ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ.വീടിന്റെ ഇന്റീരിയർ അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംപോർട്ടഡ് ആയതും അല്ലാത്തതുമായ ആഡംബര വസ്തുക്കൾ, ഫ്ലോറിങ് മെറ്റീരിയലുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സ്വന്തം വീടിന്റെ ഇന്റീരിയർ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രധാനമായും ഇംപോർട്ടഡ് സാമഗ്രികൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്.

ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

തുടക്കത്തിൽ പ്രധാനമായും ഇന്റീരിയറിലേക്ക് ആവശ്യമായ ഫർണിച്ചറുകളാണ് ഇംപോർട്ടഡ് ഇനത്തിൽ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്.

ഇറ്റാലിയൻ,യൂറോപ്പ്യൻ ശൈലിയിലുള്ള ഫർണിച്ചറുകളെല്ലാം കാഴ്ചയിൽ നൽകുന്നത് പ്രത്യേക ഭംഗിയാണ്.

റോസ് വുഡ്, ടീക് വുഡ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങളെല്ലാം ഇന്ന് നമ്മുടെ നാട്ടിലും ചുരുങ്ങിയ വിലയ്ക്ക് നിർമ്മിച്ചു നൽകുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

അതേസമയം എല്ലാവിധ ക്വാളിറ്റിയും നിലനിർത്തിക്കൊണ്ടു തന്നെ ഇത്തരം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവർ എത്ര വില കൊടുത്തും അവ പുറത്തുനിന്ന് വാങ്ങും എന്നതാണ് യാഥാർത്ഥ്യം.

ഫർണിച്ചറുകളിൽ ബെഡ്, സോഫ, ചെയ്യറുകൾ എന്നിവക്കെല്ലാം നല്ല ഡിമാൻഡാണ് ഉള്ളത്. ഓഫ്‌ലൈനായും ഓൺലൈനായും വീട്ടിലേക്ക് ആവശ്യമായ ഇംപോർട്ടഡ് സാധനങ്ങൾ എത്തിച്ചു നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും ഉണ്ട്.

പുറത്തു നിന്നും വരുന്ന ഇംപോർട്ടഡ് ടൈപ്പ് ലെതർ സോഫകൾക്കെല്ലാം നമ്മുടെ നാട്ടിൽ നിർമ്മിക്കുന്നവയെക്കാൾ കൂടുതൽ ഫിനിഷിങ്ങും മെറ്റീരിയൽ ക്വാളിറ്റിയും ഉണ്ട് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

ഫ്ളോറിങ്,ലൈറ്റിംഗ്, ആഡംബര വസ്തുക്കൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ.

ഇംപോർട്ടഡ് ടൈലുകൾക്ക് നമ്മുടെ നാട്ടിൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ട് കുറച്ചധികം കാലമായി.

കാഴ്ചയിൽ ഭംഗിയും കൂടുതൽ കാലം ഈട് നിൽക്കുന്നതുമായ ഇത്തരം ഫ്ളോറിങ് മെറ്റീരിയലുകൾ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ എത്തിച്ചു നൽകുന്ന നിരവധി ഏജൻസികൾ ഇപ്പോൾ നമ്മുടെ നാട്ടിലുണ്ട് .

അതുപോലെ ലൈറ്റിങ്ങിന്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നതോടെ ഇന്റീരിയറിന്റെ അഴക് വർദ്ധിപ്പിക്കാനായി ഇംപോർട്ടഡ് ലൈറ്റുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവരും കുറവല്ല.

നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന ലൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വില കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്.

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വ്യത്യസ്ത ഡിസൈനുകളിലും, നിറങ്ങളിലും, മോഡലിലും ഉള്ള ലൈറ്റുകളും അലങ്കാരവസ്തുക്കളുമെല്ലാം നമ്മുടെ നാട്ടിലും ഇപ്പോൾ ലഭ്യമാണ് എന്നത് പലരും ചിന്തിക്കുന്നില്ല.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലെ ഷെൽഫുകൾ അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന ഡെക്കോർ ഐറ്റംസ്, ഫ്ലോർ ലാമ്പുകൾ എന്ന് വേണ്ട ഇൻഡോർ പ്ലാന്റുകൾ വരെ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവർ നിരവധിയാണ്.

വീടിന്റെ വ്യത്യസ്തതയ്ക്ക് പ്രാധാന്യം നൽകാൻ താല്പര്യപ്പെടുന്നവർക്ക് ലക്ഷൂറിയസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇത്തരം ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് അത്ര വലിയ കാര്യമായി തോന്നണമെന്നില്ല.

കാഴ്ചയിൽ ഭംഗിയും അതേസമയം അലങ്കാരമായും ഉപയോഗപ്പെടുത്താവുന്ന ഇംപോർട്ടഡ് ഉൽപ്പന്നങ്ങൾ ഇറ്റലി, ജർമ്മനി,യൂറോപ്പ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതലായും ഇറക്കുമതി ചെയ്യുന്നത്.

മുൻകാലങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഡിമാൻഡ് കൂടുതലാണ് എന്നത് തന്നെയാണ് ഇവ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാന കാരണം

ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.