വളരെ ചെറിയ സമയം കൊണ്ട് തന്നെ ഏറ്റവും വിജയകരവും, കാര്യക്ഷമവുമായ ലൈറ്റിങ് സംവിധാനമെന്ന പേരെടുക്കാൻ LED ലൈറ്റുകൾക്ക് കഴിഞ്ഞു.
ദീർഘകാലം നിലനിൽക്കുന്നൂ, മികച്ച ഊർജ്ജക്ഷമത പ്രകടിപ്പിക്കുന്നു, അറ്റകുറ്റപ്പണികൾ കുറവാണ് തുടങ്ങിയ നിരവധി ഗുണങ്ങളാണ് LED ലൈറ്റുകളെ ഒന്നാംനിര ലൈറ്റിങ് സംവിധാനം ആക്കി മാറ്റുന്നത്.
എല്ലാത്തരം രൂപത്തിലും, വലിപ്പത്തിലും, ടൈപ്പുകളിലും ലഭ്യമാകുന്ന ഈ വിളക്കുകൾ, എല്ലാം നിറങ്ങളിലും അവൈലബിൾ ആണ്.
ഇന്ത്യൻ വിപണിയിൽ ലഭ്യമായ എൽഇഡി ലൈറ്റുകളുടെ വിവിധ ഓപ്ഷനുകളെ കുറിച്ചും, അവ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ സ്ഥലങ്ങളെ കുറിച്ചും നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
Recessed LED ഡൗൺലൈറ്റ്
കിടപ്പുമുറികൾ, സ്വീകരണമുറികൾ, അടുക്കള, കുളിമുറി തുടങ്ങിയവയുടെ ഫാൾസ് സീലിങ്ങിനുള്ളിൽ സ്ഥാപിക്കുന്നവയാണ് ഈ ലൈറ്റുകൾ.
ഫാൾസ് സീലിങ്ങും, വീടിന്റെ മേൽത്തട്ടും തമ്മിൽ 5 മുതൽ 6 ഇഞ്ച് വരെ വിടവ് ഈ Recessed LED ഡൗൺലൈറ്റുകൾ സ്ഥാപിക്കാൻ ആവശ്യമാണ്.
ഫ്ലഷ് മൗണ്ടഡ് LED ലൈറ്റ്
ലൈറ്റിങ്ങിനായി വയറിങ് സൗകര്യമുള്ള എല്ലാ സ്ഥലങ്ങളിലും ഫ്ലഷ് മൗണ്ടഡ് ലൈറ്റുകൾ സ്ഥാപിക്കാം. ഫോൾസ് സീലിങ്ങിൽ മാത്രമല്ല യഥാർത്ഥ സീലിംങ്ങുകളെയും ഈ ലൈറ്റുകൾക്ക് പ്രകാശിപ്പിക്കാൻ കഴിയും.
ഡെക്കറേറ്റീവ് LED പെന്ഡന്റ് ലൈറ്റുകളും സമാനരീതിയിൽ ഉറപ്പിക്കാൻ കഴിയുന്നവയാണ്.
LED സ്ട്രിപ്പ് ലൈറ്റ്
ഈ എൽഇഡി ലൈറ്റുകൾ നീണ്ട സ്ട്രിപ്പുകളായാണ് വരുന്നത്. അടുക്കളയുടെയും മറ്റ് ഓവർ-ഹെഡ് ക്യാബിനിന് മുകളിലും, താഴെയും എളുപ്പത്തിൽ ഉറപ്പിക്കാൻ കഴിയുന്നവയാണ് ഈ ലൈറ്റുകൾ.
വളരെ നേർത്തതും, ചെറുതും ആണെങ്കിൽപ്പോലും വളരെ വലിയ പ്രകാശം നൽകാൻ കഴിയുന്നവയാണ് ഇവ. എല്ലാത്തരം നിറവ്യത്യാസങ്ങളിലും ഈ ലൈറ്റുകൾ ലഭ്യമാണ്.
LED ബൾബ്
നിങ്ങളുടെ CFL, ഇൻക്കൻഡസെന്റ്, ഹാലജൻ ട്യൂബുകൾ പെട്ടെന്ന് കേടാകുന്നുണ്ടെങ്കിൽ പകരം LED ബൾബുകൾ പരിഗണിക്കാവുന്നതാണ്.
LEDബൾബുകൾക്ക് മറ്റ് ബൾബുകളെ അപേക്ഷിച്ച് താരതമ്യേന വില കൂടുതലാണ്. പഴയ ലൈറ്റിംഗ് സംവിധാനം മാറ്റി LEDകൾ സ്ഥാപിക്കുമ്പോൾ പഴയതുമായി പൊരുത്തപ്പെടുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
LED റോപ്പ് ലൈറ്റ്
ഔട്ട്ഡോർ അലങ്കാരത്തിന് ഏറ്റവും യോജിക്കുന്ന ലൈറ്റിംഗ് സംവിധാനമാണ് എൽഇഡി റോപ്പ് ലൈറ്റുകൾ.
കട്ടിയുള്ള ഒരു പ്ലാസ്റ്റിക് ട്യൂബിൽ ഉറപ്പിച്ചിരിക്കുന്ന ഈ ലൈറ്റുകൾ നടപ്പാത, ഫൗണ്ടൈൻ, ഔട്ട്ഡോർ ലാൻഡ്സ്കേപ്പ് തുടങ്ങിയവ ഏറ്റവും മനോഹരമായി പ്രകാശിപ്പിക്കുന്നു.
LED ഡെക്കറേറ്റീവ് ലൈറ്റ്
ദീപാവലി അല്ലെങ്കിൽ ഏതെങ്കിലും ഉത്സവവേളകളിൽ വീട് അലങ്കരിക്കുവാൻ ഏറ്റവും യോജിച്ചവയാണ് ഈ വിളക്കുകൾ.
പരമ്പരാഗത incandescent ലൈറ്റുകളെക്കാളും, ബൾബുകളെക്കാളും വൈദ്യുതി കുറച്ച് മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ. ഒട്ടുംതന്നെ ചൂടാവുക യില്ല എന്ന ഗുണവും ഈ ലൈറ്റുകൾക്ക് ഉണ്ട്.