ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ.

ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ.ഇന്റീരിയർ ഡിസൈനിങ്ങിന് പ്രാധാന്യം വർധിച്ചതോടെ ബാത്റൂമുകളിലും അവ നല്ല രീതിയിൽ ഉപയോഗിച്ച് തുടങ്ങി.

ബാത്റൂമുകളിൽ ഒന്നോ രണ്ടോ ഹാങ്ങറുകൾ, കർട്ടൻ റോഡ് എന്നിവ മാത്രം നൽകിയിരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പല രീതിയിലുള്ള സ്റ്റോറേജ് ഐഡിയകളും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത മെറ്റീരിയലുകൾ, ഷെൽഫുകൾ എന്നിവയെല്ലാം ഭംഗിയായി ബാത്റൂമിൽ സജ്ജീകരിച്ച് നൽകാനായി സാധിക്കും.

ചെറുതും വലുതുമായ ബാത്റൂമുകൾക്ക് അനുയോജ്യമായ വ്യത്യസ്ത സ്റ്റോറേജ് ഐഡിയകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ ഇവയെല്ലാമാണ്.

വളരെ സിമ്പിൾ ആയി ബാത്റൂം സ്റ്റോറേജ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി വുഡ് ലെതർ ടൈപ്പ് ഷെൽഫുകൾ ആണ്.

മുകൾ ഭാഗത്ത് ഒരു ചെറിയ ബോർഡ് നൽകി ഷെൽഫും അതിന് താഴേക്ക് രണ്ട് ലെതർ ബെൽറ്റുകൾ നൽകുന്ന രീതിയുമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ബാത്ത് ടൗവലുകൾ ഹാങ്ങ് ചെയ്യുന്നതിനാണ് ലതർ ബെൽറ്റുകൾ ഉപയോഗിക്കുന്നത്. അതേസമയം ബെൽറ്റ് ഹാങ്ങ് ചെയ്യാനായി ഉപയോഗപ്പെടുത്തിയിട്ടുള്ള ഷെൽഫിൽ സോപ്പ് ഹോൾഡർ,പെർഫ്യൂംസ് എന്നിവയെല്ലാം സജ്ജീകരിച്ച് നൽകാം.

ഓപ്പൺ രീതിയിൽ ഷെൽഫ് നൽകുന്നതു കൊണ്ട് തന്നെ ഇവിടെ ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ കൂടി സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ചെറിയ ഒരു സ്റ്റാൻഡ് മാത്രം നൽകി അതിന് മുകളിൽ കോപ്പർ കപ്പ് ഓർഗനൈസറുകൾ സെറ്റ് ചെയ്ത് നൽകുന്നതും മറ്റൊരു രീതിയാണ്.

ഉപയോഗ ശൂന്യമായ ടബ്ലറുകൾ പെയിന്റ് ചെയ്തെടുത്തും ബ്രഷ് പോലുള്ളവ സൂക്ഷിച്ച് വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും.

സിമ്പിൾ ഷെൽഫുകളിൽ തന്നെ ഒരു ബോർഡ് നൽകുന്നതിന് പകരമായി മുകളിലും താഴെയുമായി ഒന്നോ രണ്ടോ വുഡൻ ബോർഡുകൾ ഷെൽഫ് രൂപത്തിൽ സെറ്റ് ചെയ്ത് നൽകാം.

ഇങ്ങിനെ ചെയ്യുന്നത് വഴി ഒരു ഷെൽഫ് ടവലുകൾ സെറ്റ് ചെയ്യാനും മറ്റേത് സോപ്പ് പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്താം.

ക്യാബിനറ്റുകൾ സജ്ജീകരിച്ച് നൽകുമ്പോൾ.

പൂർണ്ണമായും അടഞ്ഞ നിൽക്കുന്ന രീതിയിൽ ക്യാബിനറ്റുകൾ സജ്ജീകരിച്ചു നൽകാനുള്ള ഇടം ബാത്റൂമുകളിൽ ഉണ്ടെങ്കിൽ അവ തന്നെയാണ് മികച്ച ഓർഗനൈസിങ് രീതി. ക്യാബിനറ്റുകളോട് ചേർന്ന് ഒരു വാഷ് ബേസിൻ,മിറർ എന്നിവ സെറ്റ് ചെയ്ത് നൽകാം.

ക്യാബിനറ്റുകൾക്കുള്ളിൽ ടവ്വൽ, ഹെയർ ഡ്രയർ എന്നിവ സൂക്ഷിച്ച് വയ്ക്കാം. ക്യാബിനറ്റിനോട് ചേർന്ന് തന്നെ ഒരു ചെറിയ ഓപ്പൺ ഷെൽഫ് കൂടി നൽകുകയാണെങ്കിൽ ടൂത്ത് ബ്രഷ് ഹോൾഡർ, പെർഫ്യൂം സോപ്പ് എന്നിവയെല്ലാം വെക്കാനായി അത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

വുഡൻ ഫ്രെയിമുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും. ഓപ്പൺ സ്റ്റൈലിൽ ക്യാബിനറ്റുകൾ നൽകുന്നതും ബാത്റൂമുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന ഷെൽഫ് അറേഞ്ച്മെന്റ് രീതിയാണ്.

പണ്ടുകാലത്തെ വീടുകളിൽ കൂടുതലായും ഈയൊരു രീതിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഷെൽഫുകളുടെ സ്ഥാനം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഹാങ്ങിങ് ബാസ്ക്കറ്റുകൾ, റെഡിമെയ്ഡ് ഷെൽഫുകൾ എന്നിവ വാങ്ങി ആവശ്യാനുസരണം ഭിത്തിയിൽ ഫിക്സ് ചെയ്ത് നൽകാം.

റെഡിമെയ്ഡ് ടൈപ്പ് ഷെൽഫുകൾ തിരഞ്ഞെടുക്കുമ്പോൾ ബാത്റൂം ക്ലീൻ ചെയ്യുന്ന സമയത്ത് അവ എടുത്ത് മാറ്റുകയും ചെയ്യാം.

പഴയ രീതികളിൽ കൂടുതലായും വുഡൻ ഷെൽഫുകൾ നൽകി അവയ്ക്ക് ഗ്ലാസ് ഫ്രെയിം നൽകുന്ന രീതിയിലുള്ള സ്റ്റോറേജ് ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് അത്തരം രീതികൾ പാടെ മാറിയിരിക്കുന്നു.

ബാത്റൂമിനോട് ചേർന്ന് തന്നെ വാഷ് ഏരിയ കൂടി സെറ്റ് ചെയ്ത് നൽകുമ്പോൾ അതിന് താഴെയായി ക്ലോസ് ചെയ്ത് നൽകുന്ന ഷട്ടറുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്.

ചെറുതും വലുതുമായ ഷട്ടർ സ്റ്റോറേജ് രീതികൾ തിരഞ്ഞെടുക്കുന്നത് വഴി ടവലുകളും മറ്റും വൃത്തിയായി ഓർഗനൈസ് ചെയ്യാൻ സാധിക്കും.

പ്രത്യേക ട്രേ, കണ്ടെയ്നറുകൾ എന്നിവയെല്ലാം ബാത്റൂം ഓർഗനൈസറുകളായി ഉപയോഗപ്പെടുത്തിയാൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ ലിക്വിഡുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക പോക്കറ്റ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഇത്തരത്തിൽ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ബാത്റൂം ഷെൽഫുകൾ എങ്ങിനെ നൽകണമെന്ന് തീരുമാനിക്കാവുന്നതാണ്.

ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ തീർച്ചയായും ഉപകാരപെടും.