ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ.

ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ.വീട് നിർമ്മാണ രീതികൾ മാറിയതു പോലെ തന്നെ വീട്ടിലെ ബാത്റൂമുകളുടെ ഡിസൈനിലും തിരഞ്ഞെടുക്കുന്ന മെറ്റീരിയലിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് .

ബോക്സ് രൂപത്തിന് പ്രാധാന്യം നൽകി ബാത്റൂമുകൾ ഡിസൈൻ ചെയ്യുന്ന കണ്ടമ്പററി സ്റ്റൈലിന് ആരാധകർ നിരവധിയാണ് ഉള്ളത്.

അവയോട് യോജിച്ച് നിൽക്കുന്ന ആക്സസറീസ്, ഫ്ളോറിങ് മെറ്റീരിയൽ എന്നിവ കൂടി തിരഞ്ഞെടുക്കുന്നതോടെ ഒരു ലക്‌ഷൂറിയസ് ഫീൽ ബാത്റൂമുകളിലും നൽകാൻ സാധിക്കും.

കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്ന കാര്യമാണ് ബാത്റൂമുകളുടെ ഡിസൈനിങ് രീതികൾ എങ്കിലും വീടിന്റെ എല്ലാ ഭാഗത്തിനും മോഡേൺ ലുക്ക് നൽകണമെന്ന് ആഗ്രഹിക്കുന്നവർ അതേ രീതിയിൽ ബാത്റൂമുകളും ഡിസൈൻ ചെയ്യാൻ താല്പര്യപ്പെടുന്നു.

പ്രത്യേക ഫോക്കൽ പോയിന്റ് സെറ്റ് ചെയ്തും, അതിന് അനുസരിച്ചുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുത്തും ബാത്റൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഒഴുക്കൻ മട്ടിലുള്ള ബാത്റൂമുകളാണ് ആഗ്രഹിക്കുന്നത് എങ്കിൽ ലൈറ്റ് നിറങ്ങൾ അതോടൊപ്പം ഗ്രീൻ കോമ്പിനേഷൻ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. മോഡേൺ ബാത്റൂമുകളുടെ പ്രധാന ആശയം തന്നെ സിമ്പിളി സിറ്റിയാണ്.

ഡാർക്ക് നിറങ്ങൾ ബാത്റൂമുകളിൽ നൽകി ഒരു ഇരുണ്ട അന്തരീക്ഷം ഉണ്ടാക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഗ്രീൻ തിരഞ്ഞെടുക്കുമ്പോഴും സോഫ്റ്റ് ഷേഡുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഇത്തരത്തിലുള്ള കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത് വഴി ചെറിയ ബാത്റൂമുകൾക്ക് പോലും കൂടുതൽ വലിപ്പം തോന്നിപ്പിക്കാൻ സാധിക്കും. വ്യത്യസ്ത ടെക്സ്ചറുകളിൽ ഉള്ള വാൾ ടൈലുകൾ ന്യൂട്രൽ കളറുകളിൽ പരീക്ഷിക്കാവുന്നതാണ്.

ബാത്റൂം ആക്സസറീസ് സൂക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ബോക്സിന് ഗ്രീൻ ഷെയ്ഡ് നൽകുകയാണെങ്കിൽ ആ ഒരു ഏരിയ ഹൈലൈറ്റ് ചെയ്ത് കാണിക്കാനായി സാധിക്കും.

ബാത്റൂമിനോട് ചേർന്ന് വലിയ വിൻഡോകൾ നൽകുന്നതും ഇപ്പോൾ ട്രെൻഡ് ആയി മാറുന്നുണ്ട്. ഓപ്പൺ കൺസെപ്റ്റിൽ ബാത്റൂമുകൾ നിർമ്മിക്കുമ്പോഴാണ് ഇവയ്ക്ക് പ്രാധാന്യം നൽകുന്നത് എങ്കിലും പലരും സ്വകാര്യത ലഭിക്കുമോ എന്ന് പേടിച്ചാണ് ഇത്തരം ആശയങ്ങളിൽ നിന്നും പിൻവലിയുന്നത്.

എന്നാൽ സ്വകാര്യത ഉറപ്പുവരുത്തി കൊണ്ട് തന്നെ വലിയ വിൻഡോകൾ നൽകി ബാത്റൂമുകളിലേക്ക് വെളിച്ചമെത്തിക്കാൻ സാധിക്കുന്ന രീതിയിൽ ഇവ സെറ്റ് ചെയ്തു നൽകാം .

സാധാരണയായി ബാത്റൂമുകളിൽ ടൈലുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി മാർബിൾ ടൈൽ എന്നിവ മിക്സ് ചെയ്ത് മോണോക്രോം രീതി പരീക്ഷിക്കാവുന്നതാണ്.

മറ്റു മെറ്റീരിയലുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ മാർബിളിന് ഒരു ലക്ഷ്വറി ലുക്ക് കൊണ്ടു വരാനായി സാധിക്കും.

ഫ്ലോറിൽ ഗ്രേ വൈറ്റ് ഷേഡിനുള്ള മാർബിളും ഭിത്തിയിൽ വ്യത്യസ്ത പാറ്റേണുകളിൽ വൈറ്റ് നിറത്തിലുള്ള ടൈലും നൽകി കൂടുതൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും. ബാത്റൂമുകളിൽ എല്ലാ സമയത്തും പോസിറ്റീവ് ആയ ഒരു അന്തരീക്ഷം കൊണ്ടു വരുന്നതിനായി തിരഞ്ഞെടുക്കുന്ന ആക്സസറീസിന്റെ നിറങ്ങളിൽ മാറ്റങ്ങൾ വരുത്താം.

ഉദാഹരണത്തിന് പിങ്ക് നിറത്തിലുള്ള വാഷ്ബേസിനുകൾ, സർക്കിൾ ഷെയിപ്പിൽ മിറർ വർക്ക്, ചുമരുകൾക്ക് ലാവണ്ടർ പോലുള്ള നിറങ്ങൾ കൂടുതൽ യോജിക്കും.

കോർണറുകളിൽ ഒരു ഇൻഡോർ പ്ലാന്റ് കൂടി സെറ്റ് ചെയ്ത് നൽകിയാൽ ബാത്റൂമിന് മോഡേൺ ലുക്കും അതേസമയം ഹാപ്പി മൂഡും ലഭിക്കുന്നു.

പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഇത്തരം ലൈറ്റ് ഷെഡുകൾ ഉപയോഗപ്പെടുത്തി പെയിന്റ് നൽകുകയാണെങ്കിൽ അവർക്കത് കൂടുതൽ ഇഷ്ടപ്പെടും.

ജാസി ടൈലുകൾ മോഡേൺ ലുക്കിൽ.

ജാസി കോമ്പിനേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഉള്ള ബാത്റൂം ഡിസൈൻ രീതിയാണ്. പലപ്പോഴും ബാത്റൂമിലേക്ക് വൈറ്റ് ബ്ലാക്ക് കോമ്പിനേഷൻ യോജിക്കുമോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.

വ്യത്യസ്ത പാറ്റേണുകളിൽ സ്ലിം ഡിസൈൻ സെറ്റ് ചെയ്തു പാനൽ വർക്ക് കൂടി നൽകിയാൽ ബാത്റൂമുകളുടെ ടോട്ടൽ ലുക്ക് തന്നെ മാറുന്നതാണ്.

പ്ലെയിൻ രീതിയിൽ സെറ്റ് ചെയ്യുന്ന ബാത്റൂമുകളെ കൂടുതൽ വൈബ്രന്റ് ആക്കി മാറ്റുന്നതിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ടൈലുകളിൽ തീർക്കുന്ന ജാസി ലുക്ക്. എല്ലാ ഭാഗത്തും ഇത്തരത്തിലുള്ള വാൾ ടൈൽ ചെയ്യാതെ ഒരു ഫോക്കൽ പോയിന്റ് സെറ്റ് ചെയ്ത് അവിടെ മാത്രം പാനൽ വർക്ക് ചെയ്യുന്നതും കൂടുതൽ ഭംഗി നൽകുന്ന കാര്യമാണ്.

