചെട്ടിനാട് ടൈലുകൾക്ക് പറയുന്നതു പോലെ ഡീലർമാർ ഇല്ലാത്തതു കൊണ്ട് തന്നെ ഇവ നേരിട്ട് പോയി വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.

വീടിന് ഒരു കണ്ടമ്പററി റസ്റ്റിക്ക് ലുക്ക് കൊണ്ടു വരാനായി മൊറോക്കൻ ടൈലുകൾ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

മാത്രമല്ല ഫ്ലോറിങ്ങിന് യോജിക്കുന്ന രീതിയിൽ ചെയ്തെടുക്കാവുന്ന വാൾ മൊറോക്കൻ ടൈലുകൾക്കും ഡിമാൻഡ് വളരെ കൂടുതലാണ്.

പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് എല്ലാ റൂമുകളിലും പ്രിന്റഡ് ടൈപ്പ് ടൈലുകൾ ഉപയോഗിക്കാം. അതേസമയം മോഡേൺ രീതിയിൽ നിർമ്മിക്കുന്ന വീടുകളിൽ കൂടുതൽ ഹൈലൈറ്റ് ചെയ്യേണ്ട ഭാഗങ്ങളിൽ മാത്രമാണ് ഇത്തരം ടൈലുകൾ ഉപയോഗപ്പെടുത്തുന്നത്.

മൊറോക്കൻ ടൈലുകളിൽ തന്നെ കൂടുതൽ പ്രിന്റുകൾ വരുന്നതും സിമ്പിൾ ഡിസൈനിൽ ഉള്ളവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാനായി സാധിക്കും.

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത വലിപ്പത്തിലും നിറത്തിലും പാറ്റേണിലും ഉള്ള മൊറോക്കൻ ടൈലുകൾ വിപണിയിൽ ലഭ്യമാണ്. ഒരു നിറത്തിലുള്ള പാറ്റേണുകൾക്ക് വ്യത്യസ്ത നിറത്തിലുള്ള ബോർഡറുകൾ നൽകുന്നവയോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം.

സാധാരണ ടൈ ലുകളേക്കാൾ ഇവയ്ക്ക് വില കൂടുതലായതുകൊണ്ടു തന്നെ ഫർണിച്ചർ കൂടുതലായി വരുന്ന ഭാഗങ്ങളിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ബെഡ്റൂമുകൾ ലിവിങ്‌ ഏരിയ പോലുള്ള ഭാഗങ്ങളിൽ പുറത്തേക്ക് കാണുന്ന ഭാഗങ്ങൾക്ക് മാത്രം പ്രിന്റ്ഡ് ടൈലുകൾ ഉപയോഗപ്പെടുത്താം.

മൊറോക്കൻ ടൈലുകളോടൊപ്പം വുഡൻ ടൈലുകൾ, വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ എന്നിവയെല്ലാം മിക്സ് ചെയ്ത് ഉപയോഗിക്കുന്നതാണ് കോസ്റ്റ് ഇഫക്ടീവായ രീതി.

കൂടുതൽ വെളിച്ചം ലഭിക്കുന്ന ഇടങ്ങളായ കോർട്ടിയാഡ്,പാഷിയോ, ബാൽക്കണി പോലുള്ള ഇടങ്ങളിലാണ് ഇവയുടെ ഭംഗി കൂടുതൽ എടുത്തു കാണിക്കാനായി സാധിക്കുക.

20 സെന്റീമീറ്റർ നീളം വീതി എന്നിവ വരുന്ന ടൈലുകളിൽ നിന്ന് തുടങ്ങി 60 സെന്റീമീറ്റർ നീളവും വീതിയും വരുന്ന ടൈലുകൾ വരെ മൊറോക്കൽ ടൈപ്പിൽ ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന പാറ്റേൺ അനുസരിച്ച് ടൈലുകൾക്ക് വില വ്യത്യാസം വരും.

സാധാരണയായി 30 * 30 സെന്റീമീറ്റർ വലിപ്പത്തിലുള്ള ടൈലുകളാണ് വീടുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. ഒരു സ്ക്വയർഫീറ്റിന് 250 രൂപ മുതൽ 500 രൂപ വരെയാണ് മൊറോക്കൻ ടൈലുകൾക്ക് വില വരുന്നത്.

അതേസമയം ചുമരുകളിലും മറ്റും ഉപയോഗിക്കാവുന്ന പ്രത്യേകം പ്രിന്റഡ് ടൈലുകൾ ഒരു പീസിന് 180 രൂപ മുതൽ 200 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നത്.

ആത്തൻ ഗുഡി പോലുള്ള സ്ഥലങ്ങളിൽ നിർമ്മിക്കുന്ന പ്രിന്റഡ് ടൈലുകൾ പ്രധാനമായും 30*30 അളവിൽ തുടങ്ങി 60* 60 സെന്റീമീറ്റർ വലിപ്പത്തിൽ ലഭ്യമാണ്.

ഇവയും സ്ക്വയർഫീറ്റ് കണക്കിലും ഒരെണ്ണത്തിന് മാത്രം എന്ന രീതിയിലും വാങ്ങാൻ സാധിക്കുന്നതാണ്.

കാഴ്ചയിൽ ഭംഗിയും അതേ സമയം സാധാരണ ടൈലുകൾക്ക് പകരമായും ഉപയോഗപ്പെടുത്താവുന്ന മൊറോക്കൻ ടൈലുകളോടുള്ള ഇഷ്ടം ആളുകൾക്കിടയിൽ വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്.

ഫ്ലോറിങ്ങിലെ താരം പ്രിന്റഡ് ടൈലുകൾ, അവയുടെ ഉപയോഗ രീതി എന്നിവ അറിഞ്ഞു തിരഞ്ഞെടുക്കാം.