വീടിന് സോളാർപാനൽ സ്ഥാപിക്കാൻ അറിയേണ്ടതെല്ലാം.

image courtesy : pv magazine India

വൈദ്യുതി ലാഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം മേൽക്കൂരകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതാണ് എന്ന് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലേ?

എന്നാൽ സോളാർ പാനൽ സ്ഥാപിക്കുന്നത് എങ്ങനെ? എത്ര ചിലവ് വരും? മെയ്ന്റനസ് ആവശ്യമാണോ? സബ്സിഡി ലഭിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടത് ഉണ്ട്.

നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഊർജ്ജസ്രോതസ്സ് തന്നെയാണ് സൗരോർജം. ഈ സൗരോർജ്ജത്തിൽ നിന്ന് നിങ്ങളുടെ വീടിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കുന്നതിന് സ്ഥാപിക്കേണ്ട സോളാർ പാനൽ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.


ആവശ്യമായ സ്ഥലവും ഉപകരണങ്ങളും.


ഒരു സോളാർ പാനൽ സിസ്റ്റം എന്ന് പറഞ്ഞാൽ സൗരോർജം ആഗിരണം ചെയ്യുന്ന സോളാർ പാനലുകളും, സൗരോർജത്തെ വൈദ്യുതോർജ്ജം ആക്കിമാറ്റുന്ന ഇൻവർട്ടറും, ഈ മാറ്റപ്പെടുന്ന വൈദ്യുതി സംസാരിക്കുന്ന ബാറ്ററികളും ഉൾപ്പെടുന്നതാണ്.


നിങ്ങളുടെ മേൽക്കൂരകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് ഏകദേശം 100 മുതൽ 120 ചതുരശ്ര അടി വരെ വെയിൽ നേരിട്ട് പതിക്കുന്ന സ്ഥലം ആവശ്യമാണ്.

പാനലുകളും വൈദ്യുതി ഗ്രിഡുകളും എങ്ങനെ കണക്ട് ചെയ്യാം എന്ന് താഴെയുള്ള ചിത്രം വിശദീകരിക്കും.


ഇന്ത്യൻ വിപണിയിലെ പ്രമുഖ സോളാർ ബ്രാൻഡുകൾ.


പരമ്പരാഗത വൈദ്യുതിക്ക് നല്ലൊരു ബദൽ സംവിധാനമാണ് സോളാർപാനലുകൾ. ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച സോളാർ എനർജി പ്രോഡക്ട്സ് നിർമ്മാതാക്കളും, അവരുടെ എല്ലാത്തരം സോളാർ എനർജി ഉൽപ്പന്നങ്ങളും അവൈലബിളാണ്.

ഇന്ത്യയിലെ സോളാർ പാനലുകളുടെ ഏറ്റവും പ്രമുഖ ബ്രാൻഡുകൾ – ടാറ്റ സോളാർ. ഭാരത് ഹെവി ഇലക്ട്രിക്കൽസ്, HHV സോളാർ ടെക്നോളജീസ്, XL എനർജീസ്, മോസർ ബെയർ ഫോട്ടോവോൾട്ടെയ്ക് എന്നിവയാണ്. ഇന്ത്യൻ ബ്രാൻഡുകൾക്ക് പുറമെ കനേഡിയൻ സോളാർ, ഫസ്റ്റ് സോളാർ തുടങ്ങിയ ചൈനീസ്, യൂറോപ്യൻ നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങളും ഇന്ന് ഇവിടെ ലഭ്യമാണ്.


ചിലവ്.

NRG clean power


ഒരു കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാർ സംവിധാനമൊരുക്കാൻ ഏകദേശം 75,000 രൂപ വരെ ചെലവാകും.

നിങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന് അളവനുസരിച്ച് വീടിന് ആവശ്യമായ സോളാർ സംവിധാനത്തിന്റെ ചിലവ് നിങ്ങൾക്ക് തന്നെ കണക്കാക്കാം.

ഒരു നഗരത്തിലെ കുടുംബത്തിന് സാധാരണയായി 20 കിലോവാട്ട് മുതൽ 25 കിലോവാട്ട് സിസ്റ്റം വരെ ആവശ്യമായിവരുന്നു.


ഇൻസ്റ്റലേഷനും മെയിന്റനൻസും.

britestreet solar group


സോളാർ പാനലുകൾ നിർമ്മാതാക്കളിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ വിതരണക്കാരിൽ നിന്നോ വാങ്ങാം എങ്കിലും ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് ഏജൻസികളാണ്.

ഒരു സോളാർ പാനലിന് ഏകദേശ ആയുസ്സ് 25 വർഷമാണ്. നല്ല വിതരണക്കാരിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് അറ്റകുറ്റപ്പണികൾ കുറയ്ക്കുന്നു. എന്നിരുന്നാലും സോളാർ പാനൽ സ്ഥാപിക്കുന്ന കമ്പനികൾ വാർഷിക മെയിന്റനൻസ് കരാർ (AMC) ഒപ്പുവയ്ക്കാറുണ്ട്.

ഇന്ത്യാ ഗവൺമെന്റ് ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (MNRE) എംപാനൽ ചെയ്ത ഏജൻസികളുടെ ഒരു ലിസ്റ്റ് ഇതാ. ഏജൻസി തിരഞ്ഞെടുക്കുമ്പോൾ ഈ ലിസ്റ്റിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.


സർക്കാർ സബ്സിഡി

climate house group


MNRE ഇന്ത്യയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ കൃത്യമായ വിവരങ്ങളും, സബ്സിഡികളും നൽകി വരുന്നു.

നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ സോളാർ പി വി സിസ്റ്റങ്ങളുടെ അംഗീകൃത നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും MNRE തയ്യാറാക്കിയ ലിസ്റ്റ് ഇവിടെ കാണാം. അപേക്ഷാഫോം സമർപ്പിക്കാനായി ഈ ലിങ്ക് ഉപയോഗിക്കൂ.


സൗരോർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് എം.എൻ.ആർ.ഇ ആരംഭിച്ച പദ്ധതിയാണ് ജവഹർ ലാൽ നെഹ്റു മിഷൻ. ഈ പദ്ധതി പ്രകാരം സോളാർ പാനൽ സ്ഥാപിക്കുന്നതിന് 30 ശതമാനം സബ്സിഡി നൽകി വരുന്നുണ്ട്. പക്ഷേ ഈ സബ്സിഡി ലഭിക്കുന്നതിന് MNRE തയ്യാറാക്കിയ അംഗീകൃത പട്ടികയിലെ നിർമാതാക്കളെ തെരഞ്ഞെടുക്കേണ്ടതുണ്ട്.