കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ സാധാരണ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനായി ഒരു റൂം നൽകുന്ന രീതിയൊന്നും ഇല്ല.

അതിന് പകരമായി വീട്ടിലെ ഡൈനിങ് ടേബിൾ അൽപ്പ സമയത്തേക്ക് ഒരു സ്റ്റഡി ടേബിൾ ആക്കി മാറ്റുന്ന രീതിയാണ് കണ്ടു വരുന്നത്.

അതല്ല എങ്കിൽ ബെഡ്റൂമിൽ കിടക്കയിൽ ഇരുന്നു കൊണ്ട് കുട്ടികൾ പഠിക്കുകയാണ് ചെയ്യുന്നത് . എന്നാൽ കുട്ടികൾ പഠിക്കാനിരിക്കുന്ന ഭാഗം കൂടുതൽ ഏകാഗ്രത ലഭിക്കുന്ന രീതിയിൽ വേണം നൽകാൻ.

അത്തരം സാഹചര്യങ്ങളിലാണ് ഒരു സ്റ്റഡി റൂം എന്നതിന്റെ പ്രാധാന്യം വരുന്നത്.

പഠിക്കാനായി മാത്രം ഒരിടം എന്ന രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന സ്ഥലം നോക്കി വേണം സ്റ്റഡി ഏരിയ സെറ്റ് ചെയ്ത് നൽകാൻ.

കുട്ടികൾക്ക് പഠിക്കാനായി വീട്ടിൽ സ്റ്റഡി ഏരിയ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.

അത്യാവശ്യം നല്ല സ്ഥലമുള്ള വീടാണ് എങ്കിൽ പഠിക്കാൻ വേണ്ടി മാത്രം ഒരു റൂം മാറ്റി വെക്കാവുന്നതാണ്.

നല്ല രീതിയിൽ ഏകാഗ്രത ലഭിക്കുന്ന രീതിയിൽ വീട്ടിലെ മറ്റ് ശബ്ദങ്ങളും കോലാഹലങ്ങളും ഇല്ലാത്ത ഇടം നോക്കി വേണം സ്റ്റഡി റൂം സെറ്റ് ചെയ്യാൻ.

കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ബെഡ് എന്നിവയൊന്നും ഇല്ലാത്ത രീതിയിൽ വേണം റൂം സജ്ജീകരിച്ചു നൽകാൻ.

അതല്ല എങ്കിൽ സ്റ്റഡി ഏരിയ ഒരു ബെഡ്റൂം ആക്കി മാറ്റാനുള്ള സാധ്യത കൂടുതലാണ്.മാത്രമല്ല പഠിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ലഭിക്കുകയുമില്ല.

പഠിക്കുന്ന സ്ഥലത്ത് കിടക്കയോ,ബെഡോ നൽകുമ്പോൾ കുട്ടിക്ക് ഉറങ്ങാനുള്ള പ്രവണത കൂടുതലായി വരും.

സ്ഥല പരിമിതിയുള്ള വീടുകളിൽ ബെഡ്റൂമിന്റെ കോർണറിനോട്‌ ചേർന്ന് വരുന്ന ഭാഗങ്ങളിൽ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ലഭിക്കാത്ത രീതിയിൽ വേണം സ്റ്റഡി ടേബിൾ നൽകാൻ.

പല വീടുകളിലും സ്റ്റെയർ കേസിൽ നിന്നും മുകളിലോട്ട് കയറുന്ന ലാൻഡിംഗ് ഏരിയ സ്റ്റഡി റൂം ആക്കി നൽകി അവിടെ സെറ്റ് ചെയ്ത് നൽകാറുണ്ട്.

അങ്ങിനെ ചെയ്യുന്നത് വഴി കുട്ടി പഠിക്കുന്ന സ്ഥലത്തേക്ക് രക്ഷിതാവിന്റെ ശ്രദ്ധ എത്തുകയും ചെയ്യും.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ ആവശ്യമായ കാര്യങ്ങൾ

സ്റ്റെയർകെയ്സിന് താഴെയായി വരുന്ന ഭാഗത്ത് ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവിടെ ഒരു സ്റ്റഡി ഏരിയ നൽകുന്നതിൽ തെറ്റില്ല. എന്നാൽ ലിവിങ് ഏരിയ, അടുക്കള എന്നിവിടങ്ങളിൽ നിന്നുള്ള ബഹളങ്ങളൊന്നും അങ്ങോട്ടേക്ക് എത്തില്ല എന്ന കാര്യം ഉറപ്പു വരുത്തണം. മാത്രമല്ല ആവശ്യത്തിന് വെളിച്ചം വായുസഞ്ചാരം എന്നിവ ലഭിക്കുമോ എന്ന കാര്യവും ഉറപ്പു വരുത്തണം.

