ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.ചുറ്റുമുള്ള പച്ചപ്പ് കുറഞ്ഞു തുടങ്ങിയതോടെ എല്ലാവരും ഉള്ള സ്ഥലത്ത് എങ്ങിനെയെങ്കിലും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പ്രത്യേകിച്ച് നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വർദ്ധിച്ചതോടെ ചെടികൾ നടാനുള്ള സ്ഥലമോ ആവശ്യത്തിനു മരങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.

അതുകൊണ്ടു തന്നെ ശുദ്ധവായു ലഭ്യത കുറവും അന്തരീക്ഷ മലിനീകരണം കൂടുതലുമാണ് ഇത്തരം ഭാഗങ്ങളിൽ.

നഗരങ്ങളിൽ കൂടുതൽ പേരും താമസിക്കുന്നത് അപ്പാർട്ട്മെന്റുകളിൽ ആയിരിക്കും.

ഇത്തരം ഇടങ്ങളിൽ സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങുമ്പോൾ ലഭ്യമായിട്ടുള്ള ഓപ്പൺ ടെറസ്,ബാൽക്കണി എന്നിവിടങ്ങളിൽ പച്ചപ്പ് നിറയ്ക്കാനാണ് പലരും ശ്രമം നടത്തുന്നത്.

ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം, ചെയ്യാവുന്ന കാര്യങ്ങൾ.

ബാൽക്കണി ഗാർഡൻ കൂടുതൽ ഭംഗിയാക്കാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല രീതിയാണ് ചെടികൾ വച്ച് പച്ചപ്പ് നിറയ്ക്കുക എന്നത്.

കണ്ണിന് കുളിർമയും അതേസമയം ശുദ്ധ വായു ലഭ്യതയും ചെടികൾ നട്ടു വളർത്തുന്നത് വഴി ലഭിക്കുന്നു.

ഗാർഡൻ സെറ്റ് ചെയ്യാൻ വ്യത്യസ്ത പാറ്റേണുകളും ഡിസൈനുകളുമൊന്നും നോക്കേണ്ട ആവശ്യവും ഇവിടെ വരുന്നില്ല.

ക്ലൈമറ്റിന് അനുസരിച്ചുള്ള ചെടികൾ നോക്കി തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് ഒരേയൊരു കാര്യം.

ബാൽക്കണി ഗാർഡനുകളിൽ പൂന്തോട്ടം ഒരുക്കുന്നതിനുള്ള ചെടികൾ മാത്രമല്ല മറിച്ച് അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി പഴങ്ങൾ എന്നിവയെല്ലാം വളർത്തി-യെടുക്കാവുന്നതാണ്.

തുടക്കത്തിൽ അതിനായി കുറച്ച് കഷ്ടപ്പെടേണ്ടി വരുമെങ്കിലും പിന്നീട് കായ് ഫലങ്ങൾ ലഭിച്ചു തുടങ്ങുമ്പോൾ അത് കണ്ണിനും മനസ്സിനും സന്തോഷം പകരുന്ന കാര്യമായി മാറും.

തുടക്കത്തിൽ അടുക്കളയിലേക്ക് ആവശ്യമായ മല്ലിയില പുതിനയില പോലുള്ള ഹെർബുകൾ മാത്രം വച്ചു പിടിപ്പിക്കുകയും പിന്നീട് ഗാർഡൻ കുറച്ചു കൂടി വലുതാക്കി വഴുതനയും, മുളകും,തക്കാളിയുമെല്ലാം എളുപ്പത്തിൽ വളർത്തിയെടുക്കുകയും ചെയ്യാം.

ആവശ്യത്തിന് വെള്ളവും വെളിച്ചവും വളവും നൽകാൻ മറക്കേണ്ട.

തുടക്കത്തിൽ ബാൽക്കണി ഗാർഡനിൽ ചെടികൾ വച്ചു പിടിപ്പിക്കാൻ കാണിക്കുന്ന ശുഷ്കാന്തി എല്ലാ കാലത്തും ഉണ്ടായിരിക്കണം. ചെടികൾക്ക് ആവശ്യത്തിനുള്ള വെള്ളം, വെളിച്ചം,വളം എന്നിവ ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുക.

ചെടികൾക്കിടയിൽ കൂടുതൽ ഭംഗി നൽകാനായി ചെറിയ വാട്ടർ പോണ്ടുകൾ വലിയ പോട്ടുകളിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഇവയിൽ താമര പോലുള്ളവ വളർത്തിയെടുക്കുകയും ചെയ്യാം. ബാൽക്കണി ഗാർഡനോട് ചേർന്ന് സ്പേസ് ഉണ്ടെങ്കിൽ അവിടെ ചെറിയ ഫർണിച്ചറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകാവുന്നതാണ്.

ഒഴിവ് സമയങ്ങളിലും മറ്റും വിനോദങ്ങൾക്കായി ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

രാത്രി സമയങ്ങളിൽ ഗാർഡന്റെ ഭംഗി എടുത്ത് കാണിക്കുന്ന രീതിയിൽ ലൈറ്റുകളും സജ്ജീകരിച്ച് നൽകാം. സ്വന്തമായി വളർത്തിയെടുത്ത പച്ചക്കറികൾ കൊണ്ട് പാചകം ചെയ്യുന്നത് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും.

വളരെ കുറവ് സ്ഥലം മാത്രമാണ് ബാൽക്കണിയിൽ ലഭിക്കുന്നത് എങ്കിൽ സ്പൈറൽ ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ എന്നിവയ്ക്ക് സ്കോപ്പ് കണ്ടെത്താവുന്നതാണ്.

കൂടുതൽ ചെടികൾ വച്ചു പിടിപ്പിക്കുക എന്നതിലുപരി ഉള്ള ഇടം എങ്ങിനെ ഭംഗിയായി പരിപാലിക്കാം എന്നതിലാണ് കാര്യം.

കാഴ്ചയിൽ ഭംഗിയും അതേ സമയം വീട്ടിലേക്ക് പച്ചപ്പും കൊണ്ടു വരാനായി ബാൽക്കണി ഗാർഡൻ എന്ന ആശയം തിരഞ്ഞെടുക്കാം.

ഒന്നോ രണ്ടോ ചെടികൾ മാത്രമാണ് ബാൽക്കണിയിൽ സെറ്റ് ചെയ്യാൻ സാധിക്കുന്നുള്ളൂ എങ്കിലും അവ ഭംഗിയായി പരിപാലിക്കാനായി ശ്രദ്ധിക്കുക.

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം,അതിനായി ഈ രീതികൾ കൂടി പരീക്ഷിച്ചു നോക്കാം.