കിച്ചൺ സ്ലാബ് കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ.

പഴയകാല വീടുകളിൽ ഇന്റീരിയർ ഡിസൈനിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ അടുക്കളയിൽ പ്രധാനമായും ഒരു കിച്ചൺ സ്ലാബ് കോൺക്രീറ്റിൽ തീർത്ത് നൽകുകയും അതിനു താഴെയായി പാത്രങ്ങളും, ഗ്യാസ് സിലിണ്ടറും സെറ്റ് ചെയ്യാനുള്ള അറകൾ നൽകുകയും ചെയ്യുന്ന പതിവാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് കാലം മാറി വീടിന്റെ ഓരോ ഭാഗങ്ങൾക്കും ഇന്റീരിയർ വർക്കുകൾ ചെയ്ത് നൽകുന്ന അതേ പ്രാധാന്യം അടുക്കളയിലും വന്നു. കോൺക്രീറ്റിൽ തീർത്ത സ്ലാബിന് മുകളിൽ ഗ്രാനൈറ്റ് സ്ലാബുകൾ ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോൾ പൊതുവേ കണ്ടു വരുന്നത്.

അതേസമയം പലർക്കുമുള്ള സംശയം ഇത്തരത്തിൽ കോൺക്രീറ്റിന് മുകളിൽ ഗ്രാനൈറ്റ് സ്ലാബുകൾ ഉപയോഗിക്കുമ്പോൾ അവക്ക് ആവശ്യത്തിന് ബലം ലഭിക്കുമോ എന്നതാണ്.

കോൺക്രീറ്റ് സ്ലാബുകൾ ആണോ ഗ്രാനൈറ്റ് സ്ലാബുകൾ ആണോ കിച്ചണ് കൂടുതൽ അനുയോജ്യം എന്ന് കൃത്യമായി മനസ്സിലാക്കാം.

കിച്ചൺ സ്ലാബ് കോൺക്രീറ്റിൽ തീർക്കുമ്പോൾ.

പഴയ രീതിയിൽ കിച്ചൺ സ്ലാബ് കോൺക്രീറ്റിൽ തീർത്ത് അതിനു മുകളിൽ ടൈൽ ഒട്ടിച്ച് നൽകുന്ന രീതിയാണ് കൂടുതലായി കണ്ടു വന്നിരുന്നത്.

പിന്നീട് മാർബിൾ പീസുകൾ ഉപയോഗപ്പെടുത്തിയും കിച്ചൻ സ്ലാബിന്റെ ടോപ്പ് ഒട്ടിച്ച് നല്കിയിരുന്നു. വലിയ ഗ്രാനൈറ്റ് സ്ലാബുകൾ വിപണിയിൽ ലഭിക്കാൻ തുടങ്ങിയതോടെ എല്ലാവരും കൂടുതലായി അവ തിരഞ്ഞെടുക്കാൻ തുടങ്ങി.

സ്ലാബുകൾ കൃത്യമായ അളവിൽ മുറിച്ചെടുത്ത് ഒരു പ്രത്യേക പശ ഉപയോഗിച്ച് ഒട്ടിച്ച് നൽകുകയോ, അതല്ല എങ്കിൽ നേരിട്ട് ഫിക്സ് ചെയ്തു നൽകുകയോ ചെയ്യുന്ന രീതിയാണ് ഗ്രാനൈറ്റ് സ്ലാബുകളിൽ ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ ഇന്ന് കാലം മാറി അതിനനുസരിച്ച് പുതിയ ടെക്നോളജി കളും ഇന്റീരിയർ മേഖലയിൽ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

കോൺക്രീറ്റ് സ്ലാബുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

പലപ്പോഴും കോൺക്രീറ്റ് സ്ലാബിനു മുകളിലായി 12 mm വരെ തിക്നെസ്സ് ഉള്ള ഒരു ഗ്രാനൈറ്റ് സ്ലാബ് നൽകുന്നു. തുടർന്ന് അതിന് താഴെയായി നൽകുന്ന പ്ലാസ്റ്ററിങ്,സ്‌കർട്ടുകൾ എന്നിവ കൂടി നൽകുമ്പോൾ ഒട്ടും സ്പേസ് ഇല്ലാത്ത അവസ്ഥയാണ് വരിക.

എന്ന് മാത്രമല്ല കോൺക്രീറ്റ് നൽകി അതിന് മുകളിൽ ഗ്രാനൈറ്റ് വയ്ക്കുമ്പോൾ പലപ്പോഴും കൃത്യമായി നൽകാത്തത് അളവുകളിൽ വ്യത്യാസം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

പിന്നീട് കിച്ചൻ റിനോവേറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇത്തരം സ്ലാബുകൾ പൊളിച്ചു മാറ്റേണ്ട അവസ്ഥ വരികയും ചെയ്യും.

ഗ്രാനൈറ്റ് സ്ലാബിനു മുകളിൽ പശ ഒട്ടിച്ചാണ് ഫിക്സ് ചെയ്ത് നൽകുന്നത് എങ്കിൽ അതിനടിയിൽ പല്ലി, പാറ്റ പോലുള്ള ജീവികൾ പെടാനുള്ള സാധ്യത കൂടുതലാണ്. ഗ്രാനൈറ്റ് വർക്ക്‌ ചെയ്ത് സിങ്ക് സെറ്റ് ചെയ്ത് നൽകുമ്പോൾ അവക്ക് ലീക്കേജ് പോലുള്ള പ്രശ്നങ്ങളും കൂടുതലായി കണ്ടു വരുന്നുണ്ട്.

സിങ്ക് നിർമ്മിക്കുമ്പോൾ അതിനകത്ത് ലോഡിങ് ആയി ഒന്നും നൽകാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം.

ഏതെങ്കിലും കട്ടകൾ ഉപയോഗിച്ച് സിങ്കിൽ സീലിംഗ് നൽകിയ ശേഷം 24 മണിക്കൂർ കഴിഞ്ഞ് കട്ട എടുത്ത് മാറ്റുന്ന രീതിയാണ് സിങ്ക് വർക്കുകളിൽ ഉപയോഗപ്പെടുത്തേണ്ടത്.

അതേസമയം വളരെ പെട്ടെന്ന് കട്ടകളെടുത്തു മാറ്റുകയാണെങ്കിൽ അത് ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു.

മോഡുലർ കിച്ചണിൽ സ്ലാബ് നൽകുമ്പോൾ

മോഡുലാർ കിച്ചണിൽ സ്ലാബ് നൽകുമ്പോൾ ടോപ് ഏരിയ സാധാരണ ടൈൽ മാത്രം ഇട്ട് നൽകിയാൽ മതി. എന്നാൽ പലരും ചെയ്യുന്ന കാര്യം ഡാഡൂ ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ്.

ഇത്തരം ടൈൽസ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കിച്ചണിൽ എല്ലാ വർക്കുകളും ചെയ്തതിനു ശേഷമാണ് അവ ചെയ്യുന്നത്.

തുടർന്ന് ടൈലിനും,സ്ലാബിനും ഇടയിൽ ചെറിയ ഗ്യാപ്പ് വരികയും അവക്കിടയിൽ ചെറിയ പ്രാണികൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

അതേസമയം സ്ലാബിൽ ടൈലുകൾ മാത്രം നൽകുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും പിന്നീട് വരില്ല.

കിച്ചൻ സ്ലാബിനു മുകളിൽ നൽകാവുന്ന ഏറ്റവും മികച്ച മെറ്റീരിയൽ ഗ്രാനൈറ്റ് തന്നെയാണ്. എന്നാൽ അവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം.