വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ.

വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ.പഴയകാല വീടുകളിൽ നടുത്തളങ്ങൾ നൽകിയിരുന്നത് വീടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

എന്നാൽ ഇന്ന് അവ വീടിന്റെ ആർക്കിടെക്ചർ ഡിസൈനിന്റെ ഭാഗമായി മാറിയിട്ടുണ്ട് എങ്കിലും ഉദ്ദേശ ലക്ഷ്യം ഒന്നുതന്നെയാണ്.

വെന്റിലേഷൻ സൗകര്യമില്ലാത്ത വീടുകളിൽ ഒരു കോർട്ടിയാഡ് സെറ്റ് ചെയ്ത് നൽകുമ്പോൾ വീടിനകത്തേക്ക് ആവശ്യത്തിന് വായു സഞ്ചാരവും വെളിച്ചവും എത്തിക്കാനായി സാധിക്കും.

മാത്രമല്ല വീടിനകത്ത് കുറച്ച് പച്ചപ്പ് നിറയ്ക്കാനും, ഇരിക്കാനുള്ള ഇടം സെറ്റ് ചെയ്യാനുമെല്ലാം ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താം.

വീട്ടിൽ കോർട്ടിയാഡ് നൽകുന്നതു കൊണ്ടുള്ള പ്രധാന ഗുണങ്ങൾ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇപ്പോഴത്തെ വീടുകളിൽ ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും ഇടയിൽ വരുന്ന ഭാഗമാണ് കോർട്ടിയാഡ് സജ്ജീകരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ഇവിടെ നിന്നു തന്നെയായിരിക്കും സ്റ്റെയർകെയ്സിനുള്ള സ്ഥാനവും കണ്ടെത്തുന്നത്.

അത്തരം രീതികളിൽ കോർടിയാഡ് സജ്ജീകരിച്ചു നൽകുമ്പോൾ സ്റ്റെയർ കേസിന്റെ റൂഫ് ഡബിൾ ഹൈറ്റ് രീതിയിൽ നൽകാവുന്നതാണ്. അവിടെ ഒരു പർഗോള സെറ്റ് ചെയ്ത് സ്ലൈഡിങ് ഗ്ലാസ് രീതിയും ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം.

മുഴുവനായും കെട്ടിയടച്ച് ഭിത്തികൾ നൽകാതെ ഭിത്തിയുടെ ഒരു ഭാഗം ഓപ്പൺ രീതിയിൽ ജാളി ബ്രിക്കുകൾ സ്റ്റോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി ഭംഗിയാക്കാം.

അതല്ലെങ്കിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ആയ സിഎൻസി കട്ടിങ് വർക്കുകൾ ഉപയോഗപ്പെടുത്തിയും ഇത്തരം ഭാഗങ്ങൾ മനോഹരമാക്കാവുന്നതാണ്.

കോർട്ടിയാഡിന് നടുക്ക് ഒരു സ്റ്റാച്യു, ഫ്ലോറിങ്ങിൽ നാച്ചുറൽ സ്റ്റോൺ, ആവശ്യമെങ്കിൽ ഒരു വാട്ടർ ഫൗണ്ടൻ എന്നിവയെല്ലാം സജ്ജീകരിച്ച് നൽകാം.

വീട്ടിലേക്ക് ആവശ്യമായ ഹെർബുകൾ തുളസി പോലുള്ള ആയുർവേദ മരുന്നുകൾ എന്നിവയെല്ലാം ഇത്തരം ഭാഗങ്ങളിൽ വളർത്തിയെടുക്കുകയും ചെയ്യാം.

റൂഫ് പൂർണ്ണമായും ഓപ്പൺ ആയ രീതിയിൽ സെറ്റ് ചെയ്ത് നൽകുകയോ അതല്ലെങ്കിൽ ഗ്ലാസ് ഉപയോഗപ്പെടുത്തി സ്ലൈഡിങ് രീതിയിൽ സെറ്റ് ചെയ്ത് നൽകുകയോ ആവാം.

റൂഫിൽ നിന്നും വെള്ളം താഴേക്ക് വീഴുന്നത് പരമാവധി ഒഴിവാക്കാനായി ശ്രമിക്കണം. അതല്ലെങ്കിൽ ഫ്ലോറിൽ പായൽ അടിഞ്ഞു കൂടി അവ പെട്ടെന്ന് കേടാകുന്നതിന് കാരണമായേക്കാം.

കോർട്ടിയാഡ് റൂഫ് ഡബിൾ ഹൈറ്റ് രീതിയിൽ നൽകുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഹൈറ്റ് കൂടുന്തോറും മുകളിൽ നിന്നും താഴേക്ക് വെളിച്ചം കൂടുതലായി ലഭിക്കും.

അലങ്കാരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഫ്ലോറിങ്ങിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ ഫ്ലാറ്റ് ആയോ അതല്ലെങ്കിൽ കുറച്ച് താഴേക്ക് ആയോ കോർട്ടിയാഡ് നൽകാവുന്നതാണ്. അതിന്റെ നടുക്കായി പഴയ ഓട്ട് പാത്രങ്ങൾ, പ്രതിമകൾ എന്നിവയെല്ലാം സെറ്റ് ചെയ്ത് നൽകാം.

ചുറ്റും വരുന്ന ഫ്ലോറിൽ സ്പോട്ട് ലൈറ്റുകൾ നൽകി കൂടുതൽ ഭംഗിയാക്കാം. വീടിനകത്ത് അക്വാറിയം, വാട്ടർ ഫൗണ്ടൻ എന്നിവയെല്ലാം നൽകുകയാണെങ്കിൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

വീട്ടിലേക്ക് ആവശ്യമായ ചെടികൾ ഇൻഡോർ പ്ലാന്റുകൾ എന്നിവയെല്ലാം സെറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് കോർട്ടിയാഡുകൾ. ഇനി അതല്ലെങ്കിൽ കുട്ടികളുള്ള വീടുകളിൽ ഒരു ഊഞ്ഞാൽ സെറ്റ് ചെയ്യുന്നതിനോ സ്വിങ്‌ ചെയർ നൽകുന്നതിനോ പുസ്തകങ്ങൾ വായിക്കാനോ ഉള്ള ഇടമായി ഇത്തരം ഭാഗങ്ങൾ സജ്ജീകരിച്ച് എടുക്കാവുന്നതാണ്.

ഒരു ഭാഗത്ത് മാത്രം ഇരിക്കാവുന്ന രീതിയിൽ തിട്ടുകൾ നിർമ്മിച്ച് നൽകുകയാണെങ്കിൽ ഒരു സീറ്റിംഗ് അറേഞ്ച് മെന്റ് എന്ന രീതിയിലും ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താം. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പഴയ രീതികളിലോ പുതുമ നിറച്ചോ എല്ലാം കോർട്ടിയാഡുകൾ ഇത്തരത്തിൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.

വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.