സാധാരണ അടുക്കളയും സൂപ്പർ ആക്കാം.പുതിയ കാല അടുക്കള കൾക്ക് പഴയ രീതികളിൽ നിന്നും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

വീടിന്റെ മറ്റ് ഭാഗങ്ങളിൽ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിലും അത്ര പെട്ടെന്ന് മാറ്റം കൊണ്ടു വരാൻ സാധിക്കാത്ത ഒരു ഏരിയയാണ് അടുക്കള.

അതുകൊണ്ടു തന്നെ പഴയകാല അടുക്കള കൾക്ക് ഒരു പുതിയ ലുക്ക് നൽകുന്നതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കാലത്തിനൊത്ത് വീട്ടിലെ അടുക്കളയ്ക്കും ഒരു മാറ്റം അനിവാര്യമാണെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

ഏതൊരു സാധാരണ അടുക്കളയും സൂപ്പർ അടുക്കളയാക്കി മാറ്റുന്നതിൽ ചില വസ്തുക്കൾ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.അവ എന്തെല്ലാമാണെന്ന് മനസിലാക്കാം.

സാധാരണ അടുക്കളയും സൂപ്പർ ആക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

സാധാരണയായി മിക്ക ആളുകളും ചിന്തിക്കുന്നത് വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന വീടുകളുടെ അടുക്കളകൾ ആണ് സൂപ്പർ ആകുന്നത് എന്നതായിരിക്കും.

എന്നാൽ അത് തീർത്തും തെറ്റായ ധാരണ മാത്രമാണ്. ഇന്നത്തെ കാലത്ത് പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് ഒരു അടുക്കള എന്നതിനു പകരം രണ്ട് അടുക്കളകൾ നൽകുന്നത്.

അതായത് ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള പാചകം നടത്തുന്നതിനു വേണ്ടി മാത്രം ഒരു അടുക്കളയും വിറകടുപ്പ് പോലുള്ളവ ഉപയോഗിക്കുന്നതിനു വേണ്ടി മറ്റൊരു അടുക്കളയും നൽകുന്ന രീതി.

സത്യത്തിൽ ഇത്തരത്തിൽ രണ്ട് അടുക്കളകൾ നിർമ്മിച്ചു നൽകുന്നത് വീട് നിർമ്മാണത്തിന്റെ ചിലവ് കൂട്ടും എന്നല്ലാതെ അവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടോ എന്നത് പലരും ചിന്തിക്കുന്നില്ല.

എല്ലാ അടുക്കളകൾക്കും ഒരു പ്രത്യേക ഷേപ്പ് ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ നിലവിലുള്ള അടുക്കളയിൽ ഒരു സൂപ്പർ കിച്ചൺ ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഷേപ്പ് ഏത് രീതിയിലേക്ക് മാറ്റണം എന്ന കാര്യം ചിന്തിക്കുക.

L ഷേപ്പ്,U ഷേപ്പ്,സ്ട്രൈറ്റ് എന്നിങ്ങനെ ഏതു രീതിയിൽ വേണമെങ്കിലും കിച്ചണിനു രൂപം തിരഞ്ഞെടുക്കാവുന്നതാണ്.

കിച്ചണിനോട് ചേർന്നുള്ള ജനാലകൾ പകൽ സമയങ്ങളിൽ ഓപ്പൺ ചെയ്തിടുന്നതാണ് നല്ലത്.

അടുക്കളയിലെ ജനാലകൾക്ക് ഒരു വ്യത്യസ്തത കൊണ്ടുവരുന്നതിനായി ചെറിയ ഇൻഡോർ പ്ലാന്റുകൾ ജനാലയോട് ചേർന്നുള്ള ഭാഗത്ത്‌ അറേഞ്ച് ചെയ്ത് നൽകാം.

കിച്ചൺ സ്ലാബ്, വോൾ ടൈൽ എന്നിവ തിരഞ്ഞെടുക്കുമ്പോൾ

കിച്ചണിൽ ഏറ്റവും അധികം സമയം ചിലവഴിക്കുന്ന വ്യക്തിയുടെ ഹൈറ്റിന് അനുസൃതമായാണ് കിച്ചൻ ടോപ് നിർമ്മിച്ച് നൽകേണ്ടത്.

85 മുതൽ 90 സെന്റിമീറ്ററെങ്കിലും ഹൈറ്റ് നല്കിയാണ് കിച്ചൻ ടോപ്പ് സെറ്റ് ചെയ്തു നൽകുന്നത് എങ്കിൽ അത്യാവശ്യം ഹൈറ്റ് ഉള്ള ഒരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ അടുക്കള ജോലികൾ ചെയ്യാനായി സാധിക്കും.

