കിടക്ക ഒരുക്കാം ഇല്ലെങ്കിൽ കിടപ്പിലാകും

ഒരു ദിവസത്തിന്റെ മൂന്നിൽ ഒന്ന് അല്ലെങ്കിൽ ഒരു ആയുസ്സിന്റെ മൂന്നിലൊന്ന് ഭാഗം നാം ഉപയോഗിക്കുന്ന ഒരിടമാണ് നമ്മുടെ കിടക്ക.

അതുകൊണ്ടുതന്നെ നിങ്ങളുടെ കിടക്ക കൾക്ക് നിങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും മായി നല്ല ബന്ധമുണ്ട്


കിടക്ക ക്ലീന്‍ ആക്കി ഉപയോഗിക്കേണ്ടത് നല്ല ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. രോഗങ്ങൾ ഒഴിവാക്കാനായി കിടക്ക ഒരുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

നമ്മള്‍ ഉപയോഗിക്കുന്ന കിടക്ക ഇടയ്ക്ക് ക്ലീന്‍ ആക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. ക്ലീന്‍ ആക്കാതെ ഉപയോഗിക്കുമ്പോള്‍ അതില്‍ കീടങ്ങള്‍ പെരുകുന്നതിനും അതുപോലെതന്നെ പൊടി കൂടുന്നതിനും മണം വരുന്നതിനുമെല്ലാം കാരണമാകുന്നുണ്ട്.

ഇത് നമ്മളുടെ ആരോഗ്യത്തിനേയും ഉറക്കത്തേയും ദോഷകരമായി ബാധിക്കുന്ന വസ്തുതയാണ്. നല്ല ആരോഗ്യത്തിന് നമ്മള്‍ എന്നും കുളിച്ച് വസ്ത്രങ്ങള്‍ കഴുകി ഇടുന്നതുപോലെതന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളില്‍ ഒന്നാണ് കിടക്ക വൃത്തിയാക്കേണ്ടതും.

ഒരാളുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗം കൂടിയാണ് ഇത്. കിടക്ക എങ്ങിനെയെല്ലാം വൃത്തിയാക്കേണ്ടത് എന്ന് നോക്കാം.

കിടക്ക വിരിയും പുതപ്പും

മാസത്തിൽ രണ്ട് തവണ എങ്കിലും കിടക്ക വിരിയും പുതപ്പും മാറ്റേണ്ടത് അനിവാര്യമായ കാര്യമാണ്.

അഴുക്കുപിടിച്ച വിരിയും പുതപ്പും ഉപയോഗിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍, അലര്‍ജികള്‍ ഉണ്ടാക്കുന്നതിനും ഇതിലെ പൊടിമൂലം ശ്വാസ സംബന്ധമായ അസുഖങ്ങള്‍ കൂടുന്നതിനും കാരണമാകുന്നുണ്ട്.


അതുകൊണ്ട് ആഴ്ച്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ടാഴ്ച്ച കൂടുമ്പോഴെങ്കിലും കിടക്കയും വിരിയും പുതപ്പും വൃത്തിയാക്കി മാറ്റി വിളിക്കേണ്ടത് അത്യാവശ്യങ്ങളിൽ ഒന്നുതന്നെയാണ്.

വൃത്തിയാക്കുമ്പോൾ നന്നായി അലക്കി വെയിലത്ത് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങി ഇല്ലെങ്കിൽ രോഗകാരികൾ ക്ക് പെറ്റുപെരുകാനുള്ള ഒരു ഇടം ആയി തീരും നിങ്ങളുടെ ബെഡ്.

തലയണ മാറ്റാൻ മറക്കേണ്ട


തലയണ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. കിടക്കുമ്പോള്‍ നനഞ്ഞ മുടിയുമായി കിടക്കുന്നവരാണ് നമ്മളിൽ ഏറെയും.

ചിലരുടെ തലയില്‍ നല്ലപോലെ എണ്ണമയവും ഉണ്ടാകും. ഇങ്ങനെയുള്ള സാഹചര്യത്തിൽ കിടക്കുമ്പോള്‍ തലയില്‍ നിന്നും വെള്ളവും എണ്ണയുമെല്ലാം തലയണയിലേയ്ക്കും പറ്റിപിടിക്കുന്നു.

