Pinterest


കുക്കിംഗ് ,ഡൈനിങ്ങ് ,ലിവിങ് – ഈ മൂന്നു സ്‌പേസുകളും ഒരേ മുറിയിൽ അല്ലെങ്കിൽ ഒരു ഹാളിൽ തന്നെ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഓപ്പൺ കിച്ചൻ എന്നു പറയുക. ഈ മൂന്നു സ്‌പേസുകൾക്കും ഇടയിൽ പാർട്ടീഷനോ, ചുമരോ, അരഭിത്തിയോ പോലും ഉണ്ടാകാറില്ല.


ഗുണം

Pinterest


പ്രധാനമായും സ്‌പേസ് ലാഭിക്കാം. മൂന്ന് മുറികളുടെ ഉപയോഗവും ഒരൊറ്റ മുറിയിൽ തന്നെ നടക്കുന്നത് കൊണ്ട് ബാക്കി സ്ഥലം ബെഡ്റൂം, ബാത്‌റൂം തുടങ്ങിയവ കുറച്ചു കൂടി വലുതാക്കി പണിയാൻ കഴിയും.

വീട്ടിൽ ഉള്ള അംഗങ്ങൾ തമ്മിലുള്ള ഇന്ററാക്ഷൻ വർധിക്കും,കുട്ടികളെ ശ്രദ്ധിക്കാൻ കഴിയും,കിച്ചണിൽ ആയിരിക്കുമ്പോളും വീട്ടിൽ ആരു വന്നാലും അറിയാൻ കഴിയും, ഇതൊക്കെയാണ് പോസിറ്റിവ്‌ വശങ്ങൾ.


ദോഷം

Pinterest


വീട് വൃത്തിയായി സൂക്ഷിക്കാൻ നന്നായി കഷ്ട്ടപ്പെടുന്ന ആള് ആണ് നിങ്ങൾ എങ്കിൽ ഓപ്പൺ കിച്ചൻ നിങ്ങൾക്ക് പറ്റിയതല്ല.


നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികൾ കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് എങ്കിൽ കാര്യമായ പ്രശ്നം ഉണ്ടാകില്ല. പക്ഷെ നിങ്ങൾക്ക് പരിചയമില്ലാത്തവരാണ് കൂടുതൽ വരുന്നതെങ്കിൽ നിങ്ങൾക്കും വരുന്നവർക്കും ഈ കിച്ചൻ കാഴ്ച്ച അത്ര സുഖകരം ആകണമെന്നില്ല. ഈ സാഹചര്യത്തിൽ നിങ്ങൾ ഒരു ഫോർമൽ ലിവിങ് റൂം വേറെ നിർമ്മിക്കേണ്ടി വരും, അല്ലെങ്കിൽ കിച്ചൻ ക്ലോസ്ഡ് ആക്കേണ്ടി വരും.


വെന്റിലേഷൻ സിസ്റ്റം

Pinterest

200 sq.ft ഉള്ള, 10 ft ഉയരമുള്ള ഒരു മുറിക്കുള്ളിൽ 2000cu.ft വായു ഉണ്ട്.

വെന്റിലേഷൻ വഴി ഒരു മണിക്കൂർ സമയത്തിൽ ഒരു പ്രാവശ്യം ഈ മുറിയിലെ മൊത്തം വായുവും മാറ്റുന്നതിന് ഒരു AIR CHANGE എന്നു പറയും. ഓരോ മുറികളും ഡിസൈൻ ചെയ്യുമ്പോൾ അതിന് ഇത്ര air change ആവശ്യമാണ് എന്നൊരു മാനദണ്ഡമുണ്ട്. ഹോം കിച്ചന് 15-25 air change ആവശ്യമാണ്. 15 എന്ന് എടുക്കാം നമുക്ക്.

അതായത് ഒരു മണിക്കൂറിൽ 15 വട്ടം കിച്ചണിൽ ഉള്ള വായു പുറത്തേക്ക് exhaust ചെയ്തു പുതിയ വായു നിറയ്ക്കണം.

15×2000 = 30,000 cu.ft of air / hour

ഇതിനെ 60 കൊണ്ടു ഡിവൈഡ്‌ ചെയ്താൽ ഒരു മിനുട്ടിൽ എത്ര വേണം എന്ന് ലഭിക്കും.

30,000/60= 500cfm (cubic feet per minute)
ഇതായിരിക്കണം നിങ്ങളുടെ കിച്ചൻ ഹുഡിന്റെ മിനിമം കപ്പാസിറ്റി.

Pinterest


1000cfm ൻ്റെ കിച്ചൻ ഹുഡ് ഉണ്ട് എന്നിട്ടും വീടിനുള്ളിൽ പാചകമണം പരക്കുന്നു.


ഇതിന് കാരണം നമ്മൾ വരുത്തിവെക്കുന്ന ഒരു പിഴവാണ്

ഒരു മുറിയിൽ നിന്നും exhaust വഴി പുറത്തേക്ക് എത്ര വായു പോകുന്നുണ്ടോ അത്യയും തന്നെ ശുദ്ധ വായു ആ മുറിയിലേക്ക് സപ്ലൈ ചെയ്യേണ്ടതുണ്ട്. ഇതിനെ Make-up air എന്നു പറയും.

1000 cfm റേറ്റിൽ വായു നിങ്ങളുടെ കിച്ചണിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ തുറന്നിട്ട ജനലുകളും മറ്റും വഴി 1000cfm റേറ്റിൽ തന്നെ വായു ഉള്ളിലേക്ക് വന്നില്ലെങ്കിൽ പിന്നെ ചിമ്മിനി പ്രവർത്തിക്കും, പക്ഷെ സക്ഷൻ നടക്കില്ല.

അപ്പോൾ smell മുറിക്കുള്ളിൽ പരക്കും.


ഫ്രഷ് ഇൻലെറ് ഫാൻ

Pinterest


Ducted ആയും wall mounted ആയും വെയ്ക്കാമെങ്കിലും ducted ആയി കിച്ചന്റെ ഏകദേശം സെന്റർ പൊസിഷനിൽ സീലിംഗിൽ നൽകുന്നതാണ് ഏറ്റവും നല്ലത്. ഇതിന് കിച്ചൻ ഹുഡുമായി പാരലൽ കണക്ഷൻ നൽകിയാൽ ഹുഡ് പ്രവർത്തിക്കുമ്പോൾ ഈ inlet ഫാനും പ്രവർത്തിക്കും.