കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ.പഴയ കാല വീടുകളിലെ അടുക്കളകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഇന്ന് വന്നു കഴിഞ്ഞു.

അടുക്കളയുടെ ഡിസൈൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയിലെല്ലാം ഇവ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

ഇവയിൽ തന്നെ ഏറ്റവും വലിയ മാറ്റം വന്നത് കിച്ചൻ കൗണ്ടർ ടോപ്പുകൾക്കാണ്.

മിക്ക വീടുകളിലും കറയും പോറലും പിടിച്ച് കിടക്കുന്ന കൗണ്ടർ ടോപ്പുകൾ കാഴ്ചയിൽ അഭംഗി സൃഷ്ടിക്കുന്ന കാര്യമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കിച്ചൻ കൗണ്ടർ ടോപ്പുകൾ എല്ലാ കാലത്തും പുതുപുത്തനായി സൂക്ഷിക്കാം.

മാറുന്ന ട്രെൻഡ് അനുസരിച്ച് കൗണ്ടർ ടോപ്പുകളിൽ വന്ന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ ഇവയെല്ലാമാണ്.

നേരത്തെ പറഞ്ഞതു പോലെ കൗണ്ടർ ടോപ്പിൽ തുടക്ക കാലത്ത് വളരെയധികം സ്ഥാനം പിടിച്ച ഒരു മെറ്റീരിയൽ ആയിരുന്നു മാർബിൾ.

എന്നാൽ കൂടുതലായും വൈറ്റ് നിറത്തിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ ഇവയിൽ കറപിടിക്കും എന്ന കാരണത്താൽ പലരും ഒഴിവാക്കാൻ തുടങ്ങി. പിന്നീട് ഗ്രാനൈറ്റ് മെറ്റീരിയൽ അതേ സ്ഥാനം ഏറ്റെടുത്തു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും കൗണ്ടർടോപ്പിൽ ഗ്രാനൈറ്റ് ഉപയോഗപ്പെടുത്താൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും.

കല്ലിന്റെ ക്വാളിറ്റി, നിറം എന്നിവയൊക്കെ തന്നെയാണ് ഇവ തിരഞ്ഞെടുക്കാൻ കൂടുതൽ പേരെയും ആകർഷിക്കുന്ന കാര്യം.

അതേസമയം തൂവെള്ള നിറത്തിൽ തന്നെ കൗണ്ടർ ടോപ്പ് വേണമെന്ന് നിർബന്ധമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മെറ്റീരിയൽ ആണ് നാനോ വൈറ്റ്.

ആർട്ടിഫിഷ്യൽ മാർബിൾ ഉപയോഗപ്പെടുത്തി കിച്ചൻ കൗണ്ടർ ടോപ്പ് നിർമ്മിച്ചു നൽകുന്ന രീതിയാണ് ഇത്. ഇവയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ സോളിഡ് പോളിഷ്ഡ് മാർബിൾ ആണ്. പ്രധാനമായും മൂന്ന് ഗ്രേഡുകളിൽ ആയാണ് ഇവ വിപണിയിൽ ലഭ്യമായിട്ടുള്ളത്.

G3, G4, G5 എന്നിങ്ങനെ ഏത് ഗ്രേഡിലുള്ള മാർബിൾ ആണ് തിരഞ്ഞെടുക്കേണ്ടത് എന്നത് ഒരു എക്സ്പേർട്ടിന്റെ സഹായത്തോടു കൂടി തീരുമാനിക്കാം.

സാധാരണയായി ഇവയിൽ പെട്ടെന്ന് പൊടിഞ്ഞു പോകുന്ന മാർബിൾ ആണ് കൂടുതൽ ഗുണനിലവാരം ഉള്ളതായി കണക്കാക്കുന്നത്.

G5 ടൈപ്പ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്ക്വയർഫീറ്റിന് 500 രൂപ നിരക്കിലാണ് വില വരുന്നത്.

ടൈൽസ് ,കൊറിയൻ സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ.

ടൈൽസ് നമ്മുടെ നാട്ടിൽ എത്തിയ കാലം തൊട്ട് തന്നെ കിച്ചൻ കൗണ്ടർ ടോപ്പിലും അവ ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു.

എന്നാൽ അവയ്ക്കിടയിൽ വരുന്ന ചെറിയ ഭാഗങ്ങളിൽ കറ പിടിക്കുന്നതും , ചെറിയ പ്രാണികളും മറ്റും പറ്റി പ്പിടിക്കുന്നതും അവയുടെ ഉപയോഗം കുറഞ്ഞതിന് കാരണമായി.

വ്യത്യസ്ത നിറങ്ങളിൽ ടൈലുകൾ കൗണ്ടർ ടോപ്പിനോട് ചേർന്നുള്ള വാളുകളിൽ നൽകുന്നുണ്ടെങ്കിലും കൂടുതൽ പേരും അവ കൗണ്ടർ ടോപ്പിലേക്ക് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നില്ല.

കാഴ്ചയിൽ ഭംഗിയും ക്വാളിറ്റിയും നൽകുന്ന മറ്റൊരു കൗണ്ടർ ടോപ്പ് മെറ്റീരിയൽ ആണ് കൊറിയൻ സ്റ്റോൺ.

അക്രിലിക് പോളിമർ, അലുമിനിയം ട്രൈഹൈഡ്രേറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന കൊറിയൻ സ്റ്റോൺ വ്യത്യസ്ത നിലവാരത്തിൽ വിപണിയിൽ ലഭിക്കുന്നുണ്ട്.

പെട്ടെന്ന് പോറൽ വീഴാനുള്ള സാധ്യതയാണ് ഇവയിൽ എടുത്തു പറയുന്ന കാര്യമെങ്കിലും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇത്തരം മെറ്റീരിയലുകളാണ് കൂടുതൽ നല്ലത്. നല്ല ക്വാളിറ്റിയിലുള്ള കൊറിയൻ സ്റ്റോൺ ഏകദേശം 1200 രൂപയാണ് സ്ക്വയർ ഫീറ്റിന് വില വരുന്നത്.

അതേസമയം ഇവയിൽ തന്നെ 600 രൂപ നിരക്കിലും സ്റ്റോൺ വിപണിയിൽ ലഭ്യമാണ്. കറ പിടിക്കാത്ത രീതിയിൽ എൻജിനീയർഡ് ക്വാർട്സ് ഉപയോഗിച്ച് നിർമ്മിക്കുന്ന മറ്റൊരു കൗണ്ടർ ടോപ് മെറ്റീരിയലാണ് സീസർ സ്റ്റോൺ. ഏകദേശം 1400 രൂപയാണ് ഇതിന് ചതുരശ്ര അടിക്ക് വിലയായി നൽകേണ്ടി വരുന്നത്.

കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ, മനസ്സിലാക്കി ഏത് മെറ്റീരിയൽ വേണമെന്ന് തീരുമാനിക്കാം.