ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.ടെക്നോളജിയുടെ വളർച്ച എല്ലാം മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലും അത് കാണാനായി സാധിക്കും.

വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഒരു സാധാരണ ഗേറ്റ് നൽകുക എന്നതിന് പകരമായി ഓട്ടോമാറ്റിക് ഗേറ്റുകൾ തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും.

സ്ലൈഡിങ് ടൈപ്പ് ഗേറ്റുകളാണ് ഇവയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതേ സമയം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സാധാരണ ഗേറ്റുകളും ഓട്ടോമാറ്റിക് രീതിയിലേക്ക് മാറ്റാനായി സാധിക്കും. ഓട്ടോമാറ്റിക് രീതിയിൽ ഗേറ്റ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണ ഗേറ്റുകൾ തുറക്കുന്ന രീതിയിലല്ല ഓട്ടോമാറ്റിക് ഗേറ്റുകൾ വർക്ക് ചെയ്യുന്നത്. അവയിൽ ഒരു പ്രത്യേക മോട്ടോർ ഘടിപ്പിച്ച് നൽകി ഉപയോഗപ്പെടുത്തിയാണ് ഓപ്പൺ ചെയ്യുന്നതും ക്ലോസ് ചെയ്യുന്നതും.

പൂർണ്ണമായും മെക്കാനിക്കൽ രീതി ഉപയോഗപ്പെടുത്തിയാണ് ഇവ വർക്ക് ചെയ്യുന്നത്. ഗേറ്റിന്റെ ഭാരം നോക്കി വേണം ആവശ്യമായ മോട്ടോറിന്റെ ലോഡ് കപ്പാസിറ്റി എത്ര വേണമെന്ന് തീരുമാനിക്കാൻ.

ഗേറ്റിന്റെ മാത്രം വെയിറ്റ് ചെക്ക് ചെയ്ത ശേഷം അതിൽ നിന്നും ഒന്നര മടങ്ങ് അധികം എന്ന കണക്കിലാണ് ലോഡ് വെയിറ്റ് കണക്കാക്കുന്നത്.

അത്യാവശ്യം നല്ല ഒരു തുക ചിലവാക്കി മാത്രമാണ് സാധാരണ ഗേറ്റുകളെ ഓട്ടോമാറ്റിക് രീതിയിലേക്ക് മാറ്റിയെടുക്കാനായി സാധിക്കുകയുള്ളൂ.

അതുകൊണ്ടു തന്നെ ലോഡിങ് കപ്പാസിറ്റി നോക്കി വേണം അവ ഫിറ്റ് ചെയ്ത് നൽകാൻ. പ്രധാനമായും മറ്റു രാജ്യങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്യപ്പെടുന്ന മോട്ടോറുകൾക്ക് നമ്മുടെ നാട്ടിൽ നിർമ്മിക്കുന്നവയെക്കാൾ ക്വാളിറ്റി കൂടുതലായിരിക്കും.

യൂറോപ്പ്,ചൈന പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ഇവ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ നിർമ്മിത മോട്ടോറുകൾ ഇറ്റാലിയൻ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്നവയാണ്.

ഏകദേശം 450 കിലോഗ്രാം ഭാരം വരുന്ന ഒരു ഗേറ്റിന് മോട്ടോർ ഫിറ്റ് ചെയ്യാനായി 45,000 രൂപയുടെ അടുത്താണ് ചിലവ് വരിക.

അതേസമയം ക്വാളിറ്റി കൂടിയ ഒരു ബ്രാൻഡിന്റെ മോട്ടോർ ഫിറ്റ് ചെയ്യണമെങ്കിൽ 50,000 രൂപയ്ക്ക് മുകളിലാണ് വില നൽകേണ്ടി വരുന്നത്. ഇവയിൽ തന്നെ ക്വാളിറ്റി കൂടുന്നതിനനുസരിച്ച് ഒരു ലക്ഷം രൂപ വരെ വില വരുന്നവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

മോട്ടോറുകൾ പലതരം.

ഗേറ്റുകൾക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന മോട്ടോറുകൾ ഓപ്പറേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ സ്വിങ് ടൈപ്പ്, സ്ലൈഡിങ് ടൈപ്പ് എന്നിവയെല്ലാം ലഭ്യമാണ്.

ആം ടൈപ്പ് ഓപ്പറേറ്ററുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ സ്വിംഗ് ടൈപ്പ് മോട്ടോറുകൾ ആണ് കൂടുതലായും നൽകാറുള്ളത്.

ഗേറ്റിനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്ന രീതിയിൽ സ്ക്രൂ നൽകി ലിവറുകൾ ഉപയോഗിച്ചാണ് ഗേറ്റ് വർക്ക് ചെയ്യിപ്പിക്കുന്നത്.

ഗേറ്റിന്റെ ഭാരം മാറുന്നതിനനുസരിച്ച് ഓപ്പറേറ്റേഴ്‌സ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. അതോടൊപ്പം ഗേറ്റിന്റെ വലിപ്പം, ലീഫ് എന്നിവയുടെ അളവുകൾക്കും പ്രാധാന്യമുണ്ട്.

ഗേറ്റിന്റെ താഴെ ഭാഗത്ത് റോളറുകൾ ഫിറ്റ് ചെയ്യുന്നവയാണ് റോളർ ടൈപ്പ് ഓപ്പറേറ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ റോളർ ടൈപ്പിന് വില കുറവാണ്. സ്ലൈഡിങ് ടൈപ്പ് ഗേറ്റുകൾക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന ഓപ്പറേറ്റേഴ്സ് ആണ് സ്ലൈഡിങ് ഓപ്പറേറ്റേഴ്സ്.

മതിലിനോട് ചേർന്നോ, കാൻഡി ലിവറിനോട് ചേർത്തോ ഫിറ്റ് ചെയ്യാവുന്ന രീതിയിൽ ഇവ തിരഞ്ഞെടുക്കാം. വീട്ടിനകത്തേക്ക് ആക്സസ് ലഭിക്കുന്ന രീതിയിൽ ഡോർ ഫോൺ മെക്കാനിസം ഉപയോഗപ്പെടുത്തിയും ക്വാളിറ്റി കൂടിയ മോട്ടോർ ഗേറ്റുകൾ ഫിറ്റ് ചെയ്യാം.

വീടിന് പുറത്ത് വരുന്ന ആളുകളെ അകത്തു നിന്ന് ഡിസ്പ്ലേ സിസ്റ്റം വഴി മനസ്സിലാക്കി മാത്രം ആക്സസ് നൽകാവുന്ന രീതിയിൽ ഓട്ടോമാറ്റിക് ഗേറ്റുകൾ ഫിറ്റ് ചെയ്യാവുന്നതാണ്.

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.