അടുക്കളയിൽ നിന്ന് VOC ഒഴിവാക്കാം ആരോഗ്യം രക്ഷിക്കാം

അസ്ഥിര ജൈവ സംയുക്തങ്ങൾ അഥവാ Volatile Organic Compounds ( VOC ) അടുക്കളയിൽ നിന്ന് എന്നല്ല എല്ലാ വീടുകളിൽ നിന്നും ഒഴിവാക്കേണ്ട ഒന്ന് തന്നെയാണ് കൂടുതൽ അറിയാം

ഓർഗാനിക് എന്ന വാക്ക് നമുക്കെന്നും പ്രിയപ്പെട്ടതും ആരോഗ്യപ്രദവുമാണ് , എന്നാൽ താഴെ പറയുന്ന ഓർഗാനിക് അത്ര ചില്ലറക്കാരനല്ല.

നമ്മുടെ വീടുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്ന പല ഉൽ‌പ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് അസ്ഥിര ജൈവ സംയുക്തങ്ങൾ അഥവാ Volatile Organic Compounds. (പ്രകൃതിയിൽ സാധാരണയായും മനുഷ്യനിര്മിതമായും കാണപ്പെടുന്നുണ്ട്)

ഈ രാസവസ്തുക്കൾ നമ്മുടെ വീടുകളിൽ എത്തിക്കഴിഞ്ഞാൽ, അവ നമ്മൾ ശ്വസിക്കുന്ന വീടിനകത്തെ വായുവിലേക്ക് കലർത്തപ്പെടുന്നു. അവ മണമുള്ളതോ ഇല്ലാത്തതോ ആവാം, അവ ശ്വസിക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ലതാനും.

നമ്മുടെ അകത്തളങ്ങളിൽ ഉണ്ടാകാനിടയുള്ള VOCകൾ ബെൻസീൻ, എഥിലീൻ ഗ്ലൈക്കോൾ, ഫോർമാൽഡിഹൈഡ്, മെത്തിലീൻ ക്ലോറൈഡ്, ടെട്രാക്ലോറൈഥിലീൻ, ടോലുയിൻ, സൈലീൻ, 1,3-ബ്യൂട്ടാഡിൻ തുടങ്ങിയവയാണ്. വിഷമുള്ള പച്ചക്കറികൾ ഉപയോഗിക്കുന്ന പോലെ അറിഞ്ഞോ അറിയാതെയോ നാം ഇവ ശ്വസിച്ചുകൊണ്ടിരിക്കുന്നു , പെട്ടെന്ന് ശരീരത്തിൽ മാറ്റങ്ങളോ രോഗങ്ങളോ ഉണ്ടാക്കാൻ ഇവക്കാവിലെങ്കിലും , ദൂരവ്യാപകമായ ദൂശ്ശ്യ ഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ളതുകൊണ്ടു തന്നെ യൂറോപ്യൻ യൂണിയനിലുള്ള ഒട്ടുമിക്ക രാജ്യങ്ങളും, അമേരിക്ക ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഇവയെ പറ്റി കൂടുതൽ പഠിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്.


അതുപോലെ തന്നെ ചില അന്താരാഷ്ട്ര കൺസൾട്ടന്റുകൾ അവരുടെ മെറ്റീരിയൽ പ്രൊപ്പോസലുകളിൽ കുറഞ്ഞ VOC റേറ്റിംഗുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാൻ നിഷ്കർഷിക്കാറുമുണ്ട്.

VOC ഒഴിവാക്കാം


വുഡ് സുബ്സ്റ്റിറ്റ്യൂകൾക്കു പുറമെ പെട്രോകെമിക്കൽ പൈന്റുകൾ , വിനൈൽ മെറ്റീരിയലുകൾ , സിന്തറ്റിക് കാര്പെറ്റുകൾ, അപ്ഹോൾസ്റ്ററിക്കു വേണ്ടി ഉപയോഗിക്കുന്ന സ്പോഞ്ചുകൾ ഡക്‌റോണുകൾ തുടങ്ങി എയർ ഫ്രഷ്‌നറുകളിലും, ചില ഭക്ഷണ സാധനങ്ങൾ കുക്ക് ചെയ്യുമ്പോൾ പോലും VOC പുറന്തള്ളപ്പെടുന്നു എന്ന് ചില പഠനങ്ങൾ തെളിയിച്ചുട്ടുണ്ട്.

