വുഡൻ ജിപ്സം സീലിംഗ് അലങ്കാരങ്ങൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സീലിംഗ് വർക്കുകൾക്കുള്ള പ്രാധാന്യം ഇന്റീരിയർ ഡിസൈനിൽ വർദ്ധിച്ച് തുടങ്ങിയിരിക്കുന്നു.

വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ ഭംഗിയേകാനായി വ്യത്യസ്ത സീലിംഗ് മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ജിപ്സം പ്ലാസ്റ്ററിംഗ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയ വ്യത്യസ്ത ഡിസൈനുകൾ ചെയ്തെടുക്കാനായി സാധിക്കും.

ചിലവ് കുറച്ച് കൂടുതലാണെങ്കിലും കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു സീലിംഗ് മെറ്റീരിയലാണ് വുഡൻ ജിപ്സം സീലിംഗ്.

അവയുടെ ഉപയോഗ രീതി, നിർമ്മാണ രീതികൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

വുഡൻ ജിപ്സം സീലിംഗ് അലങ്കാരങ്ങൾ, ഇന്റീരിയറിൽ.

സാധാരണ സീലിംഗ് വർക്കുകളിൽ നിന്നും വ്യത്യസ്തമായാണ് വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്യുന്നത്. വീടിന് കാഴ്ചയിൽ പഴമയുടെ ഭംഗി നില നിർത്തുന്നതിനും അതേസമയം മോഡേൺ ലുക്ക് നൽകുന്നതിനും ഇത്തരം രീതികൾ ഉപയോഗപ്പെടുത്താം.

തടിയിൽ തീർത്ത ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുമ്പോൾ ലഭിക്കുന്ന അതേ ഭംഗി വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്യുമ്പോഴും ലഭിക്കുന്നു.

യഥാർത്ഥ വുഡ് ഉപയോഗപ്പെടുത്തിയോ അതല്ലെങ്കിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തോ വുഡൻ സീലിംഗ് ചെയ്തെടുക്കാം.

പ്ലാസ്റ്ററിംഗ് മെറ്റീരിയൽ ഉപയോഗപ്പെടുത്തുമ്പോൾ ഈർപ്പം നിന്ന് ചിതൽ പോലുള്ള പ്രശ്നങ്ങളെയും പേടിക്കേണ്ടി വരുന്നില്ല.

ഒരേ നിറത്തിൽ തന്നെ സീലിംഗ് വർക്കുകൾ നൽകാൻ താല്പര്യമില്ലാത്തവർക്ക് വ്യത്യസ്ത നിറങ്ങൾ പോളിഷ് വർക്ക് ചെയ്തു കൂടുതൽ ഭംഗിയാക്കാം.

പ്രധാനമായും ലിവിങ് ഏരിയ,ബെഡ്റൂം പോലുള്ള ഭാഗങ്ങളിൽ ആണ് ഇവ കൂടുതലായും കാഴ്ചയിൽ ഭംഗി നൽകുന്നത്. പ്ലാസ്റ്ററിങ്‌ വർക്കിൽ വുഡൻ ഫിനിഷിംഗ് ലഭിക്കുന്നതിന് വേണ്ടി ജിപ്സം പൗഡർ ആണ് ഉപയോഗപ്പെടുത്തുന്നത്.

പ്രധാനമായും പർഗോള സെറ്റ് ചെയ്യുന്ന ഭാഗങ്ങളിൽ ഒരു പ്രീമിയം ലുക്ക് കൊണ്ടു വരാനായി ഇത്തരം വർക്കുകൾ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കുന്നു.

ആവശ്യങ്ങൾക്ക് അനുസൃതമായി ഡിസൈനുകളിലും പാറ്റേണുകളിലും വ്യത്യാസങ്ങൾ കൊണ്ടു വരാം.

പ്രധാനമായും സമകാലീന ശൈലി പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്ന വീടുകളിലാണ് വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ കൂടുതലായും ചെയ്യുന്നത്. നല്ല ക്വാളിറ്റിയിൽ വുഡൻ സീലിംഗ് വർക്ക് ചെയ്യുന്നതിന് സ്ക്വയർഫീറ്റിന് 60 രൂപ നിരക്കിലാണ് വില വരുന്നത്.

പ്രധാന ഗുണ ദോഷങ്ങൾ

വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്യുമ്പോൾ തടിയിൽ തീർത്ത വർക്കുകളുടെ അതേ ഭംഗിയും ഫിനിഷിങ്ങും ലഭിക്കുന്നതാണ്.

കസ്റ്റമൈസ് ചെയ്ത് വ്യത്യസ്ത ഡിസൈനുകൾ, പാറ്റേണുകൾ എന്നിവ ചെയ്തെടുക്കാം. സീലിംഗ് വർക്കുകൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും റിമൂവ് ചെയ്യാനും സാധിക്കും.

തടി ഉപയോഗിച്ച് ചെയ്യുമ്പോൾ വരുന്നതിന്റെ പകുതി ചിലവിൽ ഇവ ചെയ്തെടുക്കാം. സാധാരണയായി വുഡൻ ജിപ്സം ബോർഡ് ഫിക്സ് ചെയ്യുന്നതിന് ആണി, സ്ക്രൂ എന്നിവയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നത്.

നല്ല ക്വാളിറ്റി നിലനിർത്തിക്കൊണ്ടു തന്നെ വുഡൻ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്യുകയാണെങ്കിൽ അവ കൂടുതൽ കാലം അതേ ഭംഗിയിൽ നില നിൽക്കും.

ഇത്തരം വർക്കുകൾ ചെയ്യുന്നത് വഴി വീടിന് ഒരു ലക്ഷ്വറി ലുക്ക് ലഭിക്കുന്നതാണ്. വുഡൻ ജിപ്സം സീലിംഗ് ചെയ്യുമ്പോൾ ഉള്ള ഏറ്റവും പ്രധാന പ്രശ്നമായി പറയുന്നത് ഇവയ്ക്ക് മെറ്റീരിയൽ കോസ്റ്റ് കൂടുതലാണ് എന്നതാണ്. മാത്രമല്ല ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ ഇവ അതേ ഭംഗിയോടെ നിലനിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ക്വാളിറ്റി ഉള്ള മെറ്റീരിയൽ തിരഞ്ഞെടുത്ത് ഭംഗിയായി ചെയ്തെടുക്കാൻ എക്സ്പേർട്ട് ആയ ആളുകളുടെ സഹായം തേടേണ്ടി വരും. ഉദ്ദേശിച്ച രീതിയിൽ അല്ല വർക്ക് ചെയ്യുന്നത് എങ്കിൽ അവ ഭംഗിയേക്കാൾ കൂടുതൽ അഭംഗി നൽകുന്നതിന് കാരണമായേക്കാം.

വുഡൻ ജിപ്സം സീലിംഗ് അലങ്കാരങ്ങൾ, സീലിങ്ങിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.