ഒരൊറ്റ മരം പോലും മുറിക്കാതെ 13 സെന്ററിൽ തീർത്ത വീട്
പച്ചപ്പിനു നടുവിൽ വീടൊരുക്കിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാള സ്വദേശിയായ ബേബി. മരങ്ങൾ കുടവിരിക്കുന്ന 13 സെന്റിൽ വീടുപണി തുടങ്ങിയപ്പോൾതന്നെ മരങ്ങൾ വെട്ടിമാറ്റില്ല എന്നു തീരുമാനിച്ചിരുന്നു. മുറ്റത്തുണ്ടായിരുന്ന തെങ്ങ് വരെ സംരക്ഷിച്ചുകൊണ്ടാണ് സമകാലിക ശൈലിയിൽ വീട് പണിതത്. പുൽത്തകിടിക്കിടയിൽ കരിങ്കല്ലു പാകി നടപ്പാത...