ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.മാറുന്ന കാലത്തിനനുസരിച്ച് പൂന്തോട്ടം ഒരുക്കുന്ന രീതികളിലും പല രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു.

വീട്ടിനകത്ത് പച്ചപ്പ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചില്ല് ഭരണികൾക്കുള്ളിൽ പൂന്തോട്ടം ഒരുക്കാനുള്ള അവസരമൊരുക്കുകയാണ് ടെറേറിയം രീതിയിൽ.

പ്രത്യേകിച്ച് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിൽ എല്ലാം ഇവ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.

വീട്ടിനകത്ത് ഒരു അലങ്കാരമായും പച്ചപ്പ് നിലനിർത്താനും ഈ ഒരു രീതി ഉപയോഗപ്പെടുത്താൻ സാധിക്കും.

വീട്ടിൽ ഒരു ടെറേറിയം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.

ഒറ്റ നോട്ടത്തിൽ ആരുടെയും കാഴ്ച കവരുന്ന ഒരു കാര്യമാണ് ചില്ലുകൂട്ടിലെ പൂന്തോട്ടങ്ങളായ ടെറേറിയം സമ്മാനിക്കുന്നത്.

ചില്ല് ഭരണികളിൽ ഉള്ള ഈർപ്പം ഉപയോഗപ്പെടുത്തിയാണ് ഇവയ്ക്കുള്ളിൽ ചെടികൾ വളരുന്നത്.

ചെറിയ രീതിയിൽ വെള്ളം സ്പ്രേ ചെയ്ത് നല്കിയാൽ പോലും ഗ്ലാസ് ഭരണിയിൽ നൽകിയുള്ള ചെടികൾ നല്ല രീതിയിൽ വളർച്ച കൈവരിക്കും.

ഇപ്പോൾ വിപണിയിൽ വളരെയധികം ഡിമാൻഡുള്ള ടെറേറിയം രണ്ട് രീതിയിൽ നിർമിച്ചു നൽകാൻ സാധിക്കും.

ഒന്ന് ചില്ലുകൂട് പൂർണമായും അടച്ചു നൽകുന്ന രീതിയും, മറ്റൊന്ന് പകുതി തുറന്ന് ഇരിക്കുന്ന രീതിയിലും.

എന്നാൽ ഇവയിൽ പകുതി തുറന്ന രീതിയിൽ ഉള്ള ടെറേറിയം തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതല്ല എങ്കിൽ അവയ്ക്കുള്ളിൽ ചൂടും ഈർപ്പവും കെട്ടി നിന്ന് ചെടികൾ പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

കള്ളിച്ചെടികൾ പോലുള്ളവ വളർത്തുകയാണെങ്കിൽ പൂർണമായും അടച്ച രീതിയിൽ ഉള്ളവ ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ

ഭാഗികമായ രീതിയിൽ ഒരുക്കുന്ന ടെറേറിയത്തിൽ ചെറിയ രീതിയിൽ മാത്രം വളർച്ച കൈവരിക്കുന്ന ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്. ചൂടും തണുപ്പും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ചെടികൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

കള്ളിമുള്ള് വിഭാഗത്തിൽ പെട്ട ചെടികൾ അലങ്കാര ചെടികൾ എന്നിവ ഒരുമിച്ച് വളർത്താതെ പ്രത്യേകം ഗ്ലാസ് ബൗളുകളിൽ നൽകുന്നതാണ് കൂടുതൽ നല്ലത്. ചെടികളിൽ കൂടുതൽ നനവ് ആവശ്യം ഉള്ളവയാണ് ഗ്രാസ്,പന്നൽ,ഫേൺ പോലുള്ള ചെടികൾ. കള്ളിമുൾ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ റിപ്ടാലിസ്,മാമിലേറിയ, ഫെറോ കാക്റ്റസ് പോലുള്ള ചെടികൾ തിരഞ്ഞെടുക്കാം.

തയ്യാറാക്കേണ്ട രീതി

ഒരു ചെറിയ കാടിന്റെ പ്രതീതി ഉണ്ടാക്കി എടുക്കുക എന്നതാണ് പ്രധാനലക്ഷ്യം. അതുകൊണ്ടുതന്നെ പച്ചപ്പിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ഇലകളും കള്ളിമുൾ ചെടികളും തിരഞ്ഞെടുക്കാം. ചെടികൾ നടുന്നതിന് മുൻപായി മണൽ, കുമ്മായം, മണ്ണിരവളം, എന്നിവ ചേർത്ത മിശ്രിതമാണ് ഉപയോഗപ്പെടുത്തേണ്ടത്.

നടാനായി ഉപയോഗിക്കുന്ന വസ്തുക്കൾ നല്ല രീതിയിൽ ഉണക്കി വൃത്തിയാക്കിയ ശേഷം വേണം ഗ്ലാസ് ബൗളിന് അകത്തേക്ക് നൽകാൻ. ഇവയ്ക്കുള്ളിൽ മരക്കരി നൽകുന്നത് ടെറേറിയത്തിന് അകത്ത് ഉണ്ടാകുന്ന രാസവസ്തുക്കളെ പൂർണമായും അബ്സോർബ് ചെയ്ത് പുറത്തേക്ക് കളയുന്നതിന് സഹായിക്കും. ടെറേറിയത്തിന് കൂടുതൽ ഭംഗി ലഭിക്കുന്നതിനു വേണ്ടി മണലിനോട് ചേർന്ന് വ്യത്യസ്ത നിറത്തിലുള്ള കല്ലുകൾ, ചെറിയ മരക്കഷണങ്ങൾ എന്നിവ ഉപയോഗപ്പെടുത്താം.

വീടിന് ഒരു അലങ്കാരമായും അതേസമയം പച്ചപ്പ് നിറയ്ക്കുന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്റീരിയർ ഡെക്കറേഷൻ ഐറ്റമാണ് ടെറേറിയങ്ങൾ.സ്ഥല പരിമിതിയുള്ള വീടുകളിൽ ഒരു പൂന്തോട്ടം എന്ന ആശയം നടപ്പിലാക്കാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഇവ.

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം ഒരുക്കുമ്പോൾ തീർച്ചയായും ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.