നമ്മുടെ വീടുകളിൽ KSEB യിൽ നിന്നും കിട്ടുന്ന voltage എന്ന് പറയുന്നത് ഒരു single phase കണക്ഷൻ ആണെങ്കിൽ 240V ഉം Three phase connection ആണെങ്കിക്കിൽ 415V ഉം ആണ്.
എന്നാൽ ഈ കിട്ടി കൊണ്ടിരിക്കുന്ന വോൾടേജിൽ ഏതെങ്കിലും തരത്തിൽ വ്യത്യാസം അഥവാ കൂടുതൽ ആയി വൈദ്യുതി പ്രവാഹം ഉണ്ടായാൽ അതിനെ നമുക്ക് surge എന്ന് വിളിക്കാം..
പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത് ഇടിമിന്നൽ മൂലം ആണ്. കൂടാതെ അടുത്തുള്ള power സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള voltage വ്യതിയാനം കൊണ്ടും സംഭവിക്കാം..
സർജുകൾ പൊതുവെ രണ്ടു തരത്തിൽ ആണ് ഉള്ളത്.
- Lighting surge
- switching surge
ഇടിമിന്നൽ മൂലം ഉണ്ടാകുന്ന സർജിനെ ലൈറ്റ്നിംഗ് surge എന്നും.
Heavy equipment എന്നിവയിൽ നിന്നും ഉണ്ടാകുന്ന സർജിനെ switching surge എന്നും പറയപ്പെടുന്നു…
നമ്മുടെ വീടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ELCB, MCB എന്നിവ switching device ആണെങ്കിൽ പോലും ഇടിമിന്നലിൽ നിന്നും ഉണ്ടാകുന്ന അമിത വൈദ്യുതി പ്രവാഹത്തെ തടഞ്ഞ് നമുക്ക് രക്ഷ നൽകുവാൻ ഇവക്ക് സാധിക്കില്ല..
ELCB എന്നുള്ളത് earth leackage curcuit breaker ആണ് അവക്ക് power കട്ട് off ചെയ്യുവാനും എർത്തിങ്ന്റെ ലീക്കേജ് തടയുവാനും മാത്രമേ സാധിക്കുകയുള്ളു..
MCB യും over കറന്റ്റ്, കൂടാതെ power cutoff എന്നിങ്ങനെ രണ്ടു function മാത്രമേ ചെയ്യുകയുള്ളൂ..
0.1 sec detecting sensing power ഉള്ള MCB ക്കു ഒരിക്കലും nano സെക്കൻഡിൽ ഉള്ള സർജിന്റെയ് പ്രവർത്തനം ചെയ്യുവാൻ സാധിക്കില്ല..
ഇടി മിന്നലിൽ മൂലം ഉണ്ടാകുന്ന വൈദ്യുതി പ്രവഹിക്കുന്നതും micro സെക്കൻഡിൽ ആണ്.
ഒരു SPD പ്രവർത്തിക്കുന്നത് എങ്ങനെ എന്നാൽ ഇതിൽ output ആയി പോകുന്ന connections നമ്മുടെ ഇലക്ട്രിക്കൽ circuit ലേക്കും അടുത്തത് earthing ലേക്കും ആണ്.
ഒരു surge അഥവാ അമിത വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോൾ ഈ SPD ആ ഉണ്ടാകുന്ന സർജിനെ detect ചെയ്തു ഗ്രൗണ്ടിലേക്ക് അഥവാ earth ലേക്ക് പാസ്സ് ചെയ്യുന്നത് മൂലം നമ്മുടെ എലെക്ട്രിക്കൽ device എല്ലാം safe ആകുന്നു..
Type -1 SPD
Lightening നിന്നുള്ള സർജിനെ protect ചെയ്യുന്ന SPD കൾ അറിയപ്പെടുന്നത് Type -1 SPD കൾ എന്നാണ്..
Type -2 SPD
Switching നിന്നുള്ള സർജിനെ protect ചെയ്യുവാൻ ഉള്ള SPD കളെ നമ്മൾ Type -2 SPD കൾ എന്നും പറയും..
Type -3 SPD
പ്രേത്യേകം ഒരു machinery മാത്രം വേർതിരിച്ചു നൽകുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള SPD കൾ ആണ് Type -3 SPD കൾ.