അതല്ല പ്രത്യേക റൂം എന്ന രീതിയിലാണ് സ്റ്റഡി റൂം നൽകുന്നത് എങ്കിൽ ആ ഒരു റൂമിന് കൂടുതൽ ജനാലകൾ നൽകുന്നത് ഗുണം ചെയ്യും. വായുസഞ്ചാരം, പ്രകാശം എന്നിവ കൂടുതലായുള്ള ഭാഗത്തിരുന്ന് പഠിക്കുന്നത് കുട്ടിയുടെ ശ്രദ്ധ കൂട്ടുന്നതിന് സഹായിക്കും. അതേസമയം വീടിന്റെ പുറം കാഴ്ചകളിലേക്ക് ശ്രദ്ധ പോകാത്ത രീതിയിൽ വേണം ഇവ സജ്ജീകരിച്ച് നൽകാൻ. എന്നാൽ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ജനാലയുടെ ഓപ്പോസിറ്റ് സൈഡിലേക്കായി ഒരു കാരണവശാലും സ്റ്റഡി ഏരിയ നൽകാൻ പാടുള്ളതല്ല.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

റൂമിലെ കോർണർ ഏരിയയിൽ ആയാണ് സ്റ്റഡി ഏരിയ സെറ്റ് ചെയ്യുന്നത് എങ്കിൽ ഭിത്തിയോട് ചേർത്ത് ഡസ്ക് അറേഞ്ച് ചെയ്തു നൽകാവുന്നതാണ്. ഫോൽഡിങ്‌ രീതിയിൽ ഉള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് മാത്രം അവ തുറന്നു ഉപയോഗിക്കുകയും അല്ലാത്ത സമയത്ത് ക്ലോസ് ചെയ്തു വയ്ക്കാനും സാധിക്കും.

ഭിത്തിയോട് ചേർന്ന് തന്നെ പുസ്തകവും, പഠനോപകരണങ്ങളും സൂക്ഷിക്കാനുള്ള ഒരിടം സജ്ജമാക്കണം. റെഡിമെയ്ഡ് രൂപത്തിലുള്ള ഫർണിച്ചറുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡസ്കിനുള്ളിൽ സ്റ്റോർ ചെയ്ത് വെക്കാവുന്ന രീതിയിലുള്ള മേശകൾ തിരഞ്ഞെടുക്കുന്നത് സാധനങ്ങൾ നല്ല രീതിയിൽ സ്റ്റോർ ചെയ്തു വെക്കാൻ ഉപകാരപ്പെടും.

ലൈറ്റ്, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ

പഠന മുറിക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഇളം നിറങ്ങൾ നോക്കി വേണം തിരഞ്ഞെടുക്കാൻ. അത് കുട്ടികളിൽ പഠിക്കാനുള്ള ശ്രദ്ധ വർധിപ്പിക്കുകയും മനസ്സിന് ഉണർവ് വരുത്തുകയും ചെയ്യും. ലൈറ്റുകൾ സജ്ജീകരിച്ച് നൽകുമ്പോൾ പുസ്തകത്തിലേക്ക് ശരിയായ രീതിയിൽ പ്രകാശം ലഭിക്കുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ലൈറ്റുകൾ തിരഞ്ഞെടുക്കാം. എഴുതുകയും വായിക്കുകയും ചെയ്യുന്ന പുസ്തകത്തിലേക്ക് നിഴൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. സ്റ്റഡി ടേബിളുകളിൽ നൽകാവുന്ന വ്യത്യസ്ത പാർട്ടീഷനുകൾ ഇപ്പോൾ ലഭ്യമാണ്.

അവ ഉപയോഗപ്പെടുത്തുക യാണെങ്കിൽ പുസ്തകവും മറ്റ് സാധനങ്ങളും ശരിയായ രീതിയിൽ ഓർഗനൈസ് ചെയ്തു വെക്കാനായി സാധിക്കും. പഠന മുറിക്ക് അധികം അലങ്കാരങ്ങൾ നൽകേണ്ട. അതേസമയം ചെറിയ ഇൻഡോർ പ്ലാന്റുകൾ ജനാലകളിലോ ടേബിളിലോ ആയി നൽകാവുന്നതാണ്. ഇത് നല്ല രീതിയിൽ വായുസഞ്ചാരം ഉറപ്പു വരുത്തുകയും അതേസമയം കണ്ണിന് കുളിർമ പകരുകയും ചെയ്യും. കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുത്താൽ ആവശ്യമുള്ള സമയത്ത് അവ നീക്കി ഉപയോഗിക്കുന്നത് കൂടുതൽ പ്രകാശം റൂമിലേക്ക് എത്തിക്കാനായി സഹായിക്കും.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകാം.