പ്ലംബിംഗ് വർക്കും പ്രധാന അബദ്ധങ്ങളും.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധ നൽകേണ്ട ഒരു കാര്യമാണ് ടോയ്ലറ്റ് പ്ലംബിംഗ് വർക്കുകൾ.
തുടക്കത്തിൽ കാര്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് പിന്നീട് വഴി വയ്ക്കുന്ന ഒരു ഏരിയയാണ് ടോയ്ലറ്റ്.
ടോയ്ലറ്റ് ഏരിയയിൽ നൽകുന്ന ഷവർ, ഗീസർ,വാഷ് ബേസിൻ എന്നിവക്കെല്ലാം പ്രത്യേക പോയിന്റുകൾ സെറ്റ് ചെയ്ത് നൽകണം.
ടോയ്ലറ്റിൽ പ്രധാനമായും ചെയ്യേണ്ട പ്ലംബിംഗ് വർക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.
പ്ലംബിംഗ് വർക്കും പ്രധാന അബദ്ധങ്ങളും, ഇവയെല്ലാമാണ്.
ഒരു ടോയ്ലറ്റിനെ സംബന്ധിച്ച് രണ്ട് ടൈപ്പ് പ്ലംബിംഗ് വർക്ക് നിർബന്ധമായും ചെയ്യണം. ഇതിൽ ആദ്യത്തേത് നല്ല വെള്ളത്തെ അകത്തേക്ക് കയറ്റി വിടുന്നതിനും ഉപയോഗ ശേഷമുള്ള മലിന ജലം പുറത്തേക്ക് വിടുന്നതിനും വേണ്ടിയാണ്.
പ്ലംബിംഗ് വർക്കുകൾക്ക് കൂടുതലായും ഉപയോഗപ്പെടുത്തുന്നത് CPVC വിഭാഗത്തിൽപ്പെട്ട പൈപ്പുകളാണ്. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് ലോഹ പൈപ്പുകൾ പിവിസി പോലുള്ള മെറ്റീരിയലുകളാണ്.
ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്.പ്ലാസ്റ്റിക്ഉപയോഗിച്ച് നിർമ്മിക്കുന്ന പൈപ്പുക ആണെങ്കിലും ചൂടുവെള്ളം തട്ടിയാലും ഇവ ഉരുകി പോകുന്നില്ല എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.
വേസ്റ്റ് വാട്ടർ പുറന്തള്ളുന്നതിന് വേണ്ടി പൈപ്പുകൾ നൽകുമ്പോൾ അവ വലിപ്പം നോക്കി വേണം തിരഞ്ഞെടുക്കാൻ.
ക്ലോസറ്റുമായി കണക്ട് ചെയ്യുന്ന പൈപ്പിന് കുറഞ്ഞത് നാലിഞ്ച് വലിപ്പമെങ്കിലും ഉണ്ടായിരിക്കണം. ബാത്റൂമിൽ തിരഞ്ഞെടുക്കുന്ന എല്ലാ ഫിറ്റിംഗ്സിന്റെ വലിപ്പത്തിന്റെ കാര്യത്തിലും പ്ലംബിങ്ങുമായി ബന്ധമുണ്ട്.
തിരഞ്ഞെടുക്കുന്ന ക്ലോസറ്റിന്റെ വലിപ്പം അനുസരിച്ചാണ് ഏത് അളവിലുള്ള പൈപ്പ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്.
ക്ളോസറ്റിലേക്ക് വെള്ളം നൽകാനായി ഉപയോഗിക്കുന്ന പൈപ്പിന്റെ അളവിലും പ്രത്യേക ശ്രദ്ധ വേണം. അളവുകൾ ശ്രദ്ധിക്കാതെ ബാത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോഴാണ് പിന്നീട് ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
പൈപ്പ് ലൈൻ ചെയ്യുമ്പോൾ.
ബാത്റൂം ആക്സസറീസിന്റെ വലിപ്പത്തിന് അനുസരിച്ച് പൈപ്പ് കണക്ഷൻ നൽകി പ്രഷർ ടെസ്റ്റ് ചെക്ക് ചെയ്യണം. എല്ലാ ഫിറ്റിംഗ്സും നൽകി 24 മണിക്കൂറിനുള്ളിലാണ് ഇത് ചെയ്യേണ്ടത്. ഏതെങ്കിലും ഭാഗത്ത് ലീക്കേജ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ എളുപ്പത്തിൽ കണ്ടെത്താൻ ഇത് വഴിയൊരുക്കും.
താഴത്തെ ഭാഗത്ത് നൽകിയിട്ടുള്ള ടോയ്ലറ്റിന്റെ വേസ്റ്റ് ലൈൻ മുകളിലെത്തേതുമായി കണക്ട് ചെയ്തിട്ടുണ്ട് എങ്കിൽ വെള്ളം ശരിയായ രീതിയിൽ പോകുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം.
ചെറിയ രീതിയിൽ ടാപ്പിൽ ലീക്കേജ് വന്നാൽ പോലും അത് ഫ്ലോറിൽ വെള്ളം കെട്ടി നിൽക്കാനും പിന്നീട് വലിയ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കും. ബാത്റൂമിലേക്ക് ചൂടുവെള്ളവും തണുപ്പ് വെള്ളവും ഒരേ രീതിയിൽ ലഭിക്കുന്നതിന് മിക്സർ ടൈപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവയുടെ കണക്ഷൻ ശരിയായ രീതിയിൽ നൽകിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുക.
മിക്സർ ടാപ്പ് നൽകുമ്പോൾ ഫ്ലോർ ലെവലിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ഹൈറ്റ് നൽകണം.
ബേസ് ലെവലിൽ നിന്നും കുറഞ്ഞത് 45 സെന്റീമീറ്റർ നൽകിയാണ് വാഷ് ബേസിൻ സെറ്റ് ചെയ്യേണ്ടത്.
ഫ്ലോർ ട്രാപ്പ് നൽകി കഴിഞ്ഞാൽ ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കാനായി സാധിക്കും. മലിനജലം പുറന്തള്ളുന്നതിന് ഒരു അഡീഷണൽ ലെവൽ സ്പൗട്ട് നൽകുന്നതാണ് എപ്പോഴും നല്ലത്.
എല്ലാവിധ പ്ലാസ്റ്ററിംഗ് വർക്കുകളും കഴിഞ്ഞശേഷം മാത്രം പ്ലംബിംഗ് വർക്കുകൾ തുടങ്ങുന്നതാണ് യോജിച്ച രീതി. സ്ളങ്കൻ സ്ലാബ് ബാത്റൂമിന് അകത്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കുറഞ്ഞത് 10 തൊട്ട് 15 സെന്റീമീറ്റർ വലിപ്പത്തിൽ കർബ് ചെയ്ത് നൽകാവുന്നതാണ്.
പ്ലംബിംഗ് വർക്കും പ്രധാന അബദ്ധങ്ങളും, തീർച്ചയായും വീട് നിർമ്മാണത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.