കേരളത്തിൻറെ അഭിമാനമായ പദ്ധതികളിൽ ഒന്നാണ് ലൈഫ് മിഷൻ പ്രോജക്ട്. മറ്റ് അനേകം വികസന പരിപാടികൾക്ക് ഇടയിലും ലൈഫ്മിഷൻ പദ്ധതിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയും മതിപ്പും ഓരോ ദിവസം കൊണ്ട് ഉയരുകയാണ്.
അധികമായി പിന്നോക്കം നിൽക്കുന്ന, വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്ക് വീട് വെച്ചു കൊടുക്കുക എന്ന സ്തുത്യർഹമായ പദ്ധതിയാണ് Livelihood Inclusion and Financial Empowerment എന്ന LIFE പദ്ധതി.
ഇന്ന് മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ പദ്ധതി ഇതുവരെ കേരളത്തിൽ ഒന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി എന്നുള്ളത് അഭൂതപൂർവ്വമായ ഒരു നേട്ടമാണ്.
അടുത്ത അഞ്ചു വർഷത്തിൽ നാലര ലക്ഷം വീടുകൾ നിർമിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇനി ഇങ്ങനെ നിർമിച്ചുനൽകുന്ന വീടിൻറെ ചില വിശദാംശങ്ങളിലേക്ക് കടക്കാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്. പ്രധാനമായും ഇങ്ങനെ ലഭിക്കുന്ന വീടിൻറെ പരമാവധി വിസ്താരം എത്ര വരെ ഗുണഭോക്താക്കൾക്ക് കിട്ടും എന്നത്.
ലൈഫ് മിഷൻ വഴി ലഭിക്കുന്ന വീടിൻറെ പരമാവധി വിസ്താരം എത്ര??
ലൈഫ് മിഷൻ പ്രകാരം 400 സ്ക്വയർ ഫീറ്റ് മുതൽ 430 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്കാണ് സഹായം ലഭിക്കുന്നത്.
ഇതിൽ ജനറൽ കാറ്റഗറി വിഭാഗത്തിന് ഏകദേശം നാല് ലക്ഷം രൂപയും, പട്ടികജാതി വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപവരെ കിട്ടുന്നുണ്ട്.
എന്നാൽ ചില സ്ഥലങ്ങളിൽ 650 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ഈ സഹായത്തിനു കീഴിൽ അനുവാദം കിട്ടുന്നുണ്ട്.
അത് അതത് ഏരിയയിലെ വില്ലേജ് ഓഫീസറെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നതാണ് ഒരു പരിധിവരെ സത്യം. നാം സമർപ്പിക്കുന്ന വീടിൻറെ പ്ലാനിലും മറ്റു കാര്യങ്ങളിലും അന്തിമതീരുമാനം വില്ലേജ് ഓഫീസിൽ നിന്നുമാണ് വരുന്നത്. എന്നതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ടതിനു ശേഷം അവരുടെ നിർദ്ദേശപ്രകാരം മാത്രമേ എന്ത് തീരുമാനങ്ങളും എടുക്കാവൂ.