ഇവ അറിഞ്ഞാൽ നിങ്ങളുടെ സ്വപ്നഗൃഹം തിളങ്ങും സ്വർഗ്ഗം പോലെ

ഒരാൾ വീട് വാങ്ങുമ്പോഴും, വയ്ക്കുമ്പോഴും ആദ്യം ശ്രദ്ധിക്കുന്ന കാര്യം വീടിനുള്ളിൽ ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് തന്നെയാണ്.

ആധികാരികമായ ഒരു സർവ്വയിലെ 26 ശതമാനം ആളുകളുടെ അഭിപ്രായത്തിൽ വീടിനുള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തിന്റെ അളവാണ് ഒഴിച്ചുകൂടാനാവാത്ത വീടിന്റെ സവിശേഷതയും, ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്നാണ് വലിയ പൂന്തോട്ടവും (19%)ഓപ്പൺ കിച്ചനും (16%). വിളിച്ചത്തിന്‍റെ  അളവ് കുറയുന്നതിനനുസരിച്ച് ഉള്ളിൽ ജീവിക്കുന്നവരുടെ സന്തോഷത്തിന്‍റെ അളവിലും കാര്യമായ കുറവ് ഉണ്ടാകുന്നു എന്നും സർവ്വേയിൽ പറയുന്നു

സൂര്യപ്രകാശവും വീടിനുള്ളിൽ ജീവിക്കുന്നവരുടെ സൗഖ്യവും, മാനസിക ഉല്ലാസവും തമ്മിൽ വ്യക്തമായ ബന്ധമുണ്ട്. കൂടാതെ സൂര്യപ്രകാശം നിങ്ങളുടെ റൂമുകൾ തെളിച്ചവും മനോഹരവും വലുപ്പവും ഉള്ളതാക്കി തീർക്കുന്നു.

 വീട് നിർമിക്കാൻ പ്ലാനുണ്ടോ? 

വീടിനുള്ളിൽ സ്വാഭാവിക സൂര്യപ്രകാശം നിറയണം എന്നും ആഗ്രഹമുണ്ടോ? എങ്കിൽ ഇവ അറിഞ്ഞിരിക്കുക. 

1  ലൈറ്റ് കളർ 

elle decor

മനോഹരമായ തെളിഞ്ഞ ലൈറ്റ് നിറത്തിലുള്ള വാൾ പേപ്പറുകളും പെയിന്റും ഭിത്തിയിൽ ഉപയോഗിക്കുക. പ്രകാശം കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ലൈറ്റ് നിറത്തോടു ചേർന്നുനിൽക്കുന്ന ഇരുണ്ട നിറങ്ങളും ഉപയോഗിക്കാം. ലൈറ്റ് നിറങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് പകരം പ്രതിഫലിപ്പിക്കുകയും റൂം വലുതും മനോഹരവുമാക്കി തീർക്കുകയും ചെയ്യും. 

വെളുത്ത നിറങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായി തിരഞ്ഞെടുക്കേണ്ടതുണ്ട് അല്ലെങ്കിൽ റൂമിൽ ഒരു ഉന്മേഷക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഓഫ്‌ വൈറ്റ് നിറങ്ങളുടെ തിരഞ്ഞെടുപ്പ് ഈ പ്രശ്നം പരിഹരിക്കും. 

സീലിങ്ങിൽ ഭിത്തികളെക്കാൾ ലൈറ്റ് നിറങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ സ്ഥലവും ഉയരവും തോന്നാറുണ്ട്.

Satin finish പെയിന്റ്കൾ matt finish പെയിന്റ് കളെക്കാൾ കൂടുതൽ പ്രകാശം റൂമുകളിൽ നിറയ്ക്കുന്നു.

 2  തിളങ്ങുന്ന പ്രതലങ്ങൾ

അടുക്കള ബാത്ത്റൂം തുടങ്ങിയ മിനുസവും തിളങ്ങുന്നതും ആയ സ്ഥലങ്ങളിൽ ഗ്ലോസി പെയിന്റ് ചെയ്യുന്നത് റൂമുകൾ മനോഹരവും  വലുപ്പമുള്ളതും ആകുന്നു. 

ഇന്റീരിയർ ഡിസൈൻ പ്രഗൽഭരുടെ അഭിപ്രായത്തിൽ അടുക്കളയിലും, ക്യാബിൻ ഡോർകളിലും ലൈറ്റ് നിറങ്ങളും അവയോട് ചേർന്ന് നിൽക്കുന്ന നിറങ്ങളും ഉപയോഗിക്കുന്നത് പ്രകാശം നിറഞ്ഞ അടുക്കളകൾ സൃഷ്ടിക്കുന്നു.

