ചെറിയ ബെഡ്റൂമും ഡാർക്ക് നിറങ്ങളും.വീടിന്റെ ഇന്റീരിയർ വർക്കുകൾക്ക് വേണ്ടി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് നിറങ്ങൾ വേണോ ഡാർക്ക് നിറങ്ങൾ വേണോ എന്നത് പലരുടെയും സംശയമാണ്.

സാധാരണയായി പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഡാർക്ക് നിറത്തിലുള്ള പെയിന്റ് ഇന്റീരിയറിൽ ഉപയോഗപ്പെടുത്തുമ്പോൾ ആവശ്യത്തിന് വെളിച്ചവും വലിപ്പവും തോന്നാത്ത അവസ്ഥയാണ് ഉണ്ടാവുക എന്നത്.

എന്നാൽ പലർക്കും ഡാർക്ക് നിറങ്ങൾ ബെഡ്റൂമുകളിൽ നൽകണമെന്ന് ആഗ്രഹമുണ്ടായിരിക്കും. ബെഡ്റൂമിന് ബോൾഡ് ലുക്ക് കൊണ്ടു വരാനായി ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.

ബെഡ്റൂമുകളിലേക്ക് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചെറിയ ബെഡ്റൂമും ഡാർക്ക് നിറങ്ങളും, ഉപയോഗപ്പെടുത്തുമ്പോൾ

ബെഡ്റൂമുകൾക്ക് ഒരു മോണോക്രോം ലുക്ക് കൊണ്ടു വരാനായി സീബ്ര ക്രോസ് ഓവർ മെത്തേഡ് പരീക്ഷിക്കാവുന്നതാണ്.

ഡാർക്ക് നിറത്തിലുള്ള കളർ പാലറ്റിനോടൊപ്പം ടെക്സ്ചർ വർക്കുകൾ ആക്സസറീസ് എന്നിവ നൽകുന്ന രീതിയാണ് സീബ്ര ക്രോസ് ഓവർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

സോഫ്റ്റ് ലിനൻ മെറ്റീരിയലുകൾ ഡാർക്ക് നിറത്തിലുള്ള വെൽവെറ്റ് ബോർഡ് എന്നിവയെല്ലാം ബെഡിലേക്ക് തിരഞ്ഞെടുക്കാം.

ഡാർക്ക് നിറങ്ങൾ ഉപയോഗിക്കുമ്പോൾ റൂമിന് കൂടുതൽ വലിപ്പം നൽകാനായാണ് ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത്.

വൈറ്റ്,ഡാർക്ക് ബ്ലൂ, യെല്ലോ കോമ്പിനേഷനിലുള്ള ആക്സസറീസ് ആണ് ഈ ഒരു തീമിന് കൂടുതൽ അനുയോജ്യം. ബെഡ്റൂമിൽ ഡ്രസ്സിംഗ് ടേബിൾ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവയിൽ ടെക്സ്ചേർഡ് പാറ്റേണുകൾ ഉപയോഗപ്പെടുത്താം.

ബാത്റൂമുകളുടെ ഡോറുകളിലും ഇത്തരം പാറ്റേണുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ബെഡ്റൂമുകളിൽ വ്യത്യസ്തത കൊണ്ടു വരാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു ഡാർക്ക് നിറമാണ് ഓഷ്യൻ തീമിലുള്ള ബ്ലൂ കളർ.

ഡീപ്പ് ബ്ലൂ നിറത്തിൽ പെയിന്റ്, വൈറ്റ് റെഡ് കോമ്പിനേഷനിൽ ബെഡ്ഷീറ്റ് പില്ലോ കവർ എന്നിവയെല്ലാം ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മുറിക്ക് വലിപ്പ കുറവ് തോന്നുകയേ ഇല്ല.

നേവി ബ്ലൂ നിറത്തിലുള്ള പെയിന്റിന് ലൈറ്റിന് അബ്സോർബ് ചെയ്ത് എടുക്കാനുള്ള കഴിവ് കൂടുതൽ ആയതു കൊണ്ട് തന്നെ മുറിക്കകത്ത് ഒരു തണുത്ത അന്തരീക്ഷം എപ്പോഴും നില നിർത്താനായി സാധിക്കും.

അതേസമയം ബെഡിന് ഹെഡ്ബോർഡ് തിരഞ്ഞെടുക്കുമ്പോൾ ഗ്രേ പോലുള്ള നിറങ്ങൾ ആയിരിക്കും ഈ ഒരു തീമിൽ കൂടുതൽ അനുയോജ്യം.

ബെഡിനോട് ചേർന്ന് വിന്റോ നൽകിയിട്ടുണ്ടെങ്കിൽ മറ്റ് നിറങ്ങളോട് യോജിക്കുന്ന രീതിയിലുള്ള ഏതെങ്കിലും നിറം നോക്കി തിരഞ്ഞെടുക്കാം. ആഷ്, ഡീപ് അക്വാ കോമ്പിനേഷനിലുള്ള നിറങ്ങളും ചെറിയ റൂമിനെ വലിപ്പമുള്ളതാക്കി മാറ്റാൻ സഹായിക്കും.

