ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി.മിക്ക വീടുകളിലും വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഇടമായിരിക്കും കുളിമുറി അഥവാ ടോയ്ലറ്റ് ഏരിയ.
പ്രത്യേകിച്ച് ഹാർഡ് വാട്ടർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഉപ്പിന്റെ അംശം കൂടുതൽ ആയതു കൊണ്ട് തന്നെ ഫ്ളോറിലും പൈപ്പിലുമെല്ലാം ഉപ്പു കറ പിടിച്ച് അവ ക്ളീൻ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഇതിനായി പല കെമിക്കലുകളും വാങ്ങി ഉപയോഗിച്ച് പരാജയപ്പെട്ടവർ ആയിരിക്കും മിക്കവരും. മാത്രമല്ല ഇത്തരം കെമിക്കലുകളുടെ അമിത ഉപയോഗം ഫ്ലോറിന്റെ ഭംഗി ഇല്ലാതാക്കുന്നതിനും, പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിരിക്കാം.
അതേസമയം വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗപ്പെടുത്തി ബാത്റൂം വെട്ടി തിളങ്ങാനുള്ള കാര്യങ്ങൾ ചെയ്യാം. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വീടിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗാണുക്കൾ വളരെ പെട്ടെന്ന് പടരാൻ സാധ്യതയുള്ള ഒരു ഇടമായി ടോയ്ലറ്റിനെയും കുളിമുറിയെയും കണക്കാക്കാം. അതുകൊണ്ടുതന്നെ എല്ലാ സമയത്തും അവ ക്ലീനായി സൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.
ബാത്റൂമിലെ ഫ്ലോറിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറയും, മറ്റ് അഴുക്കുകളും നിസ്സാരമായി കാണുന്നവർ അറിയേണ്ട ഒന്നുണ്ട്.പലപ്പോഴും ഇവയിൽ നിന്നാണ് രോഗാണുക്കൾ പടർന്ന് പിടിക്കുന്നത്.
മാത്രമല്ല ശരിയായ രീതിയിൽ നിർമിക്കാത്ത ബാത്റൂമുകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് മറ്റ് ചെറുപ്രാണികൾ എന്നിവയും മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വളരെ എളുപ്പത്തിൽ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ പരിഹാരം കണ്ടെത്താനാകും.
പ്രധാന മാർഗങ്ങൾ
ബാത്റൂമിലെ വാൾ ടൈലുകൾ ഫ്ലോറിലെ ടൈലുകൾ എന്നിവ എളുപ്പത്തിൽ വൃത്തിയാക്കാൻ ചൂടുവെള്ളം സ്പ്രേ ചെയ്തു നൽകാവുന്നതാണ്.
വലിയ പാത്രത്തിൽ വെള്ളമെടുത്ത് ഒഴിക്കുന്നതിന് പകരമായി ചെറിയ സ്പ്രേ ബോട്ടിലുകളിൽ ചൂടുവെള്ളം നിറച്ച് ചെറുതായി സ്പ്രേ ചെയ്ത് നൽകുകയാണ് വേണ്ടത്. തുടർന്ന് അഴുക്ക് ഇളകി തുടങ്ങുമ്പോൾ ചെറിയ ബ്രഷ് ഉപയോഗപ്പെടുത്തി കറ ഉരച്ച് കളയാവുന്നതാണ്.
കറ നല്ല രീതിയിൽ പോയിക്കഴിഞ്ഞാൽ ബക്കറ്റിൽ വെള്ളമെടുത്ത് കഴുകി കളയുകയും തുടർന്ന് ഒരു നനവില്ലാത്ത തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുകയും ചെയ്യാം.
ചൂടുവെള്ളം സ്പ്രേ ചെയ്യുന്നതിന് പകരമായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു രീതിയാണ് സ്ടിം ക്ലീനിങ്. ആവി ഉപയോഗപ്പെടുത്തി ടൈലുകൾ ക്ലീൻ ചെയ്യുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
കൂടുതലായി അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗങ്ങളിൽ ആവി തട്ടിച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി നൽകുകയാണ് വേണ്ടത്.
മറ്റൊരു രീതി വെള്ളവും വിനാഗിരിയും തുല്യ അളവിൽ മിശ്രണം ചെയ്തു കറയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് നൽകുന്നതാണ്.
ഈയൊരു മിശ്രിതം സ്പ്രേ ചെയ്ത് നൽകിയ ശേഷം കുറഞ്ഞത് അഞ്ചു മുതൽ 10 മിനിറ്റ് വരെ വെയിറ്റ് ചെയ്യാം. തുടർന്ന് കറ ഇളകി തുടങ്ങുമ്പോൾ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം .
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വിനാഗിരി ഡൈല്യൂട്ട് ചെയ്യാതെ നേരിട്ട് ഉപയോഗിക്കാൻ പാടില്ല എന്നതാണ്.
ഇവയ്ക്ക് അസിഡിക് സ്വഭാവം കൂടുതൽ ഉള്ളതുകൊണ്ടു തന്നെ ടൈലുകൾ നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
ഹൈഡ്രജൻ പെറോക്സൈഡ്, ബേക്കിംഗ് സോഡ എന്നിവയും ഉപയോഗപ്പെടുത്താം.
കൂടുതലായി കറ പിടിച്ച് നിൽക്കുന്ന ഭാഗങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്.
തുടർന്ന് ചെറിയ ചൂടുവെള്ളം ബ്രഷ് എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി നൽകുക.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ടോയ്ലറ്റിന്റെ ഫ്ലോർ നല്ലപോലെ ക്ലീൻ ചെയ്ത് നൽകാനായി ശ്രദ്ധിക്കണം.
ടൈലുകൾക്കിടയിൽ സീൽ ചെയ്തു നൽകുകയാണെങ്കിൽ അവക്കിടയിൽ ചെറിയ കുഴികൾ ഉണ്ടായി പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി സാധിക്കും.
വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത മിശ്രിതം ഉപയോഗപ്പെടുത്തിയും ടൈലുകൾ വൃത്തിയാക്കി എടുക്കാം.
പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം ടൈലുകൾക്കിടയിൽ തേച്ചു പിടിപ്പിക്കുകയാണ് വേണ്ടത്. തുടർന്ന് വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് സ്പ്രേ ചെയ്ത് നൽകാം.
ബേക്കിംഗ് സോഡാ വിനാഗിരി എന്നിവ തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ ശക്തമായ പത രൂപപ്പെടുകയും തുടർന്ന് അഴുക്ക് പോവുകയും ചെയ്യും.
തുടർന്ന് ഒരു ബ്രഷ് ഉപയോഗപ്പെടുത്തി നല്ലതുപോലെ ഉരച്ച് ബാക്കി ഭാഗം കൂടി വൃത്തിയാക്കി എടുക്കാം ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ചെയ്തു നോക്കിയാൽ വീടിന്റെ ബാത്റൂമുകൾ വെട്ടി തിളങ്ങുന്നത് കാണാം.
ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി, ഈ രീതികൾ കൂടി പരീക്ഷിച്ചു നോക്കാം.