അതുകൊണ്ടു തന്നെ പല രാജ്യങ്ങളും അകത്തളങ്ങളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കു കുറഞ്ഞ VOC റേറ്റിംഗ് മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്ഷിക്കുന്നുണ്ട് .

ഇന്ത്യയിൽ അങ്ങനൊരു പ്രോട്ടോകോൾ ഉള്ളതായി അറിവില്ല, അതുകൊണ്ടുതന്നെ മാർക്കറ്റിൽ ലഭ്യമായ മെറ്റീരിയലുകളിൽ VOCറേറ്റിംഗ് വ്യാപകമായി കാണാറുമില്ല.

ഇത്തരം വാതകങ്ങൾ കൂടിയ തോതിൽ ശ്വസിക്കുന്നതിന്റെ ഫലമായി ചിലരിൽ പ്രാരംഭ ഘട്ടത്തിൽ തളർച്ച , തലചുറ്റൽ , ENT പ്രശനങ്ങൾ തുടങ്ങിയവയും , ചിലർക്ക് കാലക്രമത്തിൽ കിഡ്‌നി, ലിവർ പ്രശനങ്ങളോ , ക്യാന്സറോ , നാഡീവ്യൂഹ തകരാറുകളോ സംഭവിക്കാറുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു.

ആരോഗ്യമുള്ള ചെറുപ്പക്കാരിൽ കാര്യമായ സ്വാധീനം VOC ചെലുത്താറില്ല എന്ന് പറയപ്പെടുന്നുണ്ട് എന്നിരുന്നാലും കുട്ടികൾ , ആസ്ത്മ ,അലർജി പ്രശനങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും VOC ഒരു ഭീഷണിതന്നെയാണ്


മുൻകരുതൽ എന്നുള്ള നിലക്ക് VOC പുറന്തള്ളുന്ന മെറ്റീരിയലുകൾ പരമാവധി കുറകാനാണു വിദഗ്ദർ പറയുന്നത് എങ്കിലും നമ്മുടെ വീടിന്റെ ഭംഗിക്കും കാഴ്ചക്കും കോട്ടം തട്ടാതെ മിനിമലിസ്റ്റിക്കായി അകത്തളങ്ങൾ ഒരുക്കിയെടുക്കുന്നതാവും നല്ലത്.

VOCയെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ

. ഇന്റീരിയർ വർക്ക് കഴിഞ്ഞു ബാലൻസ് വരുന്ന വസ്തുക്കൾ( വുഡ് സബ്സ്റ്റിട്യൂട്സ്, പെയിന്റ്, തിന്നർ, ഗ്രൗട്, ഗ്ലൂ Etc ) ഒരിക്കലും വീടിനകത്തോ , അടുക്കളയിലോ സ്റ്റോറിലോ സൂക്ഷിക്കാതിരിക്കുക.

വീടിന്റെ പണികൾ നടക്കുമ്പോഴും , പണികൾ കഴിഞ്ഞു ആദ്യത്തെ മൂന്നു മാസത്തേക്കെങ്കിലും മാക്സിമം വായു സഞ്ചാരം ഉറപ്പാക്കുക.

ഹ്യൂമിഡിറ്റിയും ചൂടും കൂടുതൽ ഉള്ള സമയങ്ങളിൽ ഫാനുകൾ ഉപയോഗിച്ചും ജനലുകളും വാതിലുകളും തുറന്നിട്ടും വീടിനകം പരമാവധി തണുപ്പിച്ചു നിർത്തുക.

വാങ്ങുന്ന വസ്തുക്കളുടെ ഡാറ്റ ഷീറ്റിൽ VOCറേറ്റിംഗ് കാണിക്കുന്നുണ്ടോ എന്ന് ചെക്കു ചെയ്തു കുറഞ്ഞ എമിഷൻ ഉള്ളത് മാത്രം വാങ്ങിക്കുക.


കെമിക്കൽ സീസണിങ് ട്രീറ്റ്മെന്റ്ചെയ്യാത്ത നമ്മുടെ നടൻ മരഉരുപ്പടികൾക്കു VOC എമിഷൻ വളരെ കുറവായിരിക്കും എന്നുകൂടി മനസിലാക്കുക.


VOC-റേറ്റിംഗിനെ പറ്റിയും , അതിന്റെ ഗുണദോഷങ്ങളെ പറ്റിയും കൂടുതൽ അറിയാൻ ഓൺലൈൻ പോർട്ടലുകൾ പരമാവധി പ്രോയോജനപ്പെടുത്തുക

ഏറ്റവും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ 10 സാങ്കേതിക അറിവുകൾ