വാസ്തുശാസ്ത്രം: മറന്നുപോയ ബാലപാഠങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

വാസ്തു ശാസ്ത്രം അഥവാ വേദിക് ആർക്കിടെക്ചർ എന്ന് പറയുന്നത് നമ്മുടെ ഭാരതീയ ചരിത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്ര വിദ്യയാണ്. എത്രയോ വർഷത്തെ പ്രായോഗിക അറിവുകൾ ക്രോഡീകരിച്ചത്. ഇന്ന് ആധുനിക ശാസ്ത്രത്തിൻറെ വാസ്തു രീതികളാണ് നമ്മൾ അവലംബിക്കുന്നത് എങ്കിലും പരമ്പരാഗത വാസ്തുശാസ്ത്രത്തിനെ പൂർണമായി അവഗണിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഏത് ശാസ്ത്രത്തെയും തള്ളിപ്പറയുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് നമുക്ക് എടുക്കാനാകുന്ന ഘടകങ്ങൾ എടുക്കുക എന്നുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ വേദിക് വാസ്തുശാസ്ത്രത്തിലെ പല അടിസ്ഥാന തത്വങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നവയുണ്ട്. അവയുടെ പിന്നിലെ അടിസ്ഥാനതത്വം അതിൻറെ ശാസ്ത്രം അറിഞ്ഞു ഗ്രഹിക്കുക എന്നതാണ് ഉത്തമം.

അങ്ങനെ പരമ്പരാഗത വാസ്തുശാസ്ത്രത്തിലെ ഒരു അടിസ്ഥാന തത്വമാണ് ഇന്ന് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. 

ഭൂമിയുടെ കാന്തമണ്ഡലം വാസ്തുവിലെ സജ്ജീകരണങ്ങളും

ഭൂമിയുടെ കാന്ത മണ്ഡലത്തിൽ വടക്ക് ഭാഗത്ത് പോസിറ്റീവ് ഊർജ്ജവും തെക്ക് ഭാഗത്ത് നെഗറ്റീവ് ഊർജ്ജവും ആണെന്നുളള നമ്മുടെ പൂർവ്വികരായ ഋഷി മുനിമാർ മനസ്സിലാക്കി താളിയോലകളിൽ രേഖപ്പെടുത്തി വെച്ചിട്ടുളളതായി നാം അറിയുന്നു. 

ആധുനിക ശാസ്ത്രജ്ഞന്മാരും ഇതേ കണ്സെപ്റ്റിൽ ആണ് സാഞ്ചരിക്കുന്നത് എന്ന് നമുക്കറിയാം. 

ലോകത്ത് എമ്പാടും ഉളള വടക്കുനോക്കി യന്ത്രങ്ങളിലും വടക്ക് ദിശയെ സൂചിപ്പിക്കുന്നത് ” *+* ” എന്നും തെക്ക് ദിശയെ സൂചിപ്പിക്കുന്നത് ” *-* ” എന്നും തന്നെ ആണ്.

ഭൂമിയിലേക്ക് രണ്ടാമത്തെ ഊർജ്ജപ്രസരണം ഉണ്ടാവുന്നത് സൂരൃനിൽ നിന്നും ആണ്. ഉദിച്ചുയരുന്ന സൂരൃൻ ധാരാളം പോസിറ്റീവ് എനർജി ഭൂമിയിലേക്ക് നൽകുന്നുണ്ട് എന്ന കാര്യത്തിലും ശാസ്ത്രജ്ഞന്മാർക്ക് സംശയങ്ങൾ ഒന്നും ഇല്ല തന്നെ. സൂരൃനിൽ നിന്നുള്ള ഈ ഊർജ്ജ പ്രസരണം കൂടി കണക്കിലെടുത്താണ് കിഴക്ക് അനുകൂല ഊർജ്ജമായ പോസിറ്റീവ് എന്നും  അതിന്റെ വിപരീത ദിശയായ പടിഞ്ഞാറ് പ്രതികൂല ഊർജ്ജമായ നെഗറ്റീവ് എനർജ്ജി എന്നും കണക്കാക്കി വരുന്നത്.

ഇന്നേവരെ ഒരു രാജ്യത്തും ഇതിന് വിരുദ്ധമായ ഒരു കണ്ടു പിടുത്തവും ഉണ്ടായിട്ടില്ല. കൂടാതെ ഈ അടുത്ത കാലത്തായി ജർമ്മനിയിൽ ഉളള ശാസ്ത്രജ്ഞന്മാർ തടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുളളത് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി കേന്ദ്രീകരിച്ചിട്ടുളളത് കൈലാസ പർവ്വതത്തിൽ ആണെന്നുളളതാണ്. 

വേദിക്ക് ആർക്കിടെക്ചർ എന്ന വാസ്തു ശാസ്ത്രത്തിൽ കെട്ടിടത്തിന്റെ ആക്രൃതി (ഷെയ്പ്പ്) പരമപ്രധാനമായതിന് കാരണവും ഇതു തന്നെ.

പൗരാണികമായി വരുന്ന നിർമ്മാണ ശാസ്ത്രം പരമപ്രധാനമായി കരുതിയിരുന്നതും കെട്ടിടങ്ങളുടെ ആക്രൃതി തന്നെയാണ്.

ഏതൊരു കെട്ടിടം നിർമ്മിക്കുമ്പോഴും അതിന്റെ തെക്ക് ഭാഗം നേർ രേഖയിൽ (straight lineൽ) നിൽക്കണം എന്നുളളതും പടിഞ്ഞാറ് ഭാഗം നേർരേഖയിൽ നിൽക്കണം എന്നുളളതും ആണ് വാസ്തു ശാസ്ത്രത്തിൻ്റെ ബാലപാഠം.

അതുപോലെതന്നെ അടുക്കളയുടെ സ്ഥാനം, കിടക്കുമ്പോൾ തലയിണ  വയ്ക്കുന്നതിൻറെ ദിശ തുടങ്ങിയ പല രീതികളും ഇങ്ങനെ ഭൂമിയുടെ കാന്തിക വലയത്തെ മാനിച്ചുകൊണ്ടാണ്.