വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ.

വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ.വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വാഷ് ബേസിനുകൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ടോ മൂന്നോ ഭാഗങ്ങളിൽ വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്.

പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടി തയ്യാറാക്കിയ ലേ ഔട്ടിൽ വാഷ്ബേസിനുകൾക്കുള്ള സ്ഥാനം കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ടാകും.

എന്നാൽ മാത്രമാണ് അത്തരം ഭാഗങ്ങളിലേക്ക് വാട്ടർ സപ്ലൈ പ്ലംബിങ്ങിന് ആവശ്യമായ മറ്റു കാര്യങ്ങൾ എന്നിവയെല്ലാം ചെയ്യാനായി സാധിക്കുകയുള്ളൂ.

മിക്ക വീടുകളിലും ഡൈനിങ് ഹാളിനോട് ചേർന്നും, ബാത്റൂമിന് അകത്തും വാഷ്ബേസിൻ ഫിറ്റ് ചെയ്തു നൽകുന്ന രീതിയാണ് ഉള്ളത്.

അതേസമയം സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ചെറിയ ഫ്ലാറ്റുകളിലെല്ലാം വാഷ് ഏരിയ്ക്ക് പ്രത്യേകം സ്ഥാനം നൽകാതെ ബാത്റൂമിൽ മാത്രം നൽകുന്ന രീതിയും ഉപയോഗപ്പെടുത്തുന്നുണ്ട്.

വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വൈറ്റ് നിറത്തിൽ പ്ലെയിൻ ആയിട്ടുള്ള വാഷ്ബേസിനുകളുടെ ഡിസൈനുകളിൽ വലിയ മാറ്റങ്ങൾ വന്ന് വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാഷ്ബേസിനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു പ്രത്യേക വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയാണ് മിക്ക ആളുകളും വാഷ്ബേസിനുള്ള സ്ഥാനം കണ്ടെത്തുന്നത്.

എന്നാൽ ഡൈനിങ് ഹാളിൽ വാഷ്ബേസിൻ സെറ്റ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുന്ന ഭാഗത്തു നിന്നും നേരിട്ട് വ്യൂ ലഭിക്കാത്ത രീതിയിൽ നൽകാനായി ശ്രദ്ധിക്കണം.

ഒരു കോർണർ സൈഡിൽ ആയോ അതല്ലെങ്കിൽ പ്രത്യേക മുറി സജ്ജീകരിച്ചോ വാഷ് ബേസിൻ സ്ഥാപിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി.

മുൻ കാലങ്ങളിൽ പെഡസ്റ്റൽ ടൈപ്പ് വാഷ് ബേനുകൾക്കാണ് പ്രാധാന്യം ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് കൗണ്ടർ ടോപ്പ് രീതിയിലുള്ളവ തിരഞ്ഞെടുക്കാനാണ് ആളുകൾക്ക് പ്രിയം.

ഇവയിൽ തന്നെ കൗണ്ടർ ടോപ്,ഡൗൺ, ഫ്രെയിം ലെസ്സ് എന്നീ രീതിയിലും വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകാനായി സാധിക്കും.

കൗണ്ടർ ടോപ്പിനായി ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ വൈറ്റ്, സെറാമിക്, വുഡൻ ൻ മെറ്റീരിയലുകളിൽ നിർമ്മിച്ച വാഷ് ബേസിനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

സെറ്റ് ചെയ്യുന്ന രീതി

മെറ്റൽ ഫ്രെയിമുകൾ നിർമ്മിച്ച് അതിനു മുകളിൽ ഗ്രാനൈറ്റിൽ സ്ലാബ് ഫിറ്റ് ചെയ്ത് നൽകി കൗണ്ടർ ടോപ്പിൽ ആയോ കൗണ്ടർ ബിലോ രീതിയിലോ വാഷ് ബേസിനുകൾ ഫിറ്റ് ചെയ്ത് നൽകുന്നതാണ് ഇപ്പോൾ മിക്ക വീടുകളിലും പിന്തുടരുന്നത്. ഇതിനായി തിരഞ്ഞെടുക്കുന്ന ഗ്രാനൈറ്റ് സ്ലാബിന് മിനിമം ഒരു മീറ്റർ നീളം,60 സെന്റീമീറ്റർ വീതി എന്നിവ ആവശ്യമാണ്.

കൗണ്ടർ ടോപ്പ് വാഷ്ബേസിനുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഉപയോഗ സമയത്ത് വെള്ളം വാഷ്ബേസിനിൽ നിന്നും പുറത്ത് വരുന്നത് ഒഴിവാക്കാനായി സാധിക്കും. വാഷ് ഏരിയയോട് ചേർന്ന് സ്വിച്ചുകൾ നൽകുമ്പോൾ ഇടതുഭാഗത്തായി സജ്ജീകരിച്ച് നൽകുന്നതാണ് കൂടുതൽ അനുയോജ്യം.

മിക്ക വീടുകളിലും വാഷ് ഏരിയയിൽ തന്നെയാണ് യൂട്ടിലിറ്റി സ്റ്റാൻഡുകൾ ടൂത്ത് ബ്രഷ് ഹോൾഡർ എന്നിവയ്ക്കെല്ലാം ഇടം കണ്ടെത്തുന്നത്.

അതോടൊപ്പം തന്നെ കൈ തുടയ്ക്കാനുള്ള ടൗവൽ ഹോൾഡർ വാളിൽ ഹാങ്‌ ചെയ്യുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. ഡൈനിങ് ഏരിയയ്ക്ക് പുറമേ വർക്കേരിയ അടുക്കള പോലുള്ള ഭാഗങ്ങളിലേക്ക് സിങ്കുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ നൽകേണ്ടതുണ്ട്.

സിംഗിൾ ടൈപ്പ്, ഡബിൾ ടൈപ്പ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ നിർമ്മിച്ച സിങ്കുകളെല്ലാം വിപണിയിൽ നിന്ന് ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും.

സിങ്ക് തിരഞ്ഞെടുക്കുമ്പോൾ ഓവൽ,സർക്കിൾ, സ്ക്വയർ എന്നിങ്ങനെ 7 മുതൽ 9 ഇഞ്ച് ആഴത്തിലും 16 ഇഞ്ച് വലിപ്പത്തിലും തിരഞ്ഞെടുക്കാവുന്നതാണ്.

അടുക്കളയിൽ ഫ്രിഡ്ജ്, സിങ്ക്, ഗ്യാസ് അടുപ്പ് എന്നിവ തമ്മിലുള്ള അകലം കൃത്യമായി പാലിച്ച് ഇടം കണ്ടെത്താനായി ശ്രദ്ധിക്കുക.

വാഷ്ബേസിൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി അവ ഫിറ്റ്‌ ചെയ്യേണ്ട സ്ഥലം, കൗണ്ടർ ടോപ്പ്, ബിലോ അല്ലെങ്കിൽ പെഡസ്റ്റൽ ടൈപ്പ് ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യം, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് വാഷ് ബേസിൻ നൽകാൻ ഉദ്ദേശിക്കുന്നത് എന്നീ കാര്യങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്ത് പ്ലംബിംഗ് ലേഔട്ട് അനുസരിച്ച് നൽകാനായി ശ്രദ്ധിക്കുക.

വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.