വലിപ്പം കുറവുള്ള ബാത്റൂമുകളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കുന്നതിനായി ബോൾഡ് നിറങ്ങൾ ഉപയോഗപ്പെടുത്തി പാനൽ വർക്ക് ചെയ്തു നൽകാവുന്നതാണ്.

ഉദാഹരണത്തിന് നേവി ബ്ലൂ എമറാൾഡ് ഗ്രീൻ പോലുള്ള നിറങ്ങൾ ഹാഫ് രീതിയിൽ സെറ്റ് ചെയ്ത് നൽകിയാൽ ബാത്റൂമിൽ കൂടുതൽ വലിപ്പമുള്ള ഒരു ഫീൽ ഉണ്ടാക്കാനായി സാധിക്കും.

ബാത്റൂം ആക്സസറീസ് കൂടുതൽ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നതിനായി അവ സെറ്റ് ചെയ്തു നൽകുന്നതിന് പുറകിലായി വരുന്ന വാളിൽ ടെക്സ്ചർ വർക്കുകൾ, ക്ലാഡിങ് വർക്കുകൾ എന്നിവ നൽകി ഹൈലൈറ്റ് ചെയ്യാവുന്നതാണ്. ബാത്റൂം ഫ്ലോറുകൾക്ക് ബോൾഡ് ലുക്ക് കൊണ്ടു
വരാനായി വ്യത്യസ്ത നിറങ്ങളിൽ ഫ്രാഗ് മെന്റ് ഇഫക്ട് നൽകുന്ന ടൈലുകൾ തിരഞ്ഞെടുക്കാം.

ടെറാസോ ടൈലുകൾ തിരഞ്ഞെടുത്താൽ ബാത്റൂമിന് ഒരു ഫണ്ണി ലുക്ക് ലഭിക്കും. ലക്ഷ്വറിയും സിംപ്ലിസിറ്റിയും ഒരേ രീതിയിൽ ബാത്റൂമുകളിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് ന്യൂട്രൽ സ്റ്റൈൽ ആണ് കൂടുതൽ ഉചിതം.

അതായത് ഒരേ നിറത്തിലുള്ള ടൈലുകൾ വെറ്റ് ഏരിയയിലും, ഡ്രൈ ഏരിയയിലും നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. കുട്ടികളുടെ ബെഡ്റൂമിലെ ബാത്റൂമുകൾക്ക് ഡാർക്ക് പ്രിന്റിലുള്ള വോൾപേപ്പറുകൾ നൽകി കൂടുതൽ ആകർഷണത നൽകാം.

ക്രിയേറ്റിവിറ്റിക്ക് പ്രാധാന്യം നൽകി ബാത്റൂം ഒരുക്കുന്ന വർക്ക് ഡബിൾ സിങ്ക് അതിനു പുറകിൽ ഹൈലൈറ്റ് ചെയ്യാൻ വ്യത്യസ്ത ലേഔട്ട് പാറ്റേണിൽ ടൈലുകൾ എന്നിവ സെറ്റ് ചെയ്ത് നൽകാം.

എപ്പോഴും ഒരു റിലാക്സ് ലുക്കാണ് ബാത്റൂമിന് വേണ്ടത് എന്ന് തോന്നുന്നവർക്ക് ന്യൂട്രൽ നിറങ്ങളിൽ ടൈലുകൾ ആക്സസറീസ് എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

പച്ചപ്പിന് പ്രാധാന്യം നൽകി ബാത്റൂം ഡിസൈൻ ചെയ്യുമ്പോൾ വാഷ് ഏരിയയുടെ ഭാഗത്ത് ഗ്രീനറി വാൾപേപ്പറുകൾ, വാൾ പെയിന്റിന് ലൈറ്റ് ഗ്രീൻ, കോർണറുകളിൽ ഇൻഡോർ പോട്ട് എന്നിവയെല്ലാം പരീക്ഷിക്കാം.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി മോഡേണായും കളർഫുൾ ആയും ബാത്റൂമുകൾ ഡിസൈൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും.

അതോടൊപ്പം തിരഞ്ഞെടുക്കുന്ന ബാത്റൂം ആക്സസറീസിലും വ്യത്യസ്തത കൊണ്ടു വരണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക ആളുകളും.

ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.