അതുകൊണ്ടുതന്നെ നമ്മള്‍ ഇടയ്ക്ക് ഇവ മാറ്റാതെ കാലങ്ങളോളമായി ഉപയോഗിച്ചാല്‍ സ്‌കിന്‍ അലര്‍ജികളും തലയില്‍ താരന്‍പോലുള്ള ബുദ്ധിമുട്ടുകൾക്കും ഇത് കാരണമായി തീരും

ക്ലീനാക്കാനായി വാക്വം ക്ലീനര്‍

നല്ല ഭാരമുള്ള കിടക്കകൾ പുറത്ത് എത്തിച്ച് സുര്യപ്രാകാശം കൊള്ളിക്കുക എന്നത് എപ്പോളും സാധിച്ചെന്നു വരികയില്ല.

ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ കിടയ്ക്കയിലെ പൊടിയും അഴുക്കും ക്ലീന്‍ ആക്കി എടുക്കുവാന്‍ വാക്വം ക്ലീനര്‍ മികച്ച ഒരു മാർഗമാണ്.

സ്ഥിരമായി വാക്വം ക്ലീനര്‍ ഉപയോഗിച്ച് കിടക്കകൾ ക്ലീന്‍ ചെയ്യുന്നത് പൊടി കുറയ്ക്കുകയും, ശ്വാസതടസ്സം, അലർജി പോലെയുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും

വെയലത്ത് ഉണക്കാം

കിടയ്ക്ക മാസത്തിൽ ഒരിക്കലെങ്കിലും വെയിലത്ത് ഇട്ട് ഉണക്കുന്നത് ആരോഗ്യത്തിനും കിടക്കയുടെ ആയുസ്സിനും നല്ലതാണ്.

ഇതിലെ അണുക്കള്‍ പോകുന്നതിനും നല്ല ഫ്രഷ്‌നസ് ലഭിക്കുന്നതിനും സഹായിക്കും. കൂടാതെ കിടക്കയില്‍ നമ്മളുടെ വിയര്‍പ്പെല്ലാം അടിഞ്ഞുകൂടി ഉണ്ടാകുന്ന മണവും അഴുക്കും പൊടിയുമെല്ലാം ഇങ്ങനെ ചെയ്യുന്നതിലൂടെ വൃത്തിയായി തീരും.

ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിനായി തലയണയുടെ കവര്‍ കഴുകി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക, കിടക്കകൾ പോലെതന്നെ തലയണയും ഇടയ്ക്ക് വെയിലത്ത് വയ്ക്കുന്നത് നല്ലതാണ്. കഴുകുവാന്‍ പറ്റുന്നതാണെങ്കില്‍ കഴുകി നന്നായി ഉപയോഗിക്കുന്നതാവും കൂടുതൽ നല്ലത്.

അതിഥികളും കിടക്കവിരിയും

Hotel maid doing room service. She is making up the beds.

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നമ്മള്‍ നല്ല അലക്കിവെച്ചിരിക്കുന്ന വിരിയും പുതപ്പും നല്‍കാറുണ്ട്.

ഈ അതിഥികൾ പോയിക്കഴിഞ്ഞാല്‍ വിരിയും പുതപ്പും കഴുകിയിടാതെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഒരു ദിവസം മാത്രമെ ഉപയോഗിച്ചിട്ടുള്ളുയെങ്കിലും കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

കാരണം അവരുടെ കൂടെ എത്തുന്ന അണുക്കളും നമ്മളിലേയ്ക്ക്‌ എത്തുവാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ വിരിയും പുതപ്പും കഴുകി ഇടേണ്ടത് അത്യാവശ്യങ്ങളിൽ ഒന്നുതന്നെയാണ്

കിടക്ക മറിച്ചിടാം


വിരിയും പുതപ്പും മാറ്റുന്നതുപോലെതന്നെ കുറച്ച് നാള് ഉപയോഗിച്ചിരുന്ന കിടയ്ക്കയുടെ ഭാഗം തിരിച്ചിട്ട് ഉപയോഗിക്കാവുന്നതാണ്.

ഇതും ഫ്രഷ്‌നസ് നല്‍കുന്നതിനും പൊടി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നുതന്നെയാണ് .

അതേപോലെ ദിവസവും കിടക്കുന്നതിന് മുന്‍പ് കിടക്കനന്നായി തട്ടി കുടഞ്ഞ് ഉപയോഗിക്കുന്നത് പതിവ് ആക്കുക. കിടക്കയിലെ മണ്ണും പൊടിയും കുറയ്ക്കുന്നതിനും പ്രാണികൾ വല്ലതും ഉണ്ടെങ്കിൽ അവ പോകുന്നതിനും ഈ പ്രവർത്തി സഹായിക്കും.