ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല.

ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല.മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ കൊച്ചിയിൽ സ്വന്തമാക്കിയ ആഡംബര ഭവനത്തിന് നിരവധി സവിശേഷതകളാണ് ഉള്ളത്.

മമ്മൂട്ടിയും, ദുൽഖറും ഉൾപ്പെടുന്ന കുടുംബം താമസിക്കുന്ന കൊച്ചിയിലെ ആഡംബര വില്ല കടവന്ത്രയിൽ ആണ് ഉള്ളത്.

ദുൽഖറിന്റെ ഭാര്യ അമാൽ ഡിസൈൻ ചെയ്തു നിർമിച്ച നാലു കോടി ചിലവഴിച്ച ആഡംബര
ഭവനത്തിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല, കൂടുതൽ വിശേഷങ്ങൾ.

കാഴ്ചയിൽ മനോഹാരിത നിറഞ്ഞ ഈ ആഡംബര ഭവനത്തിന്റെ ഡിസൈനറും ആർക്കിടെക്ടും ദുൽഖറിന്റെ ഭാര്യ അമാൽ തന്നെയാണ് .

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പ്ലോട്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച വീട് പച്ചപ്പിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. വീടിന് പുറത്തെ പ്രകൃതി ഭംഗി മുഴുവനായും ആസ്വദിക്കാവുന്ന രീതിയിലാണ് വീടിന്റെ ആർക്കിടെക്ചർ.

പരമ്പരാഗത രീതിയിലുള്ള ഡിസൈൻ രീതികളിൽ നിന്നും മാറി സമകാലീന ശൈലിയിലാണ് വീടിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത്. പുറത്ത് മാത്രമല്ല അകത്തും ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് പച്ചപ്പ് നൽകിയിരിക്കുന്നു.

അതോടൊപ്പം വീടിന് അകത്തും പുറത്തും വിശാലതയ്ക്കും യാതൊരു കുറവും വരുത്തിയിട്ടില്ല. ആധുനിക രീതിക്ക് വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് വീടിന്റെ ആർക്കിടെക്ചർ എങ്കിലും പച്ചപ്പിന് പ്രാധാന്യം കുറക്കാത്തത് എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്.

ധാരാളം ആഡംബര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വീട് ആയതുകൊണ്ട് തന്നെ ഒരു പ്രത്യേക ഗ്യാരേജ് അതിനായി നൽകി ദുൽഖർ അതിന് 369 ഗ്യാരേജ് എന്ന പേരും നൽകിയിട്ടുണ്ട്.

ഗ്യാരേജിന് ഇത്തരത്തിലുള്ള ഒരു പേര് നൽകിയതിനുള്ള പ്രധാന കാരണം ദുൽഖറും മമ്മൂട്ടിയും സ്വന്തമാക്കിയ വണ്ടികളുടെ നമ്പർ 369 ആണ് എന്നതാണ്. വീടിന്റെ പ്രധാന ഗേറ്റിനോട് ചേർന്ന് വരുന്ന രീതിയിലാണ് ഗ്യാരേജ് ഒരുക്കിയിട്ടുള്ളത്.

കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.

ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന നിറങ്ങൾ മെറ്റീരിയലുകൾ എന്നിവയെല്ലാം ലക്ഷ്വറി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള വിശാലമായ അകത്തളങ്ങൾ,ബെഡ്റൂം, സ്വിമ്മിംഗ് പൂൾ എന്നിവയെല്ലാം ആരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ ചുമരുകളിലും ഫ്ളോറിലും ഉപയോഗപ്പെടുത്തിയ നാച്ചുറൽ സ്റ്റോൺ, തടിയിൽ തീർത്ത ഫർണിച്ചറുകൾ ലൈറ്റുകൾ എന്നിവയിലെല്ലാം ലക്ഷ്വറി എലമെന്റ് കണ്ടെത്താനാകും.

പുഴയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലോട്ട് പ്രകൃതി ഭംഗിയുടെ എല്ലാ ഭാവങ്ങളും വീട്ടിനകത്തേക്ക് കൊണ്ടു വരാനായി സഹായിക്കുന്നു.

വെളിച്ചവും വായു സഞ്ചാരവും ശരിയായ രീതിയിൽ ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ബാൽക്കണി സജ്ജീകരിച്ചിട്ടുള്ളത്. ബാൽക്കണിയിൽ നിന്ന് തന്നെ വീടിന്റെ പുറത്ത് ഗാർഡൻ ഏരിയയുടെ ഭംഗിയും ആസ്വദിക്കാൻ ആകും.

ലിവിങ് ഏരിയയിൽ ഉപയോഗിച്ചിട്ടുള്ളത് ‘L’ ഷേയ്പ്പ്ഡ് ആകൃതിയിലുള്ള ബീജ് നിറത്തിലുള്ള സോഫയാണ്. വ്യത്യസ്ത നിറങ്ങളുടെ ഒരു മിശ്രണം തന്നെ ഇന്റീരിയറിൽ കാണാനായി സാധിക്കും.

സോഫയ്ക്ക് കോൺട്രാസ്റ്റ് ആയ നിറത്തിൽ ഉപയോഗിച്ചിരിക്കുന്ന കർട്ടനുകൾ, ഭിത്തിയിൽ ഉപയോഗിച്ചിട്ടുള്ള പെയിന്റ് എന്നുവയെല്ലാം വീടിന്റെ ഭംഗി ഇരട്ടിയാകുന്നു.

അതോടൊപ്പം തന്നെ ഇന്റീരിയറിൽ വായനയ്ക്കായി ഒരു ലൈബ്രറി ഏരിയ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തി കൊണ്ടാണ് ദുൽഖറിന്റെ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

ആഡംബരങ്ങളും പച്ചപ്പും ഒത്തൊരുമിച്ച കൊച്ചിയിലെ ദുൽഖർ സൽമാന്റെ വീട് ഒരു വലിയ അത്ഭുതം തന്നെയാണ്.

ദുൽഖർ സൽമാന്റെ കൊച്ചിയിലെ ആഡംബര വില്ല, സവിശേഷതകൾ നിരവധിയാണ്.