അടുക്കള പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം Part 1

അടുക്കളയുടെ പുനർനിർമ്മാണം നിങ്ങളുടെ വീടിനെ പൂർണ്ണമായും മാറ്റാൻ കഴിയും. അടുക്കള നിങ്ങളുടെ വീടിന്റെ ഹൃദയമാണ്; അവിടെയാണ് ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും, നിങ്ങളുടെ വീട്ടിലെ എല്ലാവരും ഒത്തുകൂടുന്നതും, ഓർമ്മകൾ ഉണ്ടാക്കുന്നതും എല്ലാം ഇവിടെയാണ്.നിങ്ങളുടെ വീട്ടിലെ ഏറ്റവും പ്രവർത്തനക്ഷമമായിരിക്കേണ്ട ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് നിങ്ങളുടെ അടുക്കളയും. 

നിങ്ങളുടെ അടുക്കള എങ്ങനെ പുനർനിർമ്മിക്കുമെന്ന് ആലോചിക്കുന്നുണ്ടോ? നിങ്ങൾ ഇഷ്ടപ്പെടുന്ന ശൈലിയും, ആവിശ്യങ്ങൾക്കും ഇടയിൽ, പ്രവർത്തനക്ഷമത, ബജറ്റ് എന്നിവ കൂടി പരിഗണിച്ചുവേണം പുനർനിർമ്മാണം.

അടുക്കള പുനർനിർമ്മാണം ആരംഭിക്കാൻ നിങ്ങൾ തയ്യാറാണോ?നിങ്ങളുടെ ലക്ഷ്യങ്ങളും, മുൻഗണനകളും , ഓപ്ഷനുകളും വിലയിരുത്താനും, മികച്ച ഒരു അടുക്കള രൂപപ്പെടുത്താനും ഈ കുറിപ്പ് നിങ്ങളെ സഹായിക്കും.

ബജറ്റ്

അടുക്കള പുനർനിർമ്മാണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് മിക്ക വീട്ടുടമസ്ഥർക്കും ഉള്ള ആദ്യത്തെ ചോദ്യം ഇതാണ്;
“അടുക്കള പുനർനിർമ്മാണത്തിന് എന്ത് ചിലവാകും?”.

ഇത് പലപ്പോളും മാറികൊണ്ട് ഇരിക്കുന്ന ഒരു നമ്പർ ആണ്.ചിലവ് എപ്പോളും നിങ്ങൾ തിരഞ്ഞെടുക്കുന്ന പുനർനിർമ്മാണം എപ്രകാരമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കാം


അടുക്കളയിലെ പ്രധാന അപ്‌ഗ്രേഡ് കൾ


അടിസ്ഥാന അപ്‌ഗ്രേഡ്, മിഡ്-റേഞ്ച് അപ്‌ഗ്രേഡ്, മൊത്തത്തിലുള്ള നവീകരണം/ഉയർന്ന നിലവാരത്തിലുള്ള നവീകരണങ്ങൾ – എന്നിങ്ങനെ നിങ്ങൾ ആസൂത്രണം ചെയ്യുന്ന നവീകരണത്തിന്റെ തരം അനുസരിച്ച് നിങ്ങളുടെ അടുക്കള പുനർനിർമ്മാണത്തിന്റെ ചിലവ് വ്യത്യാസപ്പെട്ടിരിക്കും.

അടിസ്ഥാന/കുറഞ്ഞ ചിലവിലെ അപ്‌ഗ്രേഡ്

  • ക്യാബിനറ്റ് ബോക്സുകൾ സ്ഥാപിക്കുക, ക്യാബിനറ്റുകളുടെ മുൻഭാഗം മാറ്റിസ്ഥാപിക്കുക അല്ലെങ്കിൽ പെയിന്റ് ചെയ്യുക. എല്ലാ ഹാർഡ്‌വെയറുകളും മാറ്റി സ്ഥാപിക്കുക തുടങ്ങിയവ
  • കുക്ക്ടോപ്പ്, ഓവൻ, റഫ്രിജറേറ്റർ തുടങ്ങിയവ പുതിയ എനർജി-efficient മോഡലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക.
  • ലാമിനേറ്റ് കൌണ്ടർടോപ്പുകൾ മാറ്റിസ്ഥാപിക്കുക; മിഡ് പ്രൈസ്ഡ് സിങ്കും ഫാസറ്റും ഇൻസ്റ്റാൾ ചെയ്യുക.
  • ട്രിം, ചുവരുകൾ എന്നിവ വീണ്ടും പെയിന്റ് ചെയ്യുക.
  • നിങ്ങളുടെ അടുക്കളയെ കൂടുതൽ മികവുറ്റതാക്കുന്ന ഒന്നോ രണ്ടോ പുതിയ ഉപകരണങ്ങൾ പരിഗണിക്കുക – ഇത് സ്റ്റൗടോപ്പിന് മുകളിലുള്ള ഫ്യൂസറ്റോ അല്ലെങ്കിൽ പുൾ-ഔട്ട് സ്പൈസ് റാക്കുകളോ ആകാം

