ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി.വീടുപണി പൂർത്തിയായി കഴിഞ്ഞാൽ എല്ലാവരും ചിന്തിക്കുന്ന കാര്യം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നതാണ്.

തടിയിൽ തീർത്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേർക്കും താൽപര്യം.

ഉപയോഗം, ഈട്, മെറ്റീരിയൽ ക്വാളിറ്റി എന്നിവയെല്ലാം നോക്കിയാണ് ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണം എന്നത് ഫർണിച്ചറിൽ തീരുമാനിക്കുന്നത്.

വ്യത്യസ്ത മെറ്റീരിയലുകൾ നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കുന്നതും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മരത്തിൽ തീർത്ത ഫർണിച്ചറുകൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവർക്ക് ചൂരൽ,മൾട്ടിവുഡ്,വെനീർ പോലുള്ള മെറ്റീരിയലുകൾ നോക്കി തിരഞ്ഞെടുക്കാം.

കൂടുതൽ കാലത്തെ ഉപയോഗം മുന്നിൽ കണ്ടു കൊണ്ട് ഫർണിച്ചർ തിരഞ്ഞെടുക്കുന്നവർക്ക് എപ്പോഴും തടി തന്നെയാണ് മികച്ച മെറ്റീരിയൽ.

ഇവയിൽ തന്നെ ഇമ്പോർട്ട് ചെയ്തു വരുന്ന ഫർണിച്ചറുകൾക്ക് വില കൂടുതലാണ് എങ്കിലും അവ ക്വാളിറ്റിയിൽ ഒരുപടി മുന്നിൽ തന്നെയാണ്.

പുറത്തു വരുന്ന കണക്കുകൾ അനുസരിച്ച് ഒരു വീടുപണിക്ക് ആവശ്യമായ തുകയുടെ ഏകദേശം 10% ഫർണിച്ചറുകൾക്ക് വേണ്ടി മാത്രം നൽകേണ്ടി വരുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

എല്ലാ ഫർണിച്ചറുകളും പുതിയതായി വാങ്ങുമ്പോൾ ഒരു വീട്ടിലേക്ക് സോഫ, ഡൈനിങ് ടേബിൾ,കസേര കട്ടിൽ എന്നിവയും, ബെഡ്റൂം കിച്ചൻ വാർഡ്രോബുകളും ഉൾപ്പെടുത്തേണ്ടി വരും. വളരെയധികം ശ്രദ്ധയോടു കൂടി തിരഞ്ഞെടുത്തില്ലെങ്കിൽ പലപ്പോഴും നഷ്ടം വരുന്ന ഒരു ഏരിയായി ഇവ മാറുകയും ചെയ്യും.

മാറുന്ന ട്രൻഡ് അനുസരിച്ച് വ്യത്യസ്ത നിറത്തിലും മെറ്റീരിയലിലുമെല്ലാം വലിയ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഇന്റീരിയർ ഡിസൈനർമാരെ പണി ഏൽപ്പിക്കുമ്പോൾ ഫർണിച്ചർ കസ്റ്റമൈസ് ചെയ്ത് വാങ്ങാനായി സാധിക്കും.

അങ്ങിനെ ചെയ്യുന്നത് വഴി തങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ ഫർണിച്ചറുകൾ നിർമ്മിച്ചിടുക്കാനും സാധിക്കും. ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ഫർണിച്ചർ വാങ്ങുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

വീടുപണി പൂർത്തിയാകുന്നതിനു മുൻപായി ഏതെങ്കിലും സൈസിൽ റെഡിമെയ്ഡ് ഫർണിച്ചറുകൾ വാങ്ങിയാൽ പിന്നീട് അവ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരും.

മറ്റൊരു ഓപ്ഷൻ ഫർണിച്ചർ കടകളിൽ നേരിട്ട് പോയി ആവശ്യമുള്ളവ തിരഞ്ഞെടുക്കുക എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ മിക്ക കടകളും ഇഎംഐ ഓപ്‌ഷനുകളും നൽകുന്നുണ്ട്.

