ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി.

ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി.പണ്ട് കാലങ്ങളിൽ വീടുകളിലെ ഫ്ലോറിങ്ങിനായി പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് റെഡ് ഓക്സൈഡ് പോലുള്ള മെറ്റീരിയലുകൾ ആയിരുന്നു.

കാലപ്പഴക്കം ചെല്ലുംതോറും അവ കൂടുതൽ മിനുസമുള്ളതും, അതേ സമയം തണുപ്പ് നൽകുന്ന രീതിയിലുമാണ് പ്രവർത്തിച്ചിരുന്നത്.

കാലം കുറച്ചുകൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ കുറഞ്ഞചിലവിൽ വീടിന്റെ ഫ്ലോറിങ് ഭംഗിയാക്കാനായി ടൈലുകൾ എത്തി.

ഇന്ന് ടൈലുകളിൽ തന്നെ വ്യത്യസ്ത മോഡലുകളിലും അളവുകളിലും ഉള്ളത് ലഭ്യമായി തുടങ്ങിയിരിക്കുന്നു. വിട്രിഫൈഡ്, സെറാമിക് ടൈലുകൾ വിപണി അടക്കി വാഴാൻ തുടങ്ങി.

എന്നാൽ ഫ്ലോറിങ്ങിനായി ഏത് രീതിയിലുള്ള ടൈലാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും പല വീടുകളിലും കണ്ടുവരുന്ന ഒരു കാര്യമാണ് കുറച്ചുകാലത്തെ ഉപയോഗത്തിനു ശേഷം അവ ഫ്ലോറിൽ നിന്നും അടർന്നു വരുന്നത്.

അതിനുള്ള കാരണങ്ങളും പരിഹാരവും കൃത്യമായി മനസിലാക്കാം.

ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി.

പഴയ രീതിയിൽ പ്രധാനമായും ഭിത്തികളിൽ ടൈൽ ഒട്ടിച്ച് നൽകിയിരുന്നത് പരുക്കൻ ഇട്ടു നൽകി അതിനു മുകളിൽ ചാന്ത് കൂടി അപ്ലൈ ചെയ്ത് ടൈൽസ് ഒട്ടിച്ചു നൽകുന്ന രീതിയായിരുന്നു.

ഇത്തരത്തിൽ ഒട്ടിച്ച് നൽകുന്ന ടൈലുകൾക്ക് നല്ല രീതിയിലുള്ള ഫിനിഷിംഗ് ലഭിക്കണമെന്നില്ല.

എന്നാൽ ഇന്ന് കാലം മാറി ടൈലുകൾ ഒട്ടിച്ചു നൽകുമ്പോൾ കൂടുതൽ ഫിനിഷിംഗ് വേണമെന്നത് എല്ലാവരും ചിന്തിക്കാൻ തുടങ്ങി.

പ്രധാനമായും ബാത്ത്റൂമുകളുടെ ഭിത്തിയിൽ ആണ് ടൈലുകൾ കൂടുതലായും ഒട്ടിച്ച് നൽകുന്നത്.

എന്നാൽ ഇന്ന് ഉപയോഗപ്പെടുത്തുന്ന ആക്സസറീസ് വളരെയധികം എക്സ്പെൻസീവ് ആയതോടെ ടൈലുകൾ തിരഞ്ഞെടുക്കുന്നതിലും ഒട്ടിക്കുന്നതിലും എല്ലാവരും വളരെയധികം ശ്രദ്ധ പുലർത്താൻ തുടങ്ങി.ടൈൽ അഡ്ഹെസീവ് ഒട്ടിച്ചു നല്കുന്നതിന് വെറും 3mm തിക്നെസ്സ് മാത്രമാണ് ആവശ്യമായി വരുന്നത്.

ടൈൽ അടർന്നു വരുന്നതിനുള്ള കാരണം

സാധാരണയായി ബാത്റൂമിൽ പ്ലംബിങ് വർക്കുകൾക്ക് വേണ്ടി പ്രത്യേക രീതിയിൽ ഭിത്തികൾ കട്ട് ചെയ്ത് നൽകാറുണ്ട്.

ഇവയിൽ തന്നെ പൈപ്പുകളുടെ ജോയിന്റ് വരുന്ന ഭാഗത്ത് പ്രത്യേക വാൽവുകൾ പൊന്തി നിൽക്കാനുള്ള അവസ്ഥ കൂടുതലാണ്.

അവ പിന്നീട് കവർ ചെയ്ത് നൽകുമെങ്കിലും ടൈലുകൾ നൽകുമ്പോൾ പുറത്തേക്ക് ഉന്തി തന്നെ നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

അതേസമയം പ്ലംബിങ് വർക്കുകൾ ചെയ്തതിനുശേഷം മാത്രമാണ് പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യേണ്ടത്.