മിഡ്-റേഞ്ച് കിച്ചൻ റീമോഡൽ അപ്‌ഗ്രേഡുകൾ

  • സെമി-കസ്റ്റം വുഡ് കാബിനറ്റുകൾ സ്ഥാപിക്കാം.
  • ഗ്രാനൈറ്റ്, മാർബിൾ അല്ലെങ്കിൽ സ്റ്റോൺ ഉപയോഗിച്ച് ലാമിനേറ്റ് കൌണ്ടർടോപ്പുകൾ മാറ്റിസ്ഥാപിക്കുക.
  • പുതിയ ഓട്ടോമാറ്റിക് ഫാസറ്റോടുകൂടിയ ഇരട്ട-ടബ് സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക്.
  • എനർജി efficient വെന്റിലേഷൻ സംവിധാനം, ബിൽറ്റ്-ഇൻ മൈക്രോവേവ്, ഡിഷ് വാഷർ , മാലിന്യ നിർമാർജനം, ഇഷ്ടാനുസൃത ലൈറ്റിംഗ് തുടങ്ങിയവ പരിഗണിക്കാം
  • പുതിയ ഫ്ലോറിംഗ് ചെയ്യുക
  • ഭിത്തികൾ, ട്രിം, സീലിംഗ് എന്നിവ പെയിന്റ് ചെയ്യാം

പൂർണ്ണമായും അടുക്കള പുനർനിർമ്മിക്കുന്നത്

  • ബിൽറ്റ്-ഇൻ സ്ലൈഡിംഗ് ഷെൽഫുകളുള്ള കാബിനറ്റുകൾ സ്ഥാപിക്കാം
  • സ്റ്റോൺ കൊണ്ട് അലങ്കരിച്ച കൗണ്ടറുകൾ.
  • ഗ്ലാസ് ടൈൽ ബാക്ക് സ്പ്ലാഷ്.
  • ഹൈ-ടെക് റഫ്രിജറേറ്റർ, കൊമേഴ്‌സ്യൽ ഗ്രേഡ് കുക്ക്‌ടോപ്പ്, വെന്റ് ഹുഡ്, വാൾ ഓവൻ, ബിൽറ്റ്-ഇൻ മൈക്രോവേവ് യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കാം
  • ഡിസൈനർ ഫാസറ്റുകളും ബിൽറ്റ്-ഇൻ വാട്ടർ ഫിൽട്ടറേഷൻ സിസ്റ്റവും ഉള്ള ഹൈ-എൻഡ് സിങ്ക് സ്ഥാപിക്കാം.
  • അണ്ടർ-കാബിനറ്റ് ലൈറ്റിംഗ് സിസ്റ്റങ്ങൾ ഉൾപ്പെടുന്ന ലൈറ്റിംഗ് പരിഗണിക്കാം.
  • പുതിയ ഫ്ളോറിങ്
  • നല്ല പ്രകാശം കടന്നുവരുന്ന തരത്തിൽ ജനാലകൾ മാറ്റി സ്ഥാപിക്കാം
  • ട്രിം, ചുവരുകൾ, സീലിംഗ് എന്നിവ പെയിന്റ് ചെയ്യുക.
  • അടുക്കളയിൽ കുറച്ച് അധിക സ്ഥലം ലഭിക്കുന്നതിനായി അടുക്കളയിൽ നിന്ന് ഒരു ഔട്ട്ഡോർ ഡെക്ക് ചേർക്കുന്നത് പരിഗണിക്കാം .

continue

Part 2 – റീമോഡലിങ് വിശദമായി…. കാബിനറ്റ് റീഫേസിംഗ് , കൗണ്ടർടോപ്പുകൾ , സിങ്ക്കൾ

part 3 – റീമോഡലിങ് വിശദമായി…. ഫ്യൂസറ്റ് , ബാക്ക് സ്പ്ലാഷ് , വാൾ സ്പ്ലാഷ് , ലൈറ്റിംഗ് , ലേഔട്ട്