പെസ്റ്റ് കൺട്രോൾ ശരിയായ രീതിയിൽ.മിക്ക വീടുകളിലും വളരെ വലിയ പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും ചിതൽ, പാറ്റ,പല്ലി പോലുള്ളവയുടെ ശല്യം.
ചെറിയ രീതിയിൽ തുടങ്ങുമ്പോൾ അത്ര വലിയ പ്രശ്നമായി ആരും കണക്കാക്കില്ല എങ്കിലും പിന്നീട് അത് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോഴാണ് എങ്ങിനെ പ്രതിരോധിക്കും എന്ന് പലരും ചിന്തിക്കുന്നത്.
പ്രത്യേകിച്ച് വീടിന്റെ കട്ടിള,ജനാലകൾ എന്നിവയിൽ ഉണ്ടാകുന്ന ചിതൽ പ്രശ്നങ്ങൾ പിന്നീട് അവ മുഴുവനായും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു.
വ്യത്യസ്ത രീതിയിലുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് രീതികൾ ഇന്ന് ലഭ്യമാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
പെസ്റ്റ് കൺട്രോൾ ശരിയായ രീതിയിൽ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വ്യത്യസ്ത രീതികളിൽ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് വീടിനായി ചെയ്യാൻ സാധിക്കും. ഇവയിൽ പലരും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യം വീടിന്റെ പണി മുഴുവൻ പൂർത്തിയായി കഴിഞ്ഞാൽ മാത്രമാണ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതാണ്.
വീടുപണി ആരംഭിച്ച് തറപ്പണിക്ക് ആവശ്യമായ മണ്ണ് നിറയ്ക്കുമ്പോൾ മുതൽ ട്രീറ്റ്മെന്റ് തുടങ്ങാവുന്നതാണ്. വീടിന്റെ ഫ്ളോറിങ് ചെയ്യുന്നതിന് മുൻപുള്ള ഒരു കാര്യമായി പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ഉപയോഗപ്പെടുത്താം. ഈയൊരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ആന്റി ടെർമൈറ്റ് പൈപ്പിങ് രീതിയാണ് ചെയ്യുന്നത്.
ഇത്തരം വർക്കുകൾ ചെയ്യുന്നതിൽ എക്സ്പെർട്ട് ആയ ആളുകളെ സമീപിച്ച് വീടിന്റെ ഫ്ലോറിങ് പണികൾ തുടങ്ങുന്നതിന് മുൻപായി ചെയ്യുകയാണെങ്കിൽ ചിലവ് കുറയ്ക്കാനായി സാധിക്കും. പ്രത്യേക വലിപ്പത്തിലുള്ള പൈപ്പുകൾ മണ്ണിന് അടിയിലേക്ക് ഇറക്കി പെസ്റ്റ് കൺട്രോൾ ചെയ്യുന്ന രീതിയാണ് ആന്റി ടെർമൈറ്റ് രീതി.
ഇതിനായി ഉപയോഗിക്കുന്ന പൈപ്പുകൾ റബ്ബറൈസ്ഡ് മെമ്പറൈൻ മെറ്റീരിയൽ ആണ്. പൈപ്പുകൾക്കുള്ളിൽ പ്രത്യേക രീതിയിലുള്ള കെമിക്കലുകൾ നല്കി വിടുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക പ്രഷർ പൈപ്പിൽ അപ്ലൈ ചെയ്യുമ്പോൾ ചെറിയ അളവിൽ പുറത്തേക്ക് വരും.
പൈപ്പിംഗ് നൽകുന്ന രീതി.
പെസ്റ്റ് കണ്ട്രോൾ ചെയ്യുന്ന റൂമിന്റെ ഭിത്തിയോട് ചേർന്ന് വരുന്ന ഭാഗത്താണ് പൈപ്പുകൾ നൽകുന്നത്.
ഇവയ്ക്കിടയിലൂടെ ചെറിയ ചാലുകൾ കീറി നൽകിയാണ് പൈപ്പ് നൽകുന്നത്. വലിപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ ക്രോസ് ലിങ്ക് രീതി ഉപയോഗിക്കേണ്ടി വരും.
വീടിന്റെ എക്സ്റ്റീരിയറിലേക്ക് പൈപ്പിന്റെ കണക്ഷൻ നിൽക്കുന്ന രീതിയിലാണ് ഫിറ്റ് ചെയ്ത് നൽകുക. വയറിന്റെ കണക്ഷൻ ഒരു പ്രത്യേക ജംഗ്ഷൻ ബോക്സിലേക്ക് നൽകുന്നു.
കൃത്യമായ ഇടവേളകളിൽ ഇവയിലൂടെ കെമിക്കൽ കയറ്റി വിടുന്നു.
പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യുന്ന കമ്പനികൾ കുറഞ്ഞത് 10 വർഷത്തെ വാറണ്ടിയാണ് നൽകുന്നത്.
പുറത്തേക്ക് വയർ ഇട്ട് നൽകുന്നതു കൊണ്ടുതന്നെ ഇവ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും.
ജംഗ്ഷൻ ബോക്സ് ഫിറ്റ് ചെയ്ത് നൽകി ചുമരിനോട് ഒരടി വലിപ്പത്തിൽ കുഴിയെടുത്ത് നൽകണം.
ഒരു എക്സ്പെർട്ടിന്റെ നിർദ്ദേശാനുസരണം കൃത്യമായ ഇടവേളകളിൽ മരുന്ന് ഫിൽ ചെയ്ത് നൽകേണ്ടിവരും.
പെസ്റ്റ് കൺട്രോൾ ചെയ്യുന്നതിനുള്ള മറ്റൊരു രീതി പണി പൂർത്തിയായി കഴിഞ്ഞ വീടുകളുടെ ഭിത്തിയിൽ ചെറിയ ഹോളുകൾ നൽകി കെമിക്കൽ സ്പ്രേ ചെയ്യുന്ന രീതിയാണ്.
ഭിത്തിയുടെ എല്ലാ ഭാഗങ്ങളിലേക്കും കെമിക്കൽ എത്തുകയും തുടർന്ന് ചിതലിനെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. പണി പൂർത്തിയായ വീടുകളിൽ ചെറിയ ഹോളുകൾ ഇട്ട് നൽകുമ്പോൾ അത് പിന്നീട് വീടിന്റെ ചുമരുകൾക്ക് അഭംഗി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
അതുകൊണ്ടു തന്നെ വീട് നിർമ്മാണം തുടങ്ങി ഫ്ലോറിങ്ങിന് മുമ്പായി തന്നെ കൃത്യമായ പ്ലാനിങ്ങോടു കൂടി പെസ്റ്റ് കൺട്രോൾ ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യവും ഫലപ്രദമായ രീതിയും.
പെസ്റ്റ് കൺട്രോൾ ശരിയായ രീതിയിൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.