ഒരു SPD ഘടിപ്പിക്കുമ്പോൾ earthing ശെരിയായ രീതിയിൽ ഒരു earth ടെസ്റ്റിംഗ് kit ഉപയോഗിച്ച് ശെരി ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഘടിപ്പിക്കുക…
വീടുകൾക്കും മറ്റും സംരക്ഷണം നൽകുവാൻ ഇടിമിന്നലിൽ നിന്നും ഉണ്ടാകുന്ന സർജിനെ direct ഗ്രൗണ്ട് ചെയ്യുവാൻ നമുക്ക് lighting arrestor ഉപയോഗിക്കാവുന്നത്..
SPD എന്നാൽ വീട്ടിലെ ഉപകാരണങ്ങൾക്ക് മാത്രം സംരക്ഷണം നൽകുവാൻ ഉള്ളതാണ്..
ഒരു SPD എപ്പോഴും ഒരു ഓപ്പൺ circuit breaker ആയി കണക്ട് ചെയ്ത്ത്തിരിക്കുന്നതിനാൽ സാദാരണ വൈദ്യുതി പ്രവാഹത്തിൽ ഇവ തുറന്നും. വൈദ്യുതി പ്രവാഹം കൂടുമ്പോൾ അഥവാ surge ഉണ്ടാകുമ്പോൾ SPD ഇവയുമായുള്ള ബന്ധം വിചേദിക്കുകയും ചെയ്യുന്നു..
വിവിധ തരം SPDകൾ
Type-1 SPD
നമ്മുടെ വീട്ടിലെ DB യിൽ ഘടിപ്പിക്കാവുന്ന SPD കൾ ആണ് Type -1 SPD കൾ ഇവ പ്രെധാനമായും lighting surge നെ ആണ് തടയുന്നത് അത് പോലെ utility capacitor ബാങ്ക് എന്നിവയിൽ നിന്നും ഉണ്ടാകുന്ന അമിത വൈദ്യുതി പ്രവാഹം തടയുവാനും ഇത് സഹായിക്കുന്നു.
ഇതിന്റെ Discharge current capacity എന്നത് 10ka മുതൽ 35 ka വരെ ആണ്.
Type -2 SPD
Switching device നിന്നുള്ള അമിത വൈദ്യുതി പ്രവാഹം തടയുവാൻ ആണ് Type -2 ഉപയോഗിക്കുന്നത് എന്ന് മുകളിൽ പറഞ്ഞിരുന്നല്ലോ അത് പോലെ ഇതിന്റെ Discharge current എന്ന് പറയുന്നത് 5Ka മുതൽ 200 ka വരെയാണ്.
Type -3 SPD
വളരെ നിശ്ചിത കറന്റ് ഡിസ്ചാർജ് കപ്പാസിറ്റി മാത്രം ഉള്ളവയാണ് Type -3 SPD കൾ.
IEC standard പ്രെകാരം 50cm താഴെ മാത്രമേ earth കേബിൾ SPD യിൽ ഉപയോഗിക്കാവൂ.
Type-1 ഇൽ 16sqmm കേബിൾ വേണം connect ചെയ്യുവാൻ
Type-2 ഇൽ 4sqmm കേബിൾ connect ചെയ്യാവുന്നതാണ്.
ഇനി ഒരു SPD യുടെ ഹൃദയഭാഗം എന്ന് പറയുന്നത് അതിൽ ഘടിപ്പിച്ചിരിക്കുന്ന MOV ആണ് (metal oxide varistor ) സാദാരണ വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോൾ MOV ഒരു ഇൻഷുലേറ്റർ ആയി പ്രവർത്തിക്കുന്നു മറിച്ചു അമിത വൈദ്യുതി കടന്നു വരുന്ന സമയത്തു ഇവ ഒരു കണ്ടക്ടർ ആയി മാറി ആ ഉണ്ടാകുന്ന അമിത വൈദ്യുതി അഥവാ സർജിനെ earthil ലേക്ക് കടത്തി വിടുന്നു.
ഇത് ഗ്രീൻ ഇൻഡിക്കേഷൻ ആണ് കാണിക്കുന്നതെന്ക്കിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നും red ഇൻഡിക്കേഷൻ ആണെന്ക്കിൽ പ്രവർത്തന രെഹിതം ആണെന്നും നമുക്ക് മനസിലാക്കാം..
ഇനി ഇതിന്റെ വില എന്ന് പറയുന്നത് സാദാരണ Type 1SPD ക്കു 4000 മുതൽ 45000 വരെയാണ്
Schneider,Zezler,ABB,Havells എന്നിവയാണ് പ്രമുഖ ബ്രാൻഡുകൾ .
courtesy : fb group