അടുക്കളയിൽ തിരഞ്ഞെടുക്കാം ഡബിൾ സിങ്ക്. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സിങ്ക്.

പാചകം ചെയ്ത പാത്രങ്ങളും കഴുകാനുള്ള പാത്രങ്ങളും കുമിഞ്ഞു കൂടിക്കിടക്കുന്ന സിങ്കിനെ പറ്റി ചിന്തിക്കുന്നത് തന്നെ പലർക്കും താല്പര്യമില്ലാത്ത കാര്യമാണ്.

എത്ര വലിപ്പം കൂടിയ സിങ്ക് നോക്കി തിരഞ്ഞെടുത്താലും അവ ശരിയായ രീതിയിൽ മാനേജ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സിങ്കിന്റെ ക്വാളിറ്റി മെറ്റീരിയൽ എന്നിവയെല്ലാം നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ പിന്നീട് അവ വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നു. അതിനുള്ള പ്രധാന കാരണം അത്ര വലിയ പ്രാധാന്യമൊന്നും ആരും കിച്ചൻ സിങ്കിന് നൽകുന്നില്ല എന്നതാണ്.

മറ്റൊരു പ്രധാന പ്രശ്നം, ഭക്ഷണത്തിന്റെ വേസ്റ്റും മറ്റും അടിഞ്ഞ് ബ്ലോക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.

സിങ്കുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഡബിൾ സിങ്കുകൾ. അവയുടെ ഉപയോഗ രീതി സെറ്റ് ചെയ്യേണ്ട വിധം എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

അടുക്കളയിൽ തിരഞ്ഞെടുക്കാം ഡബിൾ സിങ്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

അടുക്കളയിൽ ആഡംബരം കാണിക്കുന്നതിനായി വില കൂടിയ ഉപകരണങ്ങളും മറ്റും വാങ്ങി വയ്ക്കാറുണ്ടെങ്കിലും സിങ്കിന്റെ കാര്യത്തിൽ ആരും അത്ര ശ്രദ്ധ നൽകാറില്ല.

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന്റെ അനുസൃതമായാണ് സിങ്കിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. കാരണം അത്രയും പേർക്ക് ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ കഴുകുന്നതും, ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്നതുമെല്ലാം ഒരേ സിങ്കിൽ തന്നെയാണ്.

മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാഴ്ചയാണ് രാവിലെ മുതൽ രാത്രി വരെ പാത്രങ്ങൾ സിങ്കിൽ അടിഞ്ഞു കൂടി കിടക്കുന്നത്.

ഇവ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വരെ വഴി വച്ചേക്കാം. മാത്രമല്ല കൂടുതൽ നേരം വെള്ളം കെട്ടി നിൽക്കുമ്പോൾ അവയിൽ നിന്നും ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഡബിൾ സിങ്ക് എന്ന ആശയം ഉപയോഗപ്പെടുത്താം. ഒരു സിങ്കിന് പകരമായി രണ്ട് സിങ്ക് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ആദ്യത്തെ സിങ്കിൽ കഴുകാനുള്ള പാത്രങ്ങൾ വയ്ക്കുകയും രണ്ടാമത്തേതിൽ കഴുകിയ പാത്രങ്ങളുടെ വെള്ളം പൂർണ്ണമായും കളഞ്ഞ ശേഷം മാറ്റിവയ്ക്കുകയും ചെയ്യാം.

അതല്ലെങ്കിൽ രണ്ട് സിങ്കുകളിലും പാത്രങ്ങൾ കഴുകുന്ന രീതിയിലും സജ്ജീകരിച്ച് നൽകാവുന്നതാണ്. രണ്ട് സിങ്കുകൾ നൽകുന്നത് വഴി വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനും ഒരേസമയം രണ്ടുപേർക്ക് പാത്രങ്ങൾ കഴുകി എടുക്കാനും വഴിയൊരുക്കുന്നു.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡബിൾ സിങ്കുകൾ പ്രമുഖ ബ്രാൻഡുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

ഒരു സിങ്കിന് നൽകേണ്ടതിനേക്കാൾ വില അല്പം കൂടുതൽ നൽകേണ്ടി വരും എന്ന് മാത്രം.

ഡബിൾ സിങ്ക് ഉപയോഗങ്ങൾ

കുറഞ്ഞ സമയത്തിനുള്ളിൽ പാത്രം കഴുകൽ തീർക്കാനായി ഡബിൾ സിങ്ക് രീതി വളരെയധികം ഉപകാരപ്പെടും.

ഒരു സിങ്കിൽ മാത്രം പൈപ്പ് കണക്ട് ചെയ്യുന്ന രീതിയും രണ്ട് സിങ്കുകളിലേക്ക് പൈപ്പുകൾ കണക്ട് ചെയ്യുന്ന രീതിയിലും സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഒരു സിങ്ക് മാത്രം ഉപയോഗപ്പെടുത്തുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കാനായി ഡബിൾ സിങ്ക് രീതി കൊണ്ട് സാധിക്കും.

ഒരുപാട് പാത്രങ്ങൾ കഴുകാൻ ഉള്ളപ്പോൾ ഒന്നിൽ മാത്രം ഇടുന്നത് അവ കറ പിടിച്ച് വൃത്തികേട് ആകുന്നതിന് കാരണമാകാറുണ്ട്.

ഒരേസമയം രണ്ട് സിങ്ക് ഉപയോഗിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം പരിഹാരം ലഭിക്കും. വീട്ടിലെ മറ്റ് ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന ആഡംബരങ്ങളുടെ പകുതി തുക സിങ്കിന്റെ കാര്യത്തിൽ ചിലവഴിക്കണം എന്ന് മാത്രം.

ഡബിൾ സിംഗ് നൽകുമ്പോൾ ഒരെണ്ണത്തിൽ ചൂടുവെള്ളം വരുന്ന രീതിയിലും ആവശ്യമെങ്കിൽ സജ്ജീകരിച്ച് നൽകാം.

കഴുകിയ പാത്രങ്ങൾ ഒരിക്കൽ കൂടി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് എപ്പോഴും നല്ലതാണ്. രണ്ട് കിച്ചണുകൾ നൽകുന്ന രീതിയിലുള്ള വീടുകളിൽ പ്രധാന കിച്ചണിൽ ഡബിൾ സിങ്ക് നൽകേണ്ട ആവശ്യം വരുന്നില്ല.

വീടിന്റെ പുറത്ത് സജ്ജീകരിച്ച് നൽകുന്ന അടുക്കളയിൽ അതിനായി ഒരിടം കണ്ടെത്താം.

അതല്ലെങ്കിൽ വർക്ക് ഏരിയ പോലുള്ള ഭാഗങ്ങളിലും ഡബിൾ സിങ്ക് സെറ്റ് ചെയ്ത് നൽകുന്നത് കൂടുതൽ അനുയോജ്യമായ കാര്യമാണ്.

ഒരുപാട് അംഗങ്ങളുള്ള വീടുകളിൽ ഡബിൾ സിങ്ക് രീതി ഉപയോഗപ്പെടുത്തുന്നത് തീർച്ചയായും ജോലി ഭാരം കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അടുക്കളയിൽ തിരഞ്ഞെടുക്കാം ഡബിൾ സിങ്ക്, അവയുടെ ഉപയോഗം മനസ്സിലാക്കിയിരുന്നാൽ.