25 സെന്റിൽ 2200 SQFT ഈ വീട് നിർമിച്ചത്. 

സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം. 

2200 SQFT

വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ് അകത്തളത്തിലേക്ക് സ്വീകരിക്കാനായി ഈ ഭാഗങ്ങളിൽ ഡോര്‍ കം വിൻഡോ നൽകിയിരിക്കുന്നു. 

ആറംഗകുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രം തൃപ്തിപ്പെടുത്തുന്ന വിധമാണ് അകത്തളങ്ങൾ ക്രമീകരിച്ചത്.

വീടിന്റെ മുൻവശത്ത് നൽകിയ പെബിൾകോർട്ടാണ് അതിഥികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, ഇരുനിലകളിലായി നാല് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ജിപ്സം സീലിങ്ങിൽ കോവ് ലൈറ്റുകൾ നൽകിയിരിക്കുന്നു. ഇത് അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

ലിവിങ്-ഡൈനിങ് സെമി ഓപ്പൺ ശൈലിയിലാണ്. ഇടയ്ക്കായി ജാളി സെമി പാർടീഷനും നൽകിയിട്ടുണ്ട്. 

സ്വീകരണമുറിയിൽ വെനീർ പാനലിങ് ചെയ്തു ടിവി യൂണിറ്റ് നൽകി.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

വുഡ്+സ്‌റ്റെയിൻലെസ്സ് കോംബിനേഷനിലാണ് ഗോവണിയും കൈവരികളും നിർമിച്ചത്. ഗോവണിയുടെ താഴെ സ്‌റ്റഡി ഏരിയ, ബാത്റൂം എന്നിവ ക്രമീകരിച്ച് സ്ഥലം ഉപയുക്തമാക്കി. 

സ്‌റ്റെയർ ഏരിയയുടെ മുകളിലെ സ്‌കൈലിറ്റിൽ ഗ്രില്ലും ടഫൻഡ് ഗ്ലാസും നൽകിയിരിക്കുന്നു. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു.

Location: Changanacherry

Built up area: 2200 SQFT

പഴയ വീടിനു മുകളിലത്തെ നിലയിൽ പുതിയ ബാത്റൂം കെട്ടാൻ പറ്റുമോ? എങ്കിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ???