പഴയ ബാത്റൂമുകളുടെ ലുക്ക് മാറ്റാൻ.മിക്ക വീടുകളിലും കുറഞ്ഞ കാലത്തെ ഉപയോഗം കൊണ്ട് തന്നെ കേടുപാട് സംഭവിക്കാൻ സാധ്യതയുള്ള ഭാഗമാണ് ബാത്റൂമുകൾ.

വെള്ളം കൂടുതലായി നിൽക്കുന്ന ഇടമായതു കൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ ബാത്റൂം വൃത്തിയാക്കി നൽകിയില്ല എങ്കിൽ സോപ്പ്,ഷാംപൂ,എണ്ണ എന്നിവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറകളും മറ്റും അടിഞ്ഞു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിൽ പൈപ്പുകളിലും ക്ലോസറ്റിലുമെല്ലാം അവയുടെ കറയും പെട്ടെന്ന് പിടിക്കും.

വീടിന്റെ മറ്റു ഭാഗങ്ങൾക്കെല്ലാം പുതുമ നില നിർത്തുന്നത് പോലെ ബാത്റൂമുകളിലും അവ ലഭിക്കാനായി പരീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പഴയ ബാത്റൂമുകളുടെ ലുക്ക് മാറ്റാൻ ആവശ്യമായ കാര്യങ്ങൾ.

ബാത്റൂമിലേക്ക് ആവശ്യത്തിൽ കൂടുതൽ വെളിച്ചം തട്ടുന്നുണ്ട് എങ്കിൽ അത് ടൈലുകളുടെ നിറം മങ്ങിപ്പോകുന്നതിന് കാരണമാകാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ ജനാലകൾക്ക് ഒരു കർട്ടൻ നൽകുന്നത് കൂടുതൽ നല്ലതായിരിക്കും. മാത്രമല്ല ബാത്റൂമിന്റെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനും ഇവ ഗുണം ചെയ്യും.

പഴയ ബാത്റൂമുകളിൽ ഡ്രൈ ഏരിയ,വെറ്റ് ഏരിയ എന്നിവ തമ്മിൽ വേർതിരിച്ച് നൽകിയിട്ടുണ്ടാകില്ല.

എന്നാൽ ആവശ്യമെങ്കിൽ ഒരു ഗ്ലാസ് പാർട്ടീഷൻ അഡീഷണൽ ആയി നൽകിയോ അല്ലെങ്കിൽ ഷവർ കർട്ടൻ നൽകിയോ ഇവ തമ്മിൽ വേർതിരിച്ച് നൽകാവുന്നതാണ്.

ഷവർ കർട്ടൻ നൽകുന്നതിന് ഒരു റോഡ് മുകളിൽ നിന്നും ഫിക്സ് ചെയ്ത് കർട്ടനുകൾ ഇട്ട് നൽകിയാൽ മാത്രം മതി.

കറ പിടിച്ച ടൈലുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകുകയാണെങ്കിൽ കാഴ്ചയിലുള്ള ഭംഗി കുറവ് പരിഹരിക്കാനായി സാധിക്കും.

ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്ന ലിക്യുഡുകൾ, ബ്രഷുകൾ എന്നിവ സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ബാസ്ക്കറ്റ് നൽകാവുന്നതാണ്.

അതല്ലെങ്കിൽ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന വാനിറ്റി യൂണിറ്റുകൾ ഉണ്ടെങ്കിൽ അവ പെയിന്റ് അടിച്ചെടുത്തും ബാത്റൂമുകളിൽ ഉപയോഗപ്പെടുത്താം. ജനാലയോട് ചേർന്ന് വരുന്ന ചെറിയ ഭാഗത്ത്‌ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ നൽകുന്നത് പുതുമ കൊണ്ടു വരികയും പച്ചപ്പ് നൽകുകയും ചെയ്യും.

ഷവറുകൾ കാലങ്ങളായി ഉപയോഗപ്പെടുത്തുന്നില്ല എങ്കിൽ അവയിൽ വെള്ളത്തിന്റെ കറ അടിഞ്ഞ് വെള്ളം പുറത്തേക്ക് വരാനുള്ള സാധ്യത കുറവാണ്.

അതു കൊണ്ടു തന്നെ ഷവർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ബാത്ത് ടബുകളിൽ അനാവശ്യമായി വെള്ളം നിറച്ച് ഇടുന്നത് ഒഴിവാക്കാം.

ആവശ്യമുള്ള സമയത്ത് മാത്രം വെള്ളം നിറച്ച് ഉപയോഗ ശേഷം അവ ഡ്രെയിൻ ചെയ്ത് കളയാനായി ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം ബാത്റൂമിൽ കൊണ്ടു വന്ന് കുത്തി തിരക്കി വയ്ക്കേണ്ട ആവശ്യമില്ല.

ഭിത്തിയിൽ ചെറിയ ക്യാബിനറ്റുകൾ സെറ്റ് ചെയ്ത് നൽകിയാൽ ആവശ്യമുള്ള സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ബാത്റൂമിലെ ടൈലുകൾ വൈറ്റ് നിറത്തിൽ ആണെങ്കിൽ അവ മെയിന്റയിൻ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇത്തരം സാഹചര്യങ്ങളിൽ ഷവർ കർട്ടനുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എല്ലാ ഭാഗത്തേക്കും വെള്ളം സ്പ്രെഡ് ചെയ്യുന്നത് ഒഴിവാക്കാനായി സാധിക്കും.

ബാത്റൂമിലേക്ക് വെളിച്ചം ലഭിക്കുന്നില്ല എന്ന് തോന്നുകയാണെങ്കിൽ കർട്ടനുകൾ സെറ്റ് ചെയ്ത് ഇടാവുന്നതാണ്.

ബാത്റൂമുകളിലെ നിറങ്ങളിൽ കൊണ്ടു വരാവുന്ന വ്യത്യാസങ്ങൾ.

ലൈറ്റ് നിറങ്ങൾ ബാത്റൂമുകളിൽ ഉപയോഗപ്പെടുത്തി ഡാർക്ക് നിറത്തിലുള്ള പെയിന്റിംഗ്സ്, ഫോട്ടോകൾ എന്നിവ സെറ്റ് ചെയ്ത് നൽകാം.

ഷെൽഫുകൾ ആവശ്യത്തിന് ഇല്ല എങ്കിൽ പെയിന്റിന് കോൺട്രാസ്റ്റ് ആയ രീതിയിൽ റെഡിമെയ്ഡ് ഷെൽഫുകൾ വാങ്ങി ഫിറ്റ് ചെയ്ത് നൽകാവുന്നതാണ്. ബാത്റൂം കർട്ടനുകളും പെയിന്റിനോട് ചേർന്ന് നിൽക്കുന്ന നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാൽ അവ വൃത്തിയാക്കി നൽകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അത്തരം നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

പഴയ കർട്ടനുകൾ മുഷിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവ ഉറപ്പായും മാറ്റാനായി ശ്രദ്ധിക്കുക.

ബാത്റൂമിലെ ട്രെൻഡിങ് ആയ നിറങ്ങൾ വൈറ്റ്, ഗ്രേ കോമ്പിനേഷനിൽ ഉള്ളതാണ്.

ബാത്റൂമിന് അകത്ത് ഷവർ കർട്ടനുകൾ നൽകാൻ താല്പര്യമില്ലാത്തവർക്ക് കുറച്ചുകൂടി പണം ചിലവഴിക്കുകയാണെങ്കിൽ ഗ്ലാസിലുള്ള ഷവർ സ്ക്രീനുകൾ വാങ്ങി ഫിക്സ് ചെയ്ത് നൽകാവുന്നതാണ്.

എത്ര പഴയ ബാത്റൂമുകൾ ആണെങ്കിലും എല്ലാ ദിവസവും വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ അവയ്ക്ക് എന്നും ഒരു പുതുമ നില നിർത്താനായി സാധിക്കും.

പഴയ ബാത്റൂമുകളുടെ ലുക്ക് മാറ്റാൻ ആവശ്യമായ ഇത്തരം കാര്യങ്ങൾ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്.