വാൾ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത ഡിസൈനുകളും പാറ്റേണുകളും, നിറങ്ങളും ഉപയോഗപ്പെടുത്താതെ പൂർണ്ണമായും വൈറ്റ് നിറത്തിലുള്ള ടൈൽ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

വൈറ്റ് നിറത്തിലുള്ള ടൈൽ ഉപയോഗപ്പെടുത്തുമ്പോൾ അവ പെട്ടെന്ന് കേടായി പോകില്ലേ എന്ന് ചിന്തിക്കുന്നവർക്ക് അവയിൽ കറകളും മറ്റും പിടിക്കുകയാണെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയും അതുകൊണ്ടു തന്നെ ക്ലീനിങ് എളുപ്പമാക്കാനും സാധിക്കും.

കിച്ചൻ കൗണ്ടർടോപ്പിനായി ഗ്രാനൈറ്റ്, കൊറിയൻ സ്റ്റോൺ,നാനോ വൈറ്റ് പോലുള്ള നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

അതല്ല ടൈൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്കിടയിൽ സ്‌പേസ് വരാത്ത രീതിയിൽ വേണം നൽകാൻ.

പഴയ അടുക്കളയുടെ ടേബിൾ ടോപ്പ് കാവി അല്ലെങ്കിൽ കോൺക്രീറ്റിൽ ആണ് നൽകിയിട്ടുള്ളത് എങ്കിൽ കിച്ചണിന് രൂപമാറ്റം നൽകാൻ ഇത്തരത്തിലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.

കിച്ചൻ സിങ്കും ഉപയോഗവും

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായാണ് കിച്ചൻ സിങ്ക് തിരഞ്ഞെടുക്കേണ്ടത്. പാചകം ചെയ്യുന്ന പാത്രങ്ങൾ,ഭക്ഷണം കഴിച്ച പാത്രങ്ങൾ എന്നിവ കഴുകാനുള്ള ഒരിടമായതു കൊണ്ടു തന്നെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഡബിൾ സിങ്ക് ആവശ്യമാണെങ്കിൽ അത് തിരഞ്ഞെടുക്കാം. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി വെള്ളത്തിന്റെ ഉപയോഗവും ഒരു പരിധി വരെ കുറയ്ക്കാനായി സാധിക്കും. സിങ്കിനോട് ചേർന്ന് ജനാലകൾ ഉണ്ടെങ്കിൽ അത് കൂടുതൽ നല്ലതാണ്. അകത്തുള്ള ഗന്ധങ്ങൾ പുറത്തേക്ക് പോകുന്നതിൽ ജനാലകൾ, ചിമ്മിനി എന്നിവ വഹിക്കുന്ന പങ്ക് ചെറുതല്ല. പഴയകാല വീടുകളിൽ അടുക്കളയിലെ പുകക്കുഴലുകളിൽ നിന്നും ചിമ്മിനി വഴി പുക പുറത്തേക്ക് പോകുന്ന രീതിയാണ് ഉണ്ടായിരുന്നത് അതിന് ഒരു മാറ്റം കൊണ്ടു വന്ന് റെഡിമെയ്ഡ് ചിമ്മിനികൾ സ്ഥാപിക്കുകയാണെങ്കിൽ അവ കാഴ്ചയിൽ ഭംഗി നൽകുകയും കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും.

കിച്ചൻ സിങ്ക്, കൗണ്ടർടോപ്പ് എന്നിവ ആഴ്ചയിൽ ഒരു തവണയെങ്കിലും ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അടുക്കളയ്ക്ക് ഉള്ളിൽ ആവശ്യത്തിന് ഷെൽഫുകൾ നൽകിയിട്ടില്ല എങ്കിൽ അവ പുതിയതായി നിർമ്മിച്ച് നൽകുകയോ റെഡിമെയ്ഡായി വിപണിയിൽ നിന്നും ലഭിക്കുന്ന ഷെൽഫുകൾ വാങ്ങി ഫിറ്റ് ചെയ്യുകയോ ആവാം. അടുക്കളയിൽ ഉപയോഗപ്പെടുത്തുന്ന പാത്രങ്ങൾ, മസാല കൂട്ടുകൾ എന്നിവ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ ഓർഗനൈസറുൾ റെഡിമെയ്ഡ് രൂപത്തിൽ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സാധാരണ അടുക്കളയും സൂപ്പർ ആക്കാം ഇത്തരത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ.