ടീനേജേഴ്സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ.

ടീനേജേഴ്സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ.വീട് നിർമ്മിക്കുമ്പോൾ വീട്ടിലെ ഓരോ അംഗങ്ങൾക്കും പരിഗണന നൽകി പ്രത്യേക രീതിയിൽ ബെഡ്റൂമുകൾ ഡിസൈൻ ചെയ്യുന്ന രീതി നമ്മുടെ നാട്ടിലും കണ്ടു വരുന്നുണ്ട്.

മുതിർന്നവർക്കും പ്രായമായവർക്കും വേണ്ടി മാത്രമല്ല ടീനേജ്‌ഴ്‌സിന് വേണ്ടി റൂം ഒരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

സാധാരണ കിഡ്സ്‌ റൂം ഡിസൈൻ ചെയ്യുന്ന ഐഡിയകളിൽ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വേണം ടീനേജേഴ്‌സ് റൂം ഡിസൈൻ ചെയ്യാൻ.

മാത്രമല്ല അവരുടെ അഭിപ്രായങ്ങൾക്ക് കൂടി പ്രാധാന്യം നൽകി ഡിസൈൻ റൂം ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾ അവരുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട് എന്ന ഒരു തോന്നൽ ഉണ്ടാക്കിയെടുക്കാനായി സാധിക്കും.

ടീനേജർഴ്‌സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ടീനേജേഴ്സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

ചെറിയ കുട്ടികളായിരിക്കുമ്പോൾ പഠന സാമഗ്രികൾ കുറവായിരിക്കുന്നത് കൊണ്ട് തന്നെ വളരെ ചെറിയ സ്റ്റഡി ഏരിയ മാത്രമാണ് നൽകേണ്ടി വരുന്നത്.

എന്നാൽ അവർ മുതിർന്ന് ടീനേജ് പ്രായത്തിൽ എത്തുമ്പോൾ പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട ഫയലുകളുമെല്ലാം സൂക്ഷിക്കുന്നതിന് കൂടുതൽ ഇടം ആവശ്യമായി വരും.

അതുകൊണ്ട് വാർഡ്രോബുകളുടെ സ്പേസ് കൂട്ടി നൽകി കൂടുതൽ ബോക്സുകൾ ഉൾപ്പെടുത്താവുന്നതാണ്.

പലപ്പോഴും കൂട്ടുകാരുമായി കമ്പയിൻ സ്റ്റഡി നടത്തുന്നതിനും ഒഴിവ് സമയങ്ങൾ ആസ്വാദ്യകരമാക്കാനും ഇത്തരം ഇടങ്ങൾ തന്നെയാണ് ടീനേജേഴ്സ് തിരഞ്ഞെടുക്കുന്നത്.

എന്നാൽ എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കുന്ന ഒരിടം നോക്കി വേണം ടീനേജർസിന്റെ ബെഡ്റൂമിന് സ്ഥാനം തിരഞ്ഞെടുക്കാൻ.

അവരുടെ ഇഷ്ടങ്ങൾ ചോദിച്ച് മനസ്സിലാക്കി പെയിന്റിന്റെ നിറം, ടൈലുകളുടെ പാറ്റേൺ, വോൾപേപ്പർ ഡിസൈൻ,വാൾ ഹൈലൈറ്റ് ചെയ്തു നൽകേണ്ട രീതി, എന്നു വേണ്ട ഫർണിച്ചറുകൾ കർട്ടനുകൾ എന്നിവ വരെ തിരഞ്ഞെടുത്തു നൽകുന്നതാണ് കൂടുതൽ നല്ലത്.

പല വീടുകളിലും കിഡ്സ് ബെഡ്റൂമായി സെറ്റ് ചെയ്ത റൂമുകൾ തന്നെ പിന്നീട് ടീനേജർഴ്സിന് വേണ്ടി നൽകുകയാണ് ചെയ്യുന്നത്. അത്തരം ആശയങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഫർണിച്ചറുകൾ നിർമ്മിക്കുമ്പോഴും, വാളുകൾ ഹൈലൈറ്റ് ചെയ്യുമ്പോഴും ഒരു കരുതൽ നൽകാവുന്നതാണ്.

മിക്ക കുട്ടികളും ഈ ഒരു പ്രായത്തിൽ റൂമിൽ കൂടുതൽ അലങ്കാരങ്ങൾ നൽകാനൊന്നും ഇഷ്ടപ്പെടുന്നുണ്ടാകില്ല. മാത്രമല്ല പല വീടുകളിലും കൂടുതൽ അലങ്കോലമായി കിടക്കുന്ന മുറികളും ഇതു തന്നെയായിരിക്കും.

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ

ന്യൂട്രൽ കളറുകൾ തിരഞ്ഞെടുക്കാനായിരിക്കും കൗമാരപ്രായക്കാർ കൂടുതലും ഇഷ്ടപ്പെടുന്നത്.

ബെഡ്റൂമിന് അകത്ത് ഒരു പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനും ശാന്തമായ അന്തരീക്ഷം കൊണ്ടു വരുന്നതിനും ലൈറ്റ് നിറങ്ങൾ തന്നെയാണ് എപ്പോഴും നല്ലത്.

ലൈറ്റ് നിറങ്ങളോടൊപ്പം കുറച്ച് കളർഫുൾ ആക്സസറീസ് കൂടി തിരഞ്ഞെടുത്തു നൽകുകയാണെങ്കിൽ ബെഡ്റൂമിന്റെ അലങ്കാരങ്ങൾക്ക് പൂർണ്ണത ലഭിക്കും.

