വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ.വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരമാണ് ടെറസ് ഗാർഡൻ എന്ന ആശയം.

വീടിന് ചുറ്റും ആവശ്യത്തിന് സ്ഥലമുണ്ടെങ്കിൽ അവിടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും വാഴപ്പഴവുമെല്ലാം വളർത്തിയെടുക്കാൻ സാധിക്കും.

അതേസമയം അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ സ്ഥലത്ത് പച്ചക്കറി കൃഷി ഒരുക്കുന്നതിന് ഗ്രോബാഗുകളെ ആശ്രയിക്കുക എന്നതാണ് ഒരേ ഒരു മാർഗ്ഗം.

വിഷമടിക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന കാര്യമാണ് ടെറസ് ഗാർഡനുകൾ.

മത്സ്യകൃഷി പച്ചക്കറി കൃഷി എന്നിവ ആരംഭിച്ച വീട്ടിലേക്ക് ആവശ്യമായ മത്സ്യവും പച്ചക്കറികളും എങ്ങിനെ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം.

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ, ഇവയെല്ലാമാണ്.

പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവ ഒരേസമയം കൊണ്ടുനടത്താൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന രീതിയാണ് അക്വാപോണിക്സ്.

ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി കീടനാശിനികൾ അടിക്കാത്ത പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ വളർത്തിയെടുക്കുകയും ആവശ്യത്തിനുള്ള മത്സ്യസമ്പത്ത് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ടെറസ് ഗാർഡനിൽ അക്വാപോണിക്സ് തുടങ്ങുന്നതിനായി ആവശ്യമായിട്ടുള്ളത് കുറഞ്ഞത് 800 ലിറ്റർ എങ്കിലും വലിപ്പമുള്ള ഒരു ഗ്രോ ബാഗ് ആണ്. ഇവ പിവിസി കോട്ടിംഗ് ഉപയോഗിച്ച് നിർമ്മിച്ചവ തന്നെയാണെന്ന് ഉറപ്പു വരുത്തണം.

ഗ്രോ ബാഗിൽ വെള്ളം ഊർന്നു പോകുന്നതിനുള്ള ചെറിയ ഓട്ടകൾ, മെഷ് ഫിൽറ്ററുകൾ എന്നിവ തീർച്ചയായും നൽകണം.

അതോടൊപ്പം തന്നെ ജലലഭ്യത ഉറപ്പു വരുത്തുന്നതിന് പൈപ്പുകൾ കണക്ട് ചെയ്യാനുള്ള സംവിധാനവും നൽകേണ്ടതുണ്ട്. ചെടികൾ നടാനായി തിരഞ്ഞെടുക്കുന്ന മണ്ണ് യാതൊരു കാരണ വശാലും രാസവളങ്ങൾ അടങ്ങിയത് അല്ലെന്ന് ഉറപ്പുവരുത്തുക.

അത്തരം മണ്ണിൽ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറിക്കും പഴങ്ങൾക്കും വിഷാംശം ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കൃഷി തുടങ്ങുന്ന സമയത്ത് കൂടുതലും ഇലച്ചെടികൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ഉചിതം.

ഇവയുടെ പരിപാലന രീതി എളുപ്പമാണ് എന്ന് മാത്രമല്ല വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനും സാധിക്കും. തുടർന്ന് ഇത് വിജയകരമായി മുന്നോട്ടു പോവുകയാണെങ്കിൽ വീട്ടിലേക്കു ആവശ്യമായ പച്ചക്കറികളും പഴങ്ങളും വളർത്തി തുടങ്ങാം.

ഫിഷ് ടാങ്ക് നിർമ്മിക്കുന്നതിനായി

ഫിഷ് ടാങ്ക് നിർമ്മിച്ച് ആവശ്യത്തിന് മത്സ്യങ്ങളെ വളർത്തിയെടുത്താൽ അത് വീട്ടിലേക്ക് മാത്രമല്ല ഒരു ബിസിനസ് എന്ന രീതിയിലും മുന്നോട്ടു കൊണ്ടുപോകാവുന്നതാണ്. ഫിഷ് ടാങ്ക് നിർമ്മിക്കുന്നതിനായി ഏകദേശം 500 ലിറ്റർ വലിപ്പമുള്ള ഒരു ടാങ്ക് ആവശ്യമാണ്.

മത്സ്യകൃഷിയിൽ വളരെയധികം ലാഭം നൽകുന്നതും അതേസമയം മാലിന്യങ്ങൾ പുറന്തള്ളുന്നതും തിലാപ്പിയ മീനുകൾ തിരഞ്ഞെടുക്കുമ്പോഴാണ്.

ഇത്തരം മീനുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട് ഇവ പുറന്തള്ളുന്ന മാലിന്യങ്ങൾ കലർന്ന വെള്ളം ചെടികൾക്ക് വളമായി തളിച്ച് നൽകാവുന്നതാണ്.

ടാങ്കിൽ നിന്നും നേരിട്ട് ഗ്രോബാഗിലേക്ക് വെള്ളം പോകുന്ന രീതിയിലാണ് കണക്ട് ചെയ്ത് നൽകേണ്ടത് . വെള്ളം ഒരു പ്രത്യേക പൈപ്പ് വഴി ശുദ്ധീകരിച്ച ശേഷമാണ് ഗ്രോബാഗിലേക്ക് നൽകേണ്ടത്.

എന്നാൽ മാത്രമാണ് ഖരമാലിന്യങ്ങൾ കൃത്യമായി അടിഞ്ഞ് വെള്ളം മാത്രം ചെടികളിലേക്ക് എത്തുകയുള്ളൂ. വെള്ളം ഫിഷ് ടാങ്കിലേക്ക് എത്തിക്കുമ്പോഴും ഒരു മെഷ് ഫിൽട്ടർ ഉപയോഗപ്പെടുത്തണം.

എല്ലാ ദിവസവും കുറഞ്ഞത് അരമണിക്കൂർ സമയമെങ്കിലും ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് നൽകേണ്ടതുണ്ട്. അതിനായി ഒരു പ്രത്യേക മോട്ടോർ സ്ഥാപിക്കേണ്ടി വരും .

തുടക്കത്തിൽ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെങ്കിലും പിന്നീട് ഇവ വലിയ രീതിയിലുള്ള ഒരു ബിസിനസ് സംരംഭമായി തന്നെ മാറ്റാൻ സാധിക്കും.

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ, തീർച്ചയായും ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.