അതോടൊപ്പം ബെഡിൽ ഉപയോഗിക്കുന്ന പിലോക്ക് യെല്ലോ പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം.

ബെഡ്റൂമിൽ ഡാർക്ക് നിറങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ നാവി ബ്ലൂ പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ബെഡ്റൂമുകൾക്ക് ബൊഹീമിയ ലുക്ക് കൊണ്ടു വരാൻ ബോട്ടിൽ ഗ്രീൻ.

ഡാർക്ക് നിറങ്ങളിൽ ഏറ്റവും ആകർഷകവും അതേസമയം ബോഹീമിയ ലുക്ക് പരീക്ഷിക്കാൻ സാധിക്കുന്നതുമായ ഒരു നിറമാണ് ബോട്ടിൽ ഗ്രീൻ. പെയിന്റ്,പില്ലോ കവർ എന്നിവയ്ക്ക് ബോട്ടിൽ ഗ്രീൻ നിറവും ബാക്കി ഭാഗങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനും പരീക്ഷിച്ചു നോക്കാം.

ബെഡ്റൂമിലെ ഫർണിച്ചറുകൾ ഫർനിഷിങ് മെറ്റീരിയലുകൾ എന്നിവയിലെല്ലാം മോണോക്രോം ലുക്ക് കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഈ നിരങ്ങളുടെ കോമ്പിനേഷനുകൾ ഉപയോഗിക്കുന്നത് വഴി വീടിനകത്തേക്ക് നല്ല രീതിയിൽ വെളിച്ചം ലഭിക്കുകയും കുളിർമ നിലനിർത്തുകയും ചെയ്യാം.

ചെറിയ ബെഡ്റൂമുകളിലേക്ക് സിൽവർ നിറത്തിലുള്ള മർഫി ബെഡ്ഡുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെ ലഭിക്കുന്നു.

ഹെഡ് ബോർഡ് വാളിൽ നൽകുന്ന പെയിന്റ് എന്നിവയ്ക്ക് ഗ്രേ യുടെ 2 വ്യത്യസ്ത ഷെയ്ഡുകൾ പരീക്ഷിക്കാം.

ബെഡിന് വൈറ്റ് നിറത്തിലുള്ള ബെഡ്ഷീറ്റ് പില്ലോ കവർ എന്നിവ തിരഞ്ഞെടുക്കുന്നതാണ് അവയോടൊപ്പം യോജിച്ച് പോകാനായി കൂടുതൽ അനുയോജ്യം.

ബെഡ്റൂമിന് ഒരു സ്മോക്ക് ഇഫക്ട് ലഭിക്കാനായി മിററുകളുടെ എണ്ണം കൂട്ടി നൽകുകയും ബോൾഡ് ഗ്രേ ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

വാർഡ്രോബുകളുടെ ഉൾവശത്ത് ഡാർക്ക് യെല്ലോ നിറമാണ് കൂടുതൽ ഭംഗി നൽകുക.ചെറിയ ബെഡ്റൂമുകൾക്ക് മോഡുലാർ ചാർക്കോൾ വാളിൽ തീമാക്കി എടുക്കാവുന്നതാണ്.

ഡാർക്ക് നിറങ്ങളിൽ തിരഞ്ഞെടുക്കാവുന്ന മറ്റൊരു തീമാണ്‌ വൈൻ കളറിൽ ഉള്ള സാറ്റിൻ കർട്ടനുകൾ റെഡ് വാളുകൾ എന്നിവയെല്ലാം.

ഡീപ്പ് പാലറ്റ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത് എങ്കിലും ബെഡ്റൂമിന്റെ വലിപ്പത്തിൽ കുറവ് തോന്നിപ്പിക്കുന്നില്ല. ചെറിയ ബെഡ്റൂമുകൾക്ക് വ്യത്യസ്ത ലുക്ക് കൊണ്ടു വരാനായി സോൾട്ട് ആൻഡ് പെപ്പർ ലുക്ക് പരീക്ഷിക്കാവുന്നതാണ്.

ഡാർക്ക്‌ നിറത്തിലുള്ള ത്രീഡി വോൾപേപ്പറുകൾ, ആക്സസറീസ് എന്നിവയെല്ലാം അതിനായി ഉപയോഗപ്പെടുത്താം.

ബെഡ്റൂമുകൾക്ക് വേണ്ടി ഡാർക്ക് നിറങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താവുന്നത് ബ്ലൂ,യെല്ലോ,ഓറഞ്ച്, വൈറ്റ് ബ്ലാക്ക് കോമ്പിനേഷൻ എന്നിവയാണ്.

ഇവയുടെ വ്യത്യസ്ത ഷെയ്ഡുകളും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.

ചെറിയ ബെഡ്റൂമും ഡാർക്ക് നിറങ്ങളും പരസ്പരം യോജിച്ചു പോകുന്ന കാര്യങ്ങളാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്‌.