അങ്ങിനെ ചെയ്യുമ്പോൾ ഓരോ ഭാഗത്തും കൃത്യമായ അളവ് നൽകി അത് വർക്ക്‌ ഭംഗിയായി ചെയ്തെടുക്കാൻ സാധിക്കും. ടൈലിന്റെ തിക്നെസ്സ് കൂടി കൂട്ടി കൊണ്ട് ടൈൽ അളവ് കണ്ടെത്താനായി സാധിക്കും. പലപ്പോഴും ടൈൽ ഒട്ടിച്ച് നൽകുമ്പോൾ വളരെയധികം കനംകുറച്ച രീതിയിലാണ് നൽകുന്നത്. അങ്ങിനെ ചെയ്യുന്നത് വഴി പെട്ടെന്ന് ടൈൽ അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ചാന്തിന് മുകളിൽ ടൈൽ ഒട്ടിച്ചു നൽകുന്ന രീതി ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. ഇത്തരം സാഹചര്യങ്ങളിലാണ് ടൈൽ അഡ്ഹെസീവിന്റെ പ്രാധാന്യം കൂടി വരുന്നത്.

ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി ക്ലാഡിങ് സ്റ്റോണുകളില്‍.

ടൈലുകൾ ഒട്ടിച്ച് നൽകുന്ന അതേ രീതിയിൽ തന്നെ ക്ലാഡിങ് സ്റ്റോണുകൾ ഉപയോഗപ്പെടുത്തുമ്പോഴും ടൈൽ അഡ്ഹെസീവ് നൽകുന്നതാണ് എപ്പോഴും നല്ലത്. എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയറിൽ വോൾ ക്ലാഡിങ് വർക്കുകൾ ചെയ്യുമ്പോഴും അവ കൂടുതൽ കാലം നിലനിൽക്കുന്നതിന് ടൈൽ അഡ്ഹെസീവുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

അതേസമയം ടൈൽ അഡ്ഹെസീവ് തിരഞ്ഞെടുക്കുമ്പോൾ വൈറ്റ് നിറങ്ങളിൽ അല്ലെങ്കിൽ അതിനോട് സാമ്യം തോന്നുന്ന നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഇറ്റാലിയൻ മാർബിൾ ഉപയോഗപ്പെടുത്തുമ്പോഴും വെള്ളനിറത്തിലുള്ള അഡ്ഹെസീവ് ഉപയോഗിക്കുന്നതാണ് ഉചിതം.

സിമന്റുമായി താരതമ്യം ചെയ്യുമ്പോൾ

സിമന്റ്മായി താരതമ്യം ചെയ്യുമ്പോൾ ടൈൽ അഡ്ഹെസീവിന് വില അല്പം കൂടുതലാണ്.3mm തിക്ക്നെസ്സിൽ ആണ് ടൈൽ അഡ്ഹെസീവ് അപ്ലൈ ചെയ്യുന്നത് എങ്കിൽ 20 മുതൽ 30 കിലോഗ്രാം ബാഗ് ഉപയോഗപ്പെടുത്തി 59 മുതൽ 60 സ്ക്വയർഫീറ്റ് വരെ കവർ ചെയ്യാനായി സാധിക്കും. ഇവയിൽ തന്നെ പിഡിലൈറ്റ് Roff എന്ന ബ്രാൻഡ് ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. 20 കിലോ ബാഗിന് ഏകദേശം 400 രൂപയുടെ അടുത്താണ് ഇതിന് വില വരുന്നത്.

ഫ്ലോറിൽ ടൈൽ അഡ്ഹെസീവ് ഉപയോഗപ്പെടുത്തുമ്പോൾ

സാധാരണയായി പുതിയതായി നൽകുന്ന ഒരു ഫ്ലോറിൽ ടൈലൽ ഫിക്സ് ചെയ്യുന്നതിന് സിമന്റും, ഗ്രൗട്ടും തന്നെയാണ് ഏറ്റവും നല്ലത്. പുതിയതായി നിർമ്മിച്ച് നൽകുന്ന വീടുകളിൽ എപ്പോഴും ഫ്ലോറിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പഴയ രീതിയിൽ പരുക്കൻ ഇട്ടു അതിനു മുകളിൽ ചാന്ത് നൽകി ടൈൽ ഫിക്സ് ചെയ്ത് നൽകുകയാണ് ഫ്ലോറിന് നല്ലത്. ഇത് കൂടുതൽ കോസ്റ്റ് എഫക്റ്റീവ് ആയ രീതി ആയും കണക്കാക്കുന്നു.അതേ സമയം പഴയ ഫ്ലോർ പൊളിച്ചു മാറ്റി പുതിയതായി ടൈൽ അല്ലെങ്കിൽ മാർബിൾ നൽകാൻ താല്പര്യമുള്ളവർക്ക് ടൈൽ അഡ്ഹെസീവ് ഉപയോഗപ്പെടുത്താവുന്നതാണ്.

വീട്ടിൽ ടൈൽ അടർന്നു വീഴുന്ന പ്രശ്നങ്ങൾക്കുള്ള ഏറ്റവും ഉത്തമ പരിഹാരം ടൈൽ ഒട്ടിക്കുന്നതിന് മുൻപായി ടൈൽ അഡ്ഹെസീവ് ഉപയോഗിക്കുക എന്നത് തന്നെയാണ്.