മഴവെള്ളം പാഴാക്കേണ്ട സംഭരണി തയ്യാറാക്കാം.

മഴവെള്ളം പാഴാക്കേണ്ട സംഭരണി തയ്യാറാക്കാം.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വീടുകളിൽ വെള്ളം കയറിയും മറ്റും താമസ യോഗ്യമല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ വേനൽക്കാലത്ത് ഒരിറ്റ് വെള്ളത്തിനായി ദൂരങ്ങൾ താണ്ടേണ്ടി വരുന്നതും പല സ്ഥലങ്ങളിലും വലിയ പ്രശ്നം തന്നെയാണ്.

ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമെന്നത് മഴയുള്ള സമയത്ത് വെള്ളം സംഭരിച്ച് വയ്ക്കുക എന്നതാണ്.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മഴവെള്ള സംഭരണികൾ നിർമ്മിച്ച് ഉപയോഗപ്പെടുത്തുന്നുണ്ട്. മഴവെള്ള സംഭരണി നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മഴവെള്ളം പാഴാക്കേണ്ട സംഭരണി തയ്യാറാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മഴവെള്ളം സംഭരിക്കുന്നത് നല്ല കാര്യമാണെങ്കിലും ആദ്യത്തെ രണ്ട് മഴയിൽ ഉള്ള വെള്ളം പൂർണ്ണമായും ഒഴുക്കി കളയുന്നതാണ് നല്ലത്.

കാരണം ഇവയിൽ കോളോഫോം വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളുടെ അളവ് കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മാത്രമല്ല ചപ്പ് ചവറുകളിലും മറ്റും വെള്ളം കെട്ടി നിന്ന് മഴ വെള്ള സംഭരണിയിലേക്ക് വീഴുകയും പിന്നീട് അത് ഉപയോഗിക്കുമ്പോൾ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വീടിന്റെ റൂഫ് എല്ലാ എപ്പോഴും വൃത്തിയാക്കി നൽകാത്തതു കൊണ്ട് തന്നെ പഴയ ഇലകളും മറ്റും അടിഞ്ഞ വെള്ളമായിരിക്കും ആദ്യം വരുന്നത്. പല രീതികളിൽ മഴവെള്ളം സംഭരിച്ചു വെക്കാനായി സാധിക്കും.

സാധാരണ പിവിസി ടാങ്കുകൾ ഉപയോഗപ്പെടുത്തി ടെറസിൽ നിന്നും വരുന്ന വെള്ളം സ്റ്റോർ ചെയ്യുന്ന രീതിയാണ് ഇതിൽ ഏറ്റവും ലളിതമായി ചെയ്യാവുന്നത്.

തുടർന്ന് ടാങ്കിൽ സംഭരിച്ചു വച്ചിരിക്കുന്ന വെള്ളം കരി ഉപയോഗിച്ച് ശുദ്ധീകരിച്ച് എടുക്കാം.

വെള്ളം മുഴുവനായും ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഒരു പൈപ്പ് വഴി കിണറ്റിലേക്ക് എത്തിക്കാവുന്നതാണ്. അതിനായി ടാങ്ക് പുതിയത് വാങ്ങുന്നതിന് പകരമായി വീട്ടിൽ കിടക്കുന്ന ഉപയോഗശൂന്യമായ വലിയ പാത്രങ്ങൾ വീപ്പകൾ എന്നിവയും ഉപയോഗപ്പെടുത്താവുന്നതാണ്.

മഴവെള്ള സംഭരണി നിർമ്മിക്കുന്ന രീതി.

ആദ്യമായി ഒരു വാട്ടർ ടാങ്ക് എടുത്ത് അതിന്റെ മുക്കാൽ ഭാഗം മെറ്റൽ നിറച്ച് നൽകുകയാണ് വേണ്ടത്. കുറഞ്ഞത് 15 തൊട്ട് 20 സെന്റീമീറ്റർ തിക്നസ് നൽകി വേണം ഇത് സെറ്റ് ചെയ്യാൻ. ശേഷം മെറ്റൽ ലെയർ 6എംഎം തിക്ക്നസ് അളവിൽ നൽകാവുന്നതാണ്.

അടുത്ത ലെയറായി ചരൽ ആണ് ഇടേണ്ടത്. അത്യാവശ്യം വലിപ്പമുള്ള ചരൽ ആണ് ടാങ്കിൽ നിറച്ച് നൽകേണ്ടത്. അതിന് മുകളിലായി ചിരട്ടക്കരി ഫിൽ ചെയ്ത് നൽകാം. വീണ്ടും ചരൽ ഒരു ലയർ കൂടി നിറച്ച് നൽകാവുന്നതാണ്.

ഏറ്റവും താഴെ 20 mm തിക്ക്നസ് വരുന്ന മെറ്റൽ ലെയർ,മുകളിൽ 6 എം എം തിക്ക്നസ്സിലുള്ള മറ്റൊരു ലയർ എന്നിങ്ങനെയാണ് സെറ്റ് ചെയ്ത് നൽകുന്നത്. സംഭരണിയിൽ ആദ്യ രണ്ട് ദിവസം നിറയ്ക്കുന്ന വെള്ളം മുഴുവനായും ഒഴുക്കി കളയാവുന്നതാണ്.

അതിനുശേഷം ലഭിക്കുന്ന മഴവെള്ളം റീചാർജ് ചെയ്ത ശേഷമാണ് കിണറിലേക്ക് ഒഴുക്കി വിടേണ്ടത്. ഇപ്പോഴത്തെ മിക്ക വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പാകിയാണ് നൽകുന്നത്.

അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം ഭൂമിക്ക് അടിയിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല.ഇത് ജലലഭ്യത കുറയ്ക്കുന്നതിന് കാരണമാകുന്നു.

അതുകൊണ്ടുതന്നെ ടെറസിൽ നിന്നും മറ്റും ഒഴുകി വരുന്ന വെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് ഒരു മികച്ച മാർഗ്ഗം.

ടെറസിന് മുകളിൽ ചപ്പുചവറുകൾ കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക എന്നത് റീചാർജിങ് രീതിയിൽ വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

മഴവെള്ളം പാഴാക്കേണ്ട, സംഭരണി തയ്യാറാക്കാം,അതിനായി ഇത്തരം കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കണം.