മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ.

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ.ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ അതിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരിടമായി മാസ്റ്റർ ബെഡ്റൂമുകളെ കണക്കാക്കാം.

ഒരു ദിവസത്തെ തിരക്കുകൾ മുഴുവൻ അവസാനിപ്പിച്ച് സ്വസ്ഥമായി കിടന്നുറങ്ങാൻ എത്തുന്ന ഇടം എന്ന രീതിയിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

ബെഡ്റൂമിലേക്ക് തിരഞ്ഞെടുക്കേണ്ട നിറങ്ങൾ,ഫർണിച്ചറുകൾ, ലൈറ്റുകൾ എന്നിവയിലെല്ലാം ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ സാധിക്കുകയാണെങ്കിൽ അത് ഒരു ദിവസം മുഴുവൻ ഉന്മേഷം പകരുന്ന കാര്യമായിരിക്കും.

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

വിശ്രമിക്കാനുള്ള ഇടം എന്ന രീതിയിൽ സജ്ജീകരിക്കുന്ന മാസ്റ്റർ ബെഡ്റൂമുകൾക്ക് ലൈറ്റ് നിറങ്ങളിലുള്ള പെയിന്റുകളെക്കാൾ കൂടുതൽ അനുയോജ്യം ഡാർക്ക് ഷേഡുകൾ തന്നെയാണ്.

കാരണം കൂടുതൽ വെളിച്ചം ചിലപ്പോൾ എങ്കിലും നല്ല ഉറക്കം ഇല്ലാതാകുന്നതിന് കാരണമായേക്കാം.

ബെഡ്റൂമിലെ വിൻഡോ ഏത് ഭാഗത്താണോ സജ്ജീകരിച്ച് നൽകിയിട്ടുള്ളത് എന്ന് നോക്കി വേണം ബെഡ് സെറ്റ് ചെയ്ത് നൽകാൻ.

മാസ്റ്റർ ബെഡ്റൂമിലേക്കുള്ള ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി തിരഞ്ഞെടുക്കുകയാണെങ്കിൽ കൃത്യമായ അളവ് നോക്കി വേണം വാങ്ങാൻ.

അതല്ലെങ്കിൽ പിന്നീട് അവ ബെഡ്റൂമിലേക്ക് സെറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നേക്കാം. ബിൽട്ട് ഇൻ രീതിയിലാണ് ബെഡ് ഡിസൈൻ ചെയ്യുന്നത് എങ്കിൽ ഇന്റീരിയർ തീമിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ ഹെഡ്ബോർഡ് നൽകി കൂടുതൽ ഭംഗിയാക്കാം.

മാത്രമല്ല അതനുസരിച്ച് വാർഡ്രോബുകൾ സെറ്റ് ചെയ്ത് നൽകാനും എളുപ്പമായിരിക്കും.

മാസ്റ്റർ ബെഡ്റൂമിന്റെ വലിപ്പം കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതിനായി ബെഡിനോടൊപ്പം സ്റ്റോറേജ് നൽകുന്ന രീതി തിരഞ്ഞെടുക്കാം.

ബെഡിൽ ഉപയോഗപ്പെടുത്തുന്ന ബെഡ്ഷീറ്റ്, കവറുകൾ, കുഷ്യൻ കവറുകൾ എന്നിവയെല്ലാം ഈ ഒരു ഭാഗത്ത് വൃത്തിയായി ഓർഗനൈസ് ചെയ്ത് വയ്ക്കാം. ബെഡിനോട് ചേർന്ന് തന്നെ ചെറിയ ഒരു ടേബിൾ കൂടി സജ്ജീകരിച്ച് നൽകുകയാണെങ്കിൽ ഫോൺ, ടേബിൾ ലാമ്പ് എന്നിവ വക്കാനായി ഉപയോഗപ്പെടുത്താം.

വാളുകളിൽ അലങ്കാരങ്ങൾ നൽകാം.

വളരെ ലളിതമായ രീതിയിൽ വാളുകൾ അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെഡിന്റെ ഹെഡ്ബോർഡ് വരുന്ന ഭാഗത്ത് മാത്രം വാൾ ഹൈ ലൈറ്റ് ചെയ്തു നൽകാം.

ഓപ്പോസിറ്റ് ഡയറക്ഷനിൽ വരുന്ന വാളിൽ ഫോട്ടോ,വാൾ ഡെ ക്കേഴ്സ് എന്നിവ നൽകാം.വാളുകൾ ഹൈലൈറ്റ് ചെയ്ത് നൽകുന്നതിനായി വാൾപേപ്പറുകളും തിരഞ്ഞെടുക്കാവുന്നതാണ്.

മാസ്റ്റർ ബെഡ്റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത പാറ്റേണുകളിൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

വളരെ എക്സ്പെൻസീവ് ആയ ഫ്ലോറിങ് മെറ്റീരിയൽ മാസ്റ്റർ ബെഡ്റൂമിലേക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

കാരണം ഫർണിച്ചറുകൾ ധാരാളം ഉപയോഗിക്കുന്ന ഇടമായതുകൊണ്ടു തന്നെ ഫ്ലോറിന്റെ പല ഭാഗങ്ങളും പുറത്തേക്ക് വിസിബിൾ ആയിരിക്കില്ല.

വസ്ത്രങ്ങളും മറ്റും അടുക്കി വയ്ക്കുന്നതിന് ആവശ്യമായ അളവിലും എണ്ണത്തിനും അനുസരിച്ച് വേണം വാർഡ്രോബുകൾ നൽകാൻ.

ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള നിറങ്ങളോട് യോജിക്കുന്ന രീതിയിൽ റോമൻ ബ്ലൈൻഡ് കർട്ടനുകളാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ വീടിന്റെ മറ്റ് ഭാഗങ്ങളിൽ നൽകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ നൽകുകയാണെങ്കിൽ കാഴ്ചയിൽ ഭംഗിയും അതേസമയം സൗകര്യങ്ങളും ഒരുക്കി നൽകാനായി സാധിക്കും.

വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാനുള്ള ഒരിടമായും മാസ്റ്റർ ബെഡ്റൂമിനെ ഉപയോഗപ്പെടുത്താവുന്നതാണ്.

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി പരിഗണിക്കാവുന്നതാണ്.