കോഫി ടേബിളും വ്യത്യസ്ത ഡിസൈനുകളും.പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കോഫി ടേബിളുകൾ സ്ഥാനം പിടിച്ചിരുന്നു.

പ്രധാനമായും തടിയിൽ തീർത്ത കോഫി ടേബിളുകളോട് ആയിരുന്നു കൂടുതൽ പേർക്കും താൽപര്യം, എന്നാൽ ഇന്ന് മോഡേൺ കോഫി ടേബിളുകളിൽ ഫോൾഡബിൾ, സ്റ്റോറേജ് ടൈപ്പ് ഡിസൈനുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

കോഫി ടേബിളിനോടൊപ്പം വർക്ക് സ്പേസ് സെറ്റ് ചെയ്യാവുന്ന രീതിയിൽ വരെ സ്റ്റൈലിഷായി ഇത്തരം ടേബിളുകൾ ഡിസൈൻ ചെയ്തെടുക്കാൻ സാധിക്കുന്നുണ്ട്.

കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെങ്കിലും ഗ്ലാസ് വുഡ് കോമ്പിനേഷനിലുള്ള കോഫി ടേബിളുകളോടുള്ള പ്രിയം ആളുകൾക്ക് കുറഞ്ഞിട്ടില്ല എന്നതാണ് സത്യം.

വ്യത്യസത ഷേയ്പ്പുകളിലും ഡിസൈനുകളിലും ഉള്ള കോഫി ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കോഫി ടേബിളും വ്യത്യസ്ത ഡിസൈനുകളും, മനസ്സിലാക്കാം.

ഏറ്റവും മോഡേൺ ആയ രീതിയിൽ തന്നെ കോഫി ടേബിൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് ഡ്യൂവൽ ടോണിൽ സ്റ്റോറേജ് സ്പേസ് നൽകി ഓപ്പൺ ചെയ്തു ഉപയോഗിക്കാവുന്ന രീതിയിൽ ഉള്ളവ.

ഒരു കോഫി ടേബിൾ എന്ന രീതിയിലും സ്റ്റോറേജ് സ്പേസ് എന്ന രീതിയിലും ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

പുസ്തകങ്ങൾ, റിമോട്ട് പോലുള്ളവയെല്ലാം ഈയൊരു ഭാഗത്ത് സ്റ്റോർ ചെയ്യാം.കോഫി ടേബിളുകളിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള നിറം വൈറ്റ് തന്നെയാണ്.

സ്ലീക്കായ ഡിസൈനുകളിൽ വൈറ്റ് നിറത്തിലുള്ള ഫ്രെയിമും ടെമ്പേർഡ് ഗ്ലാസും ഉപയോഗപ്പെടുത്തുമ്പോൾ അവ കാഴ്ചയിൽ പ്രത്യേക ഭംഗിയും നൽകുന്നു.

സോളിഡ് വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന റൊട്ടേറ്റിങ് ടൈപ്പ് സ്ക്വയർ കോഫി ടേബിളുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പഴയകാല ഡിസൈനുകളെ പൊടി തട്ടിയെടുത്ത് മോഡേൺ ലുക്ക് നൽകിയവയാണ് ഇത്തരം കോഫി ടേബിളുകൾ.

വ്യത്യസ്ത കോമ്പിനേഷനുകൾ.

സ്ക്വയർ,സർക്കിൾ ഷെപ്പുകളിൽ ടേബിളിന്റെ മുകൾഭാഗം മാർബിൾ ഉപയോഗിച്ച് ഫിക്സ് ചെയ്ത് അലുമിനിയം ഫ്രെയിമുകൾ ഗോൾഡൻ നിറത്തിൽ നൽകുന്ന കോഫി ടേബിളുകൾക്ക് കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി ലഭിക്കും.

അതുപോലെ വൈറ്റ് നിറത്തിൽ റെക്ടാങ്കിൾ ഷെയ്പ്പിൽ മുകൾഭാഗം ഗ്ലാസ് ടോപ്പ് നൽകി താഴ്ഭാഗം സിൽവർ നിറത്തിലുള്ള മെറ്റൽ ഫ്രെയിം ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നവക്കും വിപണിയിൽ നല്ല ഡിമാന്റാണ് ഉള്ളത്.

കോഫി ടേബിളിന്റെ ആകൃതിയിൽ വലിയ മാറ്റം ആവശ്യമാണെന്ന് തോന്നുന്നവർക്ക് മോഡേൺ ഡിസൈനുകളിൽ ഹാർഡ്‌വുഡ്, ജാവ വുഡ്, മാങ്കോ വുഡ് പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ചിരിക്കുന്ന കോഫി ടേബിൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഇവയ്ക്ക് മറ്റ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കാലം ഈട് നിൽക്കാനും സാധിക്കും.ഡ്രമ്സിന്റെ ആകൃതിയിലുള്ള കോഫി ടേബിളുകൾ റൗണ്ട് ഡിസൈനിൽ ലിവിങ് ഏരിയയിൽ ഒരു ലക്ഷൂറിയസ് ലുക്ക് കൊണ്ടു വരാനായി തിരഞ്ഞെടുക്കാം.

പൂർണ്ണമായും ട്രാൻസ്പരന്റ് ആയ ഒരു കോഫി ടേബിൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഫ്ളോട്ടിങ് ടൈപ്പ് ‘U’ ഷേയ്പ്പിൽ ഗ്ലാസ് ഉപയോഗിച്ച് നിർമ്മിച്ചവയാണ് കൂടുതൽ അനുയോജ്യം.

ബ്ലാക്ക് കോഫീ ടേബിളിനോട് എല്ലാ കാലത്തും ആളുകൾക്ക് പ്രിയമുണ്ട്. ലിവിങ് ഏരിയക്ക് സിമ്പിളും അതേസമയം ബോൾഡുമായ ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഒരു രീതി തിരഞ്ഞെടുക്കാം.

ചെറിയ ലിവിങ് സ്പേസുകളിലേക്ക് മോഡേൺ രീതിയിൽ കോഫീ ടേബിൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം വുഡൻ ഗ്ലാസ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ കോഫി ടേബിളുകൾ തന്നെയാണ്.

ഇവയിൽ ഒരു റസ്റ്റിക് ലുക്ക് കൊണ്ടു വരാനും സാധിക്കും. ടേബിൾ ടോപ്പിൽ റഫ് ലുക്കിലുള്ള തടി ഉപയോഗപ്പെടുത്താം.

ഇത്തരത്തിൽ ഓരോരുത്തർക്കും തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത മെറ്റീരിയലുകൾ, ഷെയ്പ്പ് എന്നിവയിലെല്ലാം കോഫി ടേബിൾ ചെയ്തെടുക്കുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്.

അതല്ലെങ്കിൽ റെഡിമെയ്ഡ് കോഫി ടേബിളുകൾ ഇഷ്ടാനുസരണം ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഷോപ്പുകൾ വഴി ബഡ്ജറ്റ് ഫ്രണ്ട്ലിയായി പർച്ചേസ് ചെയ്യാനുള്ള അവസരങ്ങളും കുറവല്ല.

കോഫി ടേബിളും വ്യത്യസ്ത ഡിസൈനുകളും തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ് .