ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്.

ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്. ബോളിവുഡ് രംഗത്തെ മികച്ച താര ജോഡികളായ ദീപിക പദുക്കോണും റൺവീർ സിങ്ങും അലി ബാഗിൽ സ്വന്തമാക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്.

2021ൽ താര ദമ്പതികൾ 22 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വീടിന്റെ പ്രത്യേകതകൾ നിരവധിയാണ്. ആഡംബരവും മിനി മലിസവം ഒത്തു ചേർന്ന വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്, കൂടുതൽ വിശേഷങ്ങൾ.

കഴിഞ്ഞ വർഷമാണ് റൺവീർ,ദീപിക ദമ്പതികൾ അലിബാഗിലെ പുതിയ വീട് സ്വന്തമാക്കിയത് എങ്കിലും ഗൃഹപ്രവേശന ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ദമ്പതിമാർ പങ്കെടുത്ത ഗൃഹപ്രവേശന ചടങ്ങിന്റെ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാം വഴി റൺവീർ പങ്കുവെച്ച ചിത്രങ്ങളും ഇപ്പോൾ വളരെയധികം ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നു.

ഇത് കൂടാതെ മുംബൈയിൽ വളരെയധികം തിരക്കേറിയ സ്ഥലമായ ബാന്ദ്രയിൽ ഏകദേശം 119 കോടി മുടക്കി ദമ്പതിമാർ മറ്റൊരു ആഡംബര ഭവനവും സ്വന്തമാക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ബോളിവുഡിലെ പ്രശസ്ത നടൻമാരായ സൽമാൻ ഖാന്റെയും ഷാരൂഖിന്റെയും വീടിന്റെ സമീപത്തായാണ് ഇവർ പുതിയ വീട് സ്വന്തമാക്കിയത്.

ഒരു വെക്കേഷൻ ഹോം എന്ന രീതിയിലാണ് അലിബാഗിലെ വീട് അറിയപ്പെടുന്നത്. ബീച്ച് ടൗണിനോട് ചേർന്നാണ് വീട് സ്ഥിതി ചെയ്യുന്നത്.

ഇന്റീരിയർ വിശേഷങ്ങൾ

2.25 ഏക്കർ പ്രോപ്പർട്ടിയിൽ പതിനെട്ടായിരം സ്ക്വയർഫീറ്റ് വലിപ്പത്തിലുള്ള വീടാണ് അലി ബാഗിൽ ദീപികയും റൺവീറും സ്വന്തമാക്കിയത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് 5 BHK ആണെന്ന് പറയപ്പെടുന്നു.

വീടിന്റെ ബിൽട്ടപ്പ് ഏരിയ പതിനെട്ടായിരം സ്ക്വയർ ഫീറ്റ് ആണ്. ഇതിൽ ഒമ്പതിനായിരം സ്ക്വയർ ഫീറ്റ് വില്ലേജ് തീമിൽ സജ്ജീകരിച്ചിരിക്കുന്നു.

ഒരു ഹോളിഡേ ഹോം എന്ന രീതിയിലാണ് വീട് സജ്ജീകരിച്ചിട്ടുള്ളത് എങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല.

നിലവിൽ ദീപികയും റൺവീറും താമസിക്കുന്നത് മുംബൈയിലെ പ്രധാദേവി ഏരിയയിൽ ഉള്ള വീട്ടിലാണ്. പോഷ് ഹൈ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപത്തിയാറാമത്തെ നിലയിലാണ് ഉള്ളത്.

നിലവിൽ താര ദമ്പതികൾ താമസിക്കുന്ന മുംബൈയിലെ വീടിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്തത് സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറായ വിനിത ചൈതന്യയായിരുന്നു.

പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അലിബാഗിലെ വെക്കേഷൻ ഹോമും വിനീത തന്നെയായിരിക്കും ഡിസൈൻ ചെയ്യുക എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഇന്റീരിയറിൽ പ്രധാനമായും വൈറ്റ് തീമിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.

അതിന് കോൺട്രാസ്റ്റ് ആയി ഡാർക്ക് ബ്ലൂ നിറത്തിലുള്ള സോഫ, സ്വിങ് ചെയർ, ഒരു വാട്ടർ ഫൗണ്ടൻ എന്നിവയെല്ലാം തയ്യാറാക്കിയിരിക്കുന്നു. ആഡംബരങ്ങൾക്ക് ഒട്ടും കുറവില്ലാതെ നിർമ്മിച്ച വീടിനകത്ത് ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നതിനായി ഗ്ലാസ് വിൻഡോകളാണ് നൽകിയിട്ടുള്ളത്.

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ, കർട്ടൻ, കുഷ്യനുകൾ എന്നിവയെല്ലാം ലക്ഷ്വറി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഇത്തരത്തിൽ ആഡംബരങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് അലി ബാഗിലെ വീടും നൽകിയിട്ടുള്ളത് എന്ന് പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദീപികയും റൺവീറും അലിബാഗിൽ സ്വന്തമാക്കിയ വീടിന്റെ വിശേഷങ്ങൾ അത്ര ചെറുതല്ല.മാത്രമല്ല കാഴ്ചയില്‍ നിരവധി വിസ്മയങ്ങളും നല്കുന്നു.

ദീപികയുടെയും റൺവീറിന്റെയും പുതിയ വീട്,വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.