ടീനേജ് പ്രായത്തിൽ കൂടുതൽ പേരും ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ബെഡ്റൂം ചെയ്യാൻ താല്പര്യപ്പെടുന്നവർ ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

എല്ലാകാലത്തും ഒരു ക്ലാസിക് കളർ എന്ന രീതിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഇന്റീരിയർ നിറങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്.

പെയിന്റിങ്ങിൽ കണ്ടു വരുന്ന മറ്റൊരു ട്രെൻഡ് ഹാഫ് പെയിന്റ് വാളുകൾ ആണ് സീലിങ്ങിൽ മാത്രം ഒരു ഡാർക്ക് നിറം തിരഞ്ഞെടുത്ത് നൽകുകയും വാളിൽ ലൈറ്റ് നിറം നൽകുന്നതുമാണ് ഇത്തരം രീതികളിൽ ഉപയോഗപ്പെടുത്തുന്നത്.

ഒരു ഇൻഡിവിജ്വൽ ഫീലിംഗ് കൊണ്ടു വരുന്നതിലും ഇത്തരം നിറങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് എക്സ്പേർട്ടുകൾ പറയുന്നു.

ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ.

ടീനേജർസിന്റെ ബെഡ്റൂമിൽ ലൈറ്റുകൾക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. പഠനാവശ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന മുറി ആയതുകൊണ്ട് തന്നെ എൽഇഡി ലൈറ്റുകൾ നല്ല പ്രകാശം ഉള്ള രീതിയിൽ സജ്ജീകരിച്ച് നൽകാം.

സ്റ്റഡി ഏരിയ നാച്ചുറൽ ആയി വെളിച്ചം ലഭിക്കുന്ന ഭാഗത്തേക്ക് വരുന്ന രീതിയിൽ വേണം സെറ്റ് ചെയ്ത് നൽകാൻ. ഗെറ്റ് ടുഗെതർ സമയങ്ങൾ ആനന്ദകരമാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് കളർ ചേഞ്ച് ചെയ്യുന്ന എൽഇഡി സ്ട്രിപ്പുകൾ അതിനായി ഉപയോഗപ്പെടുത്താം.

ഓരോ കോർണറുകളിലും പ്രത്യേക ലൈറ്റുകൾ സജ്ജീകരിച്ചു നൽകുന്നതും എപ്പോഴും നല്ലതാണ്. ടീനേജഴ്സിന്റെ ബെഡ്റൂമിൽ സ്കൈലൈറ്റ് വിൻഡോകൾ നൽകുന്നത് അവർക്ക് കൂടുതൽ ഇഷ്ടമുള്ള കാര്യമായിരിക്കും.

പഠന ഭാഗത്തേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് വേണ്ടി ടേബിൾ ലാമ്പുകൾ, അല്ലെങ്കിൽ ഫ്ലോർ ലാമ്പ് എന്നിവ ഉപയോഗപ്പെടുത്താം.

ടീനേജേഴ്സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ സ്റ്റോറേജ് സ്പേസ് അറേഞ്ച് ചെയ്യുമ്പോൾ.

കൂടുതൽ സ്റ്റോറേജ് സ്‌പേസ് നൽകുന്നതിനായി ഇൻബിൽട്ട് ടൈപ്പ് ഫർണിച്ചറുകൾ ആണ് എപ്പോഴും നല്ലത്.കൂടുതൽ വലിപ്പമുള്ള മുറികളിൽ ഒരു സോഫ സെറ്റ് ചെയ്തു നൽകുന്നത് കൂട്ടുകാരുമായി സംസാരിച്ചിരിക്കാനുള്ള ഒരു ഇടമാക്കി മാറ്റുന്നു.

എക്സ്ട്രാ സ്റ്റോറേജ് സ്പേസ് നൽകുന്നതിനായി റെഡിമെയ്ഡ് ഡ്രോയറുകൾ ഷെൽഫുകൾ എന്നിവ തിരഞ്ഞെടുത്തു നൽകാവുന്നതാണ്.

ഇഷ്ടാനിഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ ഒരു പ്രായത്തിൽ ബെഡ്റൂം അലങ്കരിക്കാൻ കൂടുതൽ ആർട്ട് വർക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഓപ്പൺ സ്റ്റോറേജ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ സെപ്പറേറ്റ് ബോക്സുകൾ ഹാങ്ങറുകൾ എന്നിവ നൽകാം.

ബെഡിനോടൊപ്പം സ്റ്റോറേജ് നൽകുന്നതും സ്‌പേസ് സേവ് ചെയ്യാനുള്ള ഒരു മാർഗമാണ്.ടീനേജ്‌ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് മേക്കപ്പ് സാധനങ്ങൾ ഹെയർ ഡ്രയർ എന്നിവ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക ഡ്രോയറുകൾ, ഒരു ഡ്രസ്സിംഗ് യൂണിറ്റ് എന്നിവ ബെഡ്റൂമിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ടീനേജഴ്‌സിന്റെ അഭിപ്രായങ്ങൾക്ക് പരിഗണന നൽകി ബെഡ്റൂം ഒരുക്കുകയാണ് എങ്കിൽ അത് അവരുടെ മനസ്സിലും സന്തോഷവും പോസിറ്റീവ് എനർജിയും നിറയ്ക്കുന്നതിന് വഴിയൊരുക്കും.

ടീനേജേഴ്സിന് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.