അടുക്കള ഉപയോഗം എളുപ്പമാക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ് ഒന്നുകിൽ അടുക്കളയുടെ വലിപ്പം കൂട്ടി നൽകുന്നതും അല്ലെങ്കിൽ ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥയും.

കൃത്യമായി പ്ലാൻ ചെയ്ത് ഡിസൈൻ ചെയ്യേണ്ട ഒരിടമാണ് അടുക്കള. എന്നാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിൽ അടുക്കള കൈകാര്യം ചെയ്യൽ എളുപ്പമാവുകയുള്ളൂ.

ആവശ്യത്തിൽ കൂടുതൽ അലമാരകളും ഷെൽഫുകളും നൽകി നിറയ്ക്കുന്നതിനേക്കാൾ ആവശ്യങ്ങൾക്ക് അനുസൃതമായി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പാകത്തിൽ അവ സജ്ജീകരിച്ച് നൽകുന്നതിലാണ് കാര്യം. അടുക്കള ഉപയോഗം എളുപ്പമാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

അടുക്കള ഉപയോഗം എളുപ്പമാക്കാൻ, പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

കിച്ചൻ ഡിസൈൻ ചെയ്യുന്ന രീതിയിൽ പല മാറ്റങ്ങളും ഇപ്പോൾ വന്നിട്ടുണ്ട്. ഓപ്പൺ കിച്ചൻ, മോഡുലാർ, സെമി മോഡുലാർ എന്നിങ്ങനെ കിച്ചൻ എങ്ങിനെ ഡിസൈൻ ചെയ്താലും ശരിയായ രീതിയിൽ ഓർഗനൈസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ല.

ഒരു അടുക്കളയിൽ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യമാണ് ഗ്യാസ്, ഫ്രിഡ്ജ്, സിങ്ക് എന്നിവ തമ്മിൽ നൽകേണ്ട അകലം.

ഇവ തമ്മിൽ ഒരു നിശ്ചിത അകലം തീർച്ചയായും നൽകാനായി ശ്രദ്ധിക്കണം. ഇലക്ട്രിക് ഉപകരണങ്ങളെല്ലാം സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ച് നൽകാനായി ശ്രദ്ധിക്കാം.

ഇവ കൂടുതൽ ഭംഗിയായി വയ്ക്കാൻ ഇൻബിൽട്ട് രീതി തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല എല്ലാ വസ്തുക്കളും ഒരു കൈ അകലത്തിൽ ലഭിക്കുന്ന രീതിയിൽ വേണം അടുക്കളയിൽ സജ്ജീകരിച്ച് നൽകാൻ.

അതിന് ഏറ്റവും അനുയോജ്യമായ ഡിസൈൻ ‘L’ ഷേപ്പിൽ ഓപ്പൺ കിച്ചൻ രീതി തിരഞ്ഞെടുക്കുക എന്നതാണ്.

എളുപ്പത്തിൽ എടുക്കേണ്ട പൊടികൾ, എണ്ണ എന്നിവയെല്ലാം ഓപ്പൺ ഷെൽഫ് രീതിയിൽ നൽകുന്നതാണ് കൂടുതൽ അനുയോജ്യം. അതേസമയം പാത്രങ്ങളെല്ലാം പുൾ ഔട്ട് ട്രേകൾ നൽകി സെറ്റ് ചെയ്ത് നൽകാം.

ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ നൽകുമ്പോൾ.

ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നത് അടുക്കളയോട് ചേർന്ന് സെറ്റ് ചെയ്ത് നൽകുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുകളിൽ ആണ്.

ഒരു ചെറിയ കുടുംബത്തിലെ രണ്ടോ മൂന്നോ പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്ത് നൽകുന്നത്.

ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകുമ്പോൾ കൗണ്ടർ ടോപ് ഒരു ഭാഗം അത്യാവശ്യം ഉയർത്തി നൽകുന്നതാണ് ഉപയോഗം എളുപ്പമാക്കാനായി ചെയ്യാവുന്ന കാര്യം.കൗണ്ടർ ടോപ്പിനായി ഗ്രാനൈറ്റ്, നാനോവൈറ്റ്,കൊറിയൻ സ്റ്റോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.

കൗണ്ടർ ടോപ്പിന് യോജിച്ചു നിൽക്കുന്ന നിറത്തിൽ രണ്ടോ മൂന്നോ ചെയറുകൾ കൂടി അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.

പാത്രങ്ങൾ, മഗുകൾ എന്നിവ സൂക്ഷിക്കുന്നതിനായി ഹൈഡ്രോളിക് ടൈപ്പ് ഷെൽഫുകൾ ആണ് കൂടുതൽ അനുയോജ്യം.

അവ നൽകുന്നതുവഴി ഒരു ഭാഗത്ത് നിന്നും എളുപ്പത്തിൽ തുറന്ന് ഉപയോഗപ്പെടുത്താനായി സാധിക്കും. അടുക്കളയിൽ ആവശ്യത്തിന് പ്ലഗ് പോയിന്റുകൾ സോക്കറ്റുകൾ. എന്നിവ നൽകാനായി ശ്രദ്ധിക്കണം.

അതല്ലെങ്കിൽ ഒരേസമയം രണ്ട് ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായി സാധിക്കുകയില്ല. ആവശ്യമെങ്കിൽ കിച്ചണിന്റെ രണ്ട് ഭാഗങ്ങളിലും കൗണ്ടർ ടോപ്പ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഒരു ഭാഗത്ത് പാചക ആവശ്യങ്ങൾക്കുള്ള വെജിറ്റബിൾസ് കട്ട് ചെയ്യുകയും, മറുഭാഗത്ത് പാചകം ചെയ്ത ഭക്ഷണ സാധനങ്ങളും മറ്റും ഇറക്കി വയ്ക്കുകയും ചെയ്യാം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള അത്യാവശ്യം നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്താനായി സാധിക്കും.

അടുക്കള ഉപയോഗം എളുപ്പമാക്കാൻ, ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.