ഫർണിച്ചറുകൾ വിൽക്കുന്ന ഓൺലൈൻ വെബ്സൈറ്റുകളിലും നിരവധി ഓഫറുകളും ഇഎംഐ ഓപ്ഷൻ നൽകുന്നുണ്ട്. എന്നാൽ ക്വാളിറ്റി ചെക്ക് ചെയ്ത് വാങ്ങുക എന്നതിലാണ് കാര്യം.

ഷോപ്പിൽ നേരിട്ട് പോയി ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ.

ഇപ്പോഴും ആളുകൾക്ക് ഫർണിച്ചർ കടകളിൽ പോയി നേരിട്ട് കണ്ട് വാങ്ങാനാണ് കൂടുതൽ താല്പര്യം. അതുകൊണ്ടു തന്നെ കൂടുതൽ പേരും പ്രാദേശികമായി ഫർണിച്ചർ ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുകയാണ് ചെയ്യുന്നത്.

മെറ്റീരിയലിന്റെ ക്വാളിറ്റി, വലിപ്പം, വാറണ്ടി എന്നിവയെ പറ്റിയെല്ലാം സംസാരിച്ച് ആവശ്യമുള്ളവ നോക്കി തിരഞ്ഞെടുക്കാം എന്നതാണ് ഓഫ്‌ലൈൻ സ്റ്റോറുകളുടെ പ്രത്യേകത.

ഓൺലൈൻ സ്റ്റോറുകൾ വഴി പർച്ചേസ് ചെയ്യുമ്പോൾ തടിയുടെ ക്വാളിറ്റി തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

പലപ്പോഴും പ്രോഡക്റ്റ് വീട്ടിലെത്തുമ്പോഴാണ് അവയ്ക്ക് ക്വാളിറ്റി ഇല്ല എന്ന കാര്യം മനസ്സിലാക്കുക. പിന്നീട് അവ തിരികെ അയക്കാൻ സാധിക്കാത്ത അവസ്ഥയാകും.

അതുകൊണ്ടു തന്നെ ഫർണിച്ചർ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്നതിനു മുമ്പ് മെറ്റീരിയലിന്റെ ക്വാളിറ്റി അവയ്ക്ക് നൽകുന്ന വാറണ്ടി ഗ്യാരണ്ടി എന്നിവയെപ്പറ്റിയെല്ലാം ചോദിച്ച് മനസ്സിലാക്കാം.

തടിയിൽ നിർമ്മിച്ച ഫർണിച്ചറുകൾ തന്നെ വേണമെന്ന് നിർബന്ധമില്ലാത്തവർക്ക് എംഡിഎഫ്, പ്ലെവുഡ് പോലുള്ള നോൻ നാച്ചുറൽ വുഡ് മെറ്റീരിയലുകൾ വാങ്ങാവുന്നതാണ്.

വെനീർ, ലാമിനേറ്റഡ് പ്ലെ പോലുള്ള മെറ്റീരിയലുകൾ തടിയിൽ നിർമ്മിച്ച അതേ ഫർണിച്ചറുകളുടെ ഭംഗി നൽകുന്നു. അതേസമയം സ്റ്റീൽ,ഗ്ലാസ്, ചൂരൽ, റോസ് വുഡ്,മൾട്ടിവുഡ് പോലുള്ള മെറ്റീരിയലുകളും ആവശ്യങ്ങൾക്ക് അനുസൃതമായി പർച്ചേസ് ചെയ്യാം.

വീടിന്റെ ഗാർഡൻ ഏരിയ, ബാൽക്കണി പോലുള്ള ഭാഗങ്ങളിലേക്ക് സ്വിങ്‌ ചെയറുകൾ,ഊഞ്ഞാൽ എന്നിവ നൽകുന്നതും കൂടുതൽ അനുയോജ്യമാണ്.

ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി, ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.