ലൈറ്റ് നിറങ്ങൾ എന്നുപറയുമ്പോൾ വൈറ്റ്, ക്രീം നിറങ്ങൾ മാത്രമല്ല ലൈറ്റ് ബ്ലൂ, ലൈറ്റ് gray തുടങ്ങിയവയും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാം. അതുപോലെതന്നെ റൂമുകളിലെ ഫർണിച്ചറുകളും ഉപകരണങ്ങളും തിളങ്ങുന്നതും, മെറ്റൽസ്, ഗ്ലാസ്,മിറർ തുടങ്ങി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതും ഉപയോഗിച്ചാൽ സൂര്യപ്രകാശം മാത്രം മതിയാകും നിങ്ങളുടെ റൂം വെട്ടിത്തിളങ്ങാൻ.

3 കൃത്യമായ ഫ്ലോറിങ്

കൃത്യമായ ഫ്ലോറിങ് തിരഞ്ഞെടുക്കുന്നത് പ്രകാശം പരക്കുന്ന വീടുകൾ നിർമിക്കാൻ നിങ്ങളെ വളരെ സഹായിക്കും. നന്നായി പോളിഷ് ചെയ്ത, wooden, ceramic, stone floorകൾ കാർപെറ്റുകളെക്കാൾ നന്നായി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കാർപെറ്റ്കൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തിളങ്ങുന്ന ലൈറ്റ് നിറത്തിലുള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

4  മരങ്ങൾ, ചെടികൾ

pinterest

വീടിനുള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തെ വീടിനു പുറത്തെ മരങ്ങളും ചെടികളുമൊക്കെ കാര്യമായി സ്വാധീനിക്കാറുണ്ട്. പൂന്തോട്ടത്തിലെയും, ജനലുകളുടെ അരികിലുള്ള ചെടികളുടെയും

ശിഖരങ്ങൾ റൂമിലേക്ക് കടന്നു വരുന്ന പ്രകാശത്തെ തടയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ട് എങ്കിൽ കൃത്യസമയങ്ങളിൽ വെട്ടി വൃത്തിയാക്കുക. പടർന്നുകയറുന്ന ചെടികൾ ജനലുകളുടെ അടുത്തുനിന്നും കഴിവതും മാറ്റി നടുക. 

5  വൃത്തിയുള്ള ജനലുകൾ.

കൃത്യമായി ജനലുകളുടെ ഗ്ലാസുകൾ വൃത്തിയാക്കുന്നത് വഴി പ്രകാശവും ഉന്മേഷവും നിങ്ങളുടെ റൂമുകളിൽ നിറയും. 

6   ഗ്ലാസ്‌.

അത്യാവശ്യം ബഡ്ജറ്റ് ഉണ്ടെങ്കിൽ സൂര്യപ്രകാശം ഉള്ളിൽ പരക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഗ്ലാസ്സിന്റ വലിയ ജനാലകളും വാതിലുകളും സ്ഥാപിക്കുന്നത് തന്നെയാണ്. മടക്കാൻ കഴിയുന്ന വാതിലുകളും ഡബിൾ ഹൈറ്റ് ഉള്ള ജനാലകളും നിങ്ങളുടെ വീടുകളിൽ പ്രകാശ വിസ്മയം തീർക്കും. 

7  ആർട്ടിഫിഷ്യൽ ലൈറ്റിംഗ് 

സൂര്യപ്രകാശത്തെ ബൂസ്റ്റ്‌ ചെയ്യുന്ന തരത്തിലുള്ള ആർട്ടിഫിഷ്യൽ ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒരു നല്ല രീതിയാണ്. പക്ഷേ സാധാരണ പ്രകാശത്തെ ഓവർകം ചെയ്യാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മൂലകളിലും ലൈറ്റ് കടന്നുചെല്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളിലും ആർട്ടിഫിഷ്യൽ ലൈറ്റുകൾ ഉപയോഗിച്ച് പ്രകാശം നിറയ്ക്കാം. ഡിമ്മർ സ്വിച്ചുകൾ ഉപയോഗിക്കുന്നതു വഴി പ്രകാശം കുറയുമ്പോൾ കൂട്ടാനും, നല്ല പ്രകാശം ലഭിക്കുന്ന സമയങ്ങളിൽ അതിനനുസരിച്ച് കുറയ്ക്കാനും സാധിക്കും. 

8 ലൈറ്റ് ഫർണിച്ചറുകൾ 

ഇരുണ്ട നിറത്തിലുള്ള ഫർണിച്ചറുകളും ഉപകരണങ്ങളും പ്രകാശം കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും മാറ്റി ലൈറ്റ് നിറത്തിലുള്ളവ ഉപയോഗിക്കുക. പ്രകാശം കടന്നു വരുന്നത് തടയുന്ന രീതിയിൽ ആവരുത് അവയുടെ ക്രമീകരണവും.

ഇവയെല്ലാം മനസ്സിലാക്കിയാൽ നിങ്ങൾക്കും ഒരുക്കാം സ്വർഗ്ഗം പോലെ തിളങ്ങുന്ന സ്വപ